കരിക്കിന്‍ വെള്ളത്തിനും നാളികേരവെള്ളത്തിനുമെല്ലാം ആരോഗ്യഗുണങ്ങള്‍ നിരവധി ആണ്. പ്രകൃതി തന്നെ കനിഞ്ഞു നൽകിയ പ്രകൃതിദത്തമായ പാനീയമെന്നവകാശപ്പെടാവുന്ന വളരെ ചുരുക്കം പാനീയങ്ങളില്‍ ഒന്നാണിത്. കരിക്കിന്‍ വെള്ളം മാത്രമല്ല നാളികേരത്തിന്റെ വെള്ളത്തിലും ആരോഗ്യഗുണങ്ങള്‍ക്കായി നിരവധിയാണ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ് . കരിക്കിന്‍വെള്ളത്തിന് സ്വാദും കുളിര്‍മ്മയും നാളികേര വെള്ളത്തെ അപേക്ഷിച്ച് അല്‍പ്പം കൂടുതലാണ്. വേനൽക്കാലത്താണ് കൂടുതലാളുകളും കരിക്കിന്‍ വെള്ളം ഒരുപാട് ഉപയോഗിക്കുന്നത്. എന്നാല്‍ വേനൽക്കാലത്ത് അല്ലാതെ വെറും വയറ്റിൽ ഇത് കുടിക്കുകയാണെങ്കിൽ ആരോഗ്യഗുണങ്ങൾ നിരവധിയാണ്. വെറും ഒരാഴ്ച ഇത് പരീക്ഷിച്ചു നോക്കിയാൽ നമുക്ക് മനസ്സിലാക്കാൻ സാധിക്കും. കരിക്കിന്‍വെള്ളം അല്ളെങ്കില്‍ നാളികേരവെള്ളം ഒരാഴ്ച അടുപ്പിച്ച് കുടിക്കുകയാണെങ്കിൽ വയറിന് ഗുണങ്ങൾ ഏറെയാണ് അത് എന്തൊക്കെയാണെന്ന് നോക്കാം.
ശരീരത്തിന് ഒരു ദിവസത്തേയ്ക്ക് വേണ്ട മുഴുവന്‍ ഊര്‍ജ്ജവും വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്ന ഒരു വ്യക്തിക്ക് ലഭിക്കും. ഇതിലെ ഇലക്‌ട്രോളൈറ്റുകളാണ് ഈ ഗുണം
ശരീരത്തിന് നൽകുന്നത് . ശരീരത്തിലെ ടോക്സിനുകളെ പുറന്തള്ളാനുള്ള മികച്ച ഒരു വഴി കൂടിയാണിത്. ഇത് ശരീരത്തിനും ചര്‍മ്മത്തിനും വളരെ മികച്ചത് ആണ്.
വെറും വയറ്റില്‍ തേങ്ങാവെള്ളം കുടിച്ചാൽ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി ഒരുപാട് വര്‍ദ്ധിക്കുന്നുണ്ട്. ഇത് വലിയ രോഗങ്ങള്‍ വരാനുള്ള സാദ്ധ്യത കുറയ്ക്കുന്നുണ്ട്. നല്ല ശോധനയ്ക്കും വയറിന് സുഖം നല്‍കാനും ഇത് വളരെ നല്ളതാണ്. ഇതിലെ ഇലക്‌ട്രോലൈറ്റുകള്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയ്ക്കാൻ വളരെ
നല്ലതാണ്. ഇതില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടു തന്നെ വെറുവയറ്റില്‍ ഇത് കുടിക്കുന്നത് തടി കുറയ്ക്കാന്‍ വളരെ ഗുണകരമാണ്. തൈറോയ്ഡ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരിയായി നടക്കാന്‍ വെറും വയറ്റില്‍ തേങ്ങാ, കരിക്കിന്‍ വെള്ളം കുടിക്കുന്നത് ഗുണം നൽകുന്നു. യൂറിനറി ഇന്‍ഫെക്ഷന്‍ പോലുളളവ അകറ്റാനും ഇത് കുടിക്കുന്നത് വളരെ നല്ലതാണ്.
ശരീരത്തിലെ ആസിഡ് ഉല്‍പ്പാദത്തെ ചെറുക്കാന്‍ കരിക്കിന്‍ വെള്ളം സഹായിക്കുന്നുണ്ട്. ഇത് അസിഡിറ്റി, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങള്‍ അകറ്റും.
ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കാനും
തിളക്കം നല്‍കാനും കരിക്കിന്‍വെള്ളം വെറും വയറ്റില്‍ കുടിക്കുന്നത്
സഹായിക്കുന്നു. ഗര്‍ഭകാലത്ത് ഇത് കൂടുതൽ ഗുണങ്ങൾ നൽകും
Story Highlights ;Benefits of drinking coconut water on an empty stomach