ഫിലിപ്പീൻസ് എന്ന രാജ്യത്തെ കുറിച്ച് പറയുമ്പോൾ എന്താണ് നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത്..? എന്റെ മനസ്സിൽ പ്രത്യേകിച്ചൊന്നും വരുന്നില്ല. ഫിലിപ്പീൻസ് എന്ന് പറയുമ്പോൾ എനിക്ക് അവിടുത്തെ സ്ത്രീകളുടെ ഒരു സൗന്ദര്യം മാത്രമാണ് പെട്ടെന്ന് ഓർമ്മിക്കാൻ പറ്റുന്നത്. ഏകദേശം എല്ലാവർക്കും അങ്ങനെയായിരിക്കും. പ്രത്യേകിച്ച് ഫിലിപ്പൈൻസ് എന്ന് പറയുമ്പോൾ നമുക്ക് വലുതായിട്ട് ഗ്രാഹ്യമായ ചിന്തകൾ ഒന്നും മനസ്സിലേക്ക് വരില്ല. പക്ഷേ ഫിലിപ്പൈൻസിനെ കുറിച്ച് നമുക്ക് അറിയാത്ത ചില രസകരമായ വസ്തുതകളെ കുറിച്ചാണ് പറയാൻ പോകുന്നത്. നമ്മൾ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഫിലിപ്പൈൻസ് എന്ന രാജ്യത്തിന്റെ ചില മഹാത്ഭുതങ്ങൾ എന്ന് വേണമെങ്കിൽ പറയാം. അതിൽ ഒന്നാമത്തെ കാര്യം ഫിലിപ്പീൻസ് 7600 അധികം ദ്വീപുകൾ ഉള്ള ഒരു ദ്വീപസമൂഹം ഉണ്ട്. 7641 ആണ് ഇതിന്റെ കൃത്യമായ എണ്ണം എന്നു പറയുന്നത്. വീണ്ടും പുതിയ ദ്വീപുകളൊക്കെ കണ്ടെത്താൻ അവിടെ ശ്രമിക്കുന്നുണ്ട് എന്നാണ് പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്രയും ദ്വീപുകൾ ഉള്ള ഒരു സ്ഥലം ഒരുപക്ഷേ ലോകത്തിൽ തന്നെ വളരെ കുറച്ചേ ഉണ്ടാവുകയുള്ളൂ. അടുത്തത് കരോക്ക ഒരു ജനപ്രിയ ദേശീയ പ്രവർത്തനമായ സ്ഥലമാണ് ഫിലിപ്പീൻസ് എന്ന് പറയുന്നത്. ഒരു സാമൂഹിക പ്രവർത്തനമായാണ് കരോക്കെ ഇവർ കാണുന്നത്.
രാജ്യത്തിന്റെ ഏറ്റവും വിദൂരവും ഗ്രാമീണവുമായ ഭാഗങ്ങളിൽ പോലും കരോക്ക മെഷീനുകൾ നമുക്ക് കാണാൻ സാധിക്കും. മറ്റൊരു രസകരമായ വസ്തുത എന്നു പറയുന്നത് ഒരു ദിവസം ഏകദേശം 400 ദശലക്ഷത്തോളം ടെക്സ്റ്റ് മെസ്സേജുകൾ ആണ് ഫിലിപ്പൈൻസിലെ ജനങ്ങൾ പരസ്പരം കൈമാറ്റം ചെയ്യുന്നത് എന്നതാണ്. അവര് അവരുടെ പ്രധാനപ്പെട്ട ആളുകളുമായി എപ്പോഴും സമ്പർക്കം പുലർത്തുന്നവരാണ്. അവരുടെ ഈ ശീലം ആ ജീവിതം രാജ്യത്തെ മുഴുവൻ വാർഷിക ടെക്സ്റ്റ് സന്ദേശങ്ങളുടെ എണ്ണത്തിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. 142 ബില്യൺ ആണ് വാർഷിക സന്ദേശം എന്നു പറയുന്നത്. ഇനി പറയാൻ പോകുന്ന കാര്യം ഒരുപക്ഷേ നമ്മുടെ നാട്ടിലുള്ള ക്രിസ്ത്യൻസിന് പോലും അറിയാത്ത ഒരു കാര്യമായിരിക്കും. ഏറ്റവും വലിയ കത്തോലിക്കാ ജനസംഖ്യയുള്ള മൂന്നാമത്തെ രാജ്യമാണ് ഫിലിപ്പൈൻസ് എന്നു പറയുന്നത്. ബ്രസീലിന് മെക്സിക്കോക്കും തൊട്ടു പിന്നാലെയാണ് ഫിലിപ്പീൻസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ കത്തോലിക്കക്കാരുടെ മൂന്നാമത്തെ വലിയ ജനസംഖ്യയായി മാറിയിരിക്കുന്നത്. അവരുടെ ജനസംഖ്യയിൽ 80 ശതമാനവും റോമൻ കത്തോലിക്കർ ആയതിനാൽ തന്നെ ഈ മതം രാജ്യത്തെ സാധാരണക്കാരുടെ ദൈനംദിന ജീവിതത്തിൽ വലിയ തോതിൽ തന്നെ സ്വാധീനം ചെലുത്തുന്നുണ്ട്. അടുത്ത കാര്യം എന്ന് പറയുന്നത് രണ്ടാമത്തെ ഏറ്റവും പഴയ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ഫിലിപ്പൈൻസ് ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ ആണ്. ഇനി അടുത്തത് ഷോപ്പിംഗ് പ്രേമികൾക്ക് വളരെ ഇഷ്ടപ്പെട്ട ഒരു വസ്തുതയാണ്. ലോകത്തിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളുകളിൽ അഞ്ചെണ്ണമാണ് ഫിലിപ്പൈൻസിൽ ഉള്ളത്. ഓർക്കുക ഒന്നും രണ്ടുമല്ല അഞ്ച് എണ്ണം ആണ് ഉള്ളത് . അടുത്തത് പറയുമ്പോൾ നിങ്ങൾ ചോദിക്കും ബാക്കി രാജ്യങ്ങളിലുള്ളവരൊന്നും ഈ പറയുന്ന സംഗതി ഇല്ലാത്തവരാണോന്ന്.
എന്നാൽ അങ്ങനെയല്ല അടുത്ത ഏറ്റവും രസകരമായ വസ്തുത ഫിലിപ്പൈൻസിൽ ജനങ്ങൾ ലോകത്തിൽ വച്ച് തന്നെ ഏറ്റവും മര്യാദ ഉള്ളവരിൽ ചിലർ ആണെന്നാണ് കണക്കാക്കുന്നത്. മറ്റു രാജ്യക്കാർ ഒന്നും മര്യാദ ഇല്ലാത്തവർ ആണ് എന്നല്ല പറയുന്നത്. ഫിലിപ്പീനികൾ വളരെയധികം നർമ്മബോധമുള്ള എല്ലാവരോടും വളരെ നല്ല രീതിയിൽ സംസാരിക്കുന്ന നല്ല സംസ്കാരത്തിൽ മുൻപോട്ട് പോകുന്ന ആളുകളാണ്. അടുത്തൊരു കാര്യം എന്ന് വെച്ചാൽ ഫിലിപ്പൈൻസിൽ ക്രിസ്മസ് സെപ്റ്റംബറിൽ ആണ് ആരംഭിക്കുന്നത്. ഫിലിപ്പൈൻസിലെ ജനങ്ങൾ ക്രിസ്തുമസ് ആഘോഷിക്കുന്നത് ഒരു ദിവസമായിട്ടല്ല ഒരു സെപ്റ്റംബർ മുതലേ അത് ഒരു വലിയൊരു ഫെസ്റ്റിവൽ ആയിട്ട് കൊണ്ടാടുകയാണ് ചെയ്യുന്നത്. അടുത്ത ഒരു കാര്യം എന്നു പറയുന്നത് നമ്മുടെ കേരളവുമായിട്ട് കുറച്ചു ബന്ധപ്പെട്ട കാര്യമാണ്. നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ കേരവൃക്ഷങ്ങളൊക്കെ ഉള്ളതു കൊണ്ടാണ് കേരളം എന്ന് പറയുന്നത് എന്നാണ് നമ്മൾ പറയുന്നത്. എന്നാൽ അതുപോലെ തന്നെ എല്ലായിടത്തും തെങ്ങുകൾ ഉള്ള ലോകത്തിൽ വച്ച് തന്നെ ഏറ്റവും വലിയ നാളികേര ഉൽപാദനം നടത്തുന്ന ഒരു രാജ്യമാണ് ഫിലിപ്പീൻസ് എന്ന് പറയുന്നത്. 19.5 ദശലക്ഷം ആണ് ഇവിടെ ഉത്പാദിപ്പിക്കുന്ന നാളികേരം എന്നു പറയുന്നത്. ഫിലിപ്പീൻസിലെ പള്ളികൾക്ക് ഒരു പ്രത്യേകതയുണ്ട്. വളരെ മനോഹരമായ കൊത്തുപണികളും വാസ്തുവിദ്യയും ഒക്കെയുള്ള രീതിയിലാണ് നമുക്ക് ഈ പള്ളികൾ കാണാൻ സാധിക്കുന്നത്. എല്ലാംകൊണ്ടും പറയാണെങ്കിൽ അടിപൊളി ഒരു രാജ്യമാണ് ഫിലിപ്പീൻസ് എന്ന് പറയുന്നത്.
Story Highlights ;The wonderful city of the Philippines