നിത്യജീവിതത്തിൽ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത ചില ഭക്ഷ്യവസ്തുക്കൾ ഉണ്ട്. എല്ലാദിവസവും ശരീരത്തിലേക്ക് ചെല്ലേണ്ട അത്യാവശ്യമായ പോഷകങ്ങൾ നിറഞ്ഞ ഭക്ഷണങ്ങളാണ്. ഇവ ഒരു സാഹചര്യത്തിലും ഒഴിവാക്കാൻ പാടില്ല. പലർക്കും അറിയാത്ത ഒരു കാര്യം തന്നെയായിരിക്കും ഇത് അത്തരത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
പാൽ
സാധാരണക്കാർക്ക് വരെ വാങ്ങാൻ സാധിക്കുന്ന ആവശ്യത്തിന് പോഷകങ്ങള്‍ ലഭിക്കുന്ന ഒന്നാണ് പാൽ. ശരീരനിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് . കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍. ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്‌ളാവിന്‍ മുതലായവയുടെ വലിയ ഉറവിടമാണ് പാല്‍. അതിനാൽ പാൽ ഒഴിവാക്കാൻ പാടില്ല
വാഴപ്പഴം
വാഴപ്പഴം വളരെ രുചികരവും മറ്റു പഴങ്ങളെ അപേക്ഷിച്ചു വിലക്കുറവുള്ളതും ആണ്. എല്ലാ സമയത്തും ലഭ്യമാകുന്നതുമാണ് ഇത്. മൂന്നുതരം കാർബോഹൈഡ്രേറ്റുകളാൽ സമ്പുഷ്ടമാണ് ഇത്. ഗ്ലൂക്കോസ്, ഫ്രകേറ്റോസ്, സുക്രോസ് ബി കോംപ്ലക്സ് വിറ്റാമിനുകൾ എന്നിവ നിറഞ്ഞതും ആണ്. ഒപ്പം ഇരുമ്പുസത്തും നാരിന്റെ അംശവും പൊട്ടാസ്യവും ഇതിൽ നിരവധി ആണ്. രക്തസമ്മർദം കുറയ്ക്കാനും വാഴപ്പഴത്തിന് സാധിക്കും.
വെള്ളരിക്ക
വളരെ സുലഭമായി കിട്ടുന്ന പച്ചക്കറിയാണു വെള്ളരിക്ക. വൈറ്റമിൻ സി, മഗ്നീഷ്യം, അയൺ, ഫോളിക് ആസിഡ് തുടങ്ങിയവയുടെ സമൃദ്ധമായ കലവറയാണിത്. സൗന്ദര്യം വർധിപ്പിക്കാൻ ഇതിലും മികച്ച ഒരു പച്ചക്കറിയില്ല. ഇത് ജ്യൂസ് അടിച്ചോ അല്ലാതെയോ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഗ്രീൻടീ
കാന്‍സര്‍ തടയാന്‍ വരെ ഗ്രീന്‍ ടീക്ക് സാധിക്കും. ഗ്രീന്‍ടീയിലടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളാണ് ഇതിന് സഹായിക്കുന്നത്
. ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് പ്രമേഹം കുറയ്ക്കാന്‍ ഗ്രീന്‍ടീയ്ക്ക് സാധിക്കും. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ഗ്രീന്‍ടീയ്ക്ക് കഴിവ് ഉണ്ട്. ഗ്രീന്‍ടീ ശരീരത്തിന്‍റെ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചര്‍മ്മ സംരക്ഷണത്തിലും ഗ്രീന്‍ടീ ഉപയോഗം സഹായിക്കും. അല്‍ഷിമേഴ്സ് പോലുള്ള രോഗങ്ങളും തടയാന്‍ ഗ്രീന്‍ടീ സഹായിക്കും.
Story Highlights ;Never skip these foods