നല്ല ക്ലിയര്‍ സ്കിന്‍, മുഖം എന്നത് സൗന്ദര്യത്തിന് മാറ്റേകുന്ന ഒന്നാണല്ലേ. എന്നാല്‍ വളരെക്കുറവ് പേര്‍ക്കു മാത്രം ലഭിയ്ക്കുന്ന ഭാഗ്യമാണിത്. മുഖത്തെ പാടുകള്‍ക്ക് കാരണങ്ങള്‍ പലതാണ്. മുഖക്കുരു ഇത്തരം കലകള്‍ക്കും പാടുകള്‍ക്കുമുള്ള പ്രധാനപ്പെട്ട കാരണമാണ്. പ്രത്യേകിച്ചും മുഖക്കുരു നാം കൈ കൊണ്ട് പൊട്ടിയ്ക്കുകയാണെങ്കില് ഇതിന്റെ കല മുഖത്ത് ഏറെക്കാലം അവശേഷിയ്ക്കും. ഇതുപോലെ ചിക്കന്‍പോക്സ് മുതലായ രോഗങ്ങള്‍ ശരീരത്തില്‍ കലകള്‍ അവശേഷിപ്പിയ്ക്കുന്ന ഒന്നാണ്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പലരും കെമിക്കല്‍ വഴികളും വില കൂടിയ ട്രീറ്റ്മെന്റുകളും പരീക്ഷിയ്ക്കാറുണ്ട്. ഇത് ഗുണത്തേക്കാളേറെ ദോഷം വരുത്താനും സാധ്യതയുണ്ട്. നമുക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന നാച്വറല്‍ ഫേസ് പായ്ക്ക്. മുഖത്തെ പാടുകളും കലകളുമെല്ലാം മാറാന്‍ ഇതേറെ നല്ലതാണ്. ഇതിനായി വേണ്ടത് ബദാം ഓയില്‍, തൈര്, വൈറ്റമിന്‍ ഇ ഓയില്‍ എന്നിവയാണ്. ബദാവും ബദാം ഓയിലുമെല്ലാം തന്നെ ചര്‍മസംരക്ഷണത്തിന് മികച്ചതാണ്. ഇതില്‍ വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ കലകളും പാടുകളും പോകാന്‍ ഏറെ നല്ലതാണ്.പുരാതന ചൈനീസ്, ആയുർവേദ ഔഷധങ്ങളിൽ, വടുക്കൾ കുറയ്ക്കുന്നതിന് ബദാം ഓയിൽ ഉപയോഗിച്ചിരുന്നു. ഇതിലെ വിറ്റാമിൻ ഇ ചർമ്മത്തെ മിനുസപ്പെടുത്താൻ സഹായിക്കുന്നു. സ്ട്രെച്ച് മാർക്കുകൾ തടയുന്നതിനും കുറയ്ക്കുന്നതിനും ബദാം ഓയിൽ ഫലപ്രദമായ ചികിത്സയാണ്. ബദാം എണ്ണയിൽ അടങ്ങിയിട്ടുള്ള റെറ്റിനോയിഡുകൾ മുഖക്കുരുവിന്റെ പ്രശ്നം കുറയ്ക്കുകയും നിർജ്ജീവ കോശങ്ങളെ നീക്കി നല്ല കോശങ്ങളുടെ ഉത്പാദനം മെച്ചപ്പെടുത്തുകയും ചെയ്യും.
വൈറ്റമിന്‍ ഇ ഓയില്‍ മുഖത്തു പുരട്ടുന്നത് സൗന്ദര്യപരമായ പല ഗുണങ്ങളും നല്കുന്ന ഒന്നാണ്. ഇത് ക്യാപ്സൂള്‍ രൂപത്തില്‍ ലഭ്യമാണ്. ഇത് സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം നല്കുന്ന സൗന്ദര്യപരമായ ഗുണങ്ങള്‍ ചില്ലറയല്ല. പല സൗന്ദര്യ പ്രശ്നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.ഇതു കൊളാജന്‍ ഉല്പാദനത്തിനു സഹായിക്കുന്നു. ഇവ ചര്‍മകോശങ്ങള്‍ അയഞ്ഞു തൂങ്ങാതെയും ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെയും സഹായിക്കുന്നു. കണ്ണിനു ചുറ്റുമുള്ള കറുപ്പു പലരേയും അലട്ടുന്ന പ്രധാനപ്പെട്ട പ്രശ്നമാണ്. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണു വൈറ്റമിന്‍ ഇ ഓയില്‍. പുതിയ ചര്‍മ കോശങ്ങളുണ്ടാകാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണു വൈറ്റമിന്‍ ഇ. ഇതു കൊണ്ടു തന്നെ മുറിവുകള്‍ കൊണ്ടുണ്ടാകുന്ന കലകളും പരിഹരിയ്ക്കപ്പെടുവാന്‍ ഏറ്റവും നല്ലൊരു വഴി കൂടിയാണിത്.
Content highlight : Clear skin secret