ടെലഗ്രാം മേധാവിയുടെ കസ്റ്റഡി കാലാവധി 96 ദിവസത്തേക്ക് കൂടി നീട്ടി ഫ്രാൻസ്. ശനിയാഴ്ച വൈകിട്ട് പാരീസിനടുത്തുള്ള വിമാനത്താവളത്തിൽ നിന്നാണ് ടെലഗ്രാമിന്റെ സ്ഥാപകൻ കൂടിയായ പാവേല്‍ ദുരോവിനെ അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഇയാളെ കോടതിയിൽ ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി നീട്ടി നല്‍കിയത്. ടെലഗ്രാമിനെ ക്രിമിനൽ കുറ്റകൃത്യങ്ങൾക്കായി ഉപയോഗിക്കുന്നതിൽ നിന്ന് തടയുന്നതിന് പരാജയപ്പെട്ടു എന്നാരോപിച്ചാണ് നടപടി.
ദുബായില്‍ താമസിക്കുന്ന ദുറോവ്, അസർബൈജാനിൽ നിന്ന് സ്വകാര്യ ജെറ്റിലായിരുന്നു പാരീസിലെത്തിയത്. 96 ദിവസം വരെ പാവേല്‍ ദുരോവിന് കസ്റ്റഡിയിൽ കഴിയേണ്ടിവരും. ഈ കാലാവധിക്ക് ശേഷം ഇയാളെ സ്വാതന്ത്രനാക്കാനോ എന്നുള്ളതിൽ കോടതിയായിരിക്കും തീരുമാനമെടുക്കുക.
തട്ടിപ്പ്, മയക്കുമരുന്ന് കടത്തൽ, സംഘടിത കുറ്റകൃത്യങ്ങൾ, ഭീകരവാദം എന്നിവയുൾപ്പെടെ പ്രോത്സാഹാസിപ്പിക്കുന്ന കാര്യങ്ങൾ ടെലഗ്രാമിൽ നടക്കുന്നുണ്ടെന്ന ആരോപണത്തിൽ അന്വേഹനം നടന്നുവരികയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് അധികാരികള്‍ പാവേല്‍ ഡ്യൂറോവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.