News

മുഖക്കുരു പ്രശ്നം മാറ്റാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്ന പോലെ തന്നെ ചർമ്മത്തിന് ചേരുന്നവയും ഉപയോഗിക്കണം | pimples clearing remedy

ഏത് പായ്ക്കും ഉപയോഗിക്കുന്നതിന് മുൻപ് ചർമ്മത്തിൽ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കാതിരിക്കുക

നല്ല ക്ലിയർ ചർമ്മത്തിൽ മുഖക്കുരു വരുന്നതോടെ പലപ്പോഴും ആത്മവിശ്വാസം പോലും നഷ്ടപ്പെട്ട് പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. മുഖക്കുരു പ്രശ്നം മാറ്റാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കുന്ന പോലെ തന്നെ ചർമ്മത്തിന് ചേരുന്ന പായ്ക്കുകൾ ഉപയോഗിക്കുന്നതും ചർമ്മം തിളങ്ങാൻ സഹായിക്കും. ചർമ്മത്തിൽ പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് മുഖക്കുരു. ഇത് മാറ്റാൻ എളുപ്പത്തിൽ വീട്ടിലിരുന്ന് ചെയ്യാൻ കഴിയുന്നൊരു ഫേസ് പായ്ക്കാണിത്. വെറും മൂന്ന് ചേരുവകൾ ഉപയോഗിച്ച് ഇത് തയാറാക്കാൻ കഴിയാറുണ്ട്. ചർമ്മത്തിലെ കേടായ മൃതകോശങ്ങളെ പുറന്തള്ളാൻ വളരെ മികച്ചതാണ് ഓട്സ്. നല്ലൊരു എക്സ്ഫോളിയേറ്ററായി ഓട്സ് പ്രവർത്തിക്കാറുണ്ട്. ചർമ്മത്തെ മോയ്ചറൈസ് ചെയ്യാനും വ്യത്തിയാക്കാനും ഓട്സ് സഹായിക്കുന്നു. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങളെ തടയുന്ന കൊളാജൻ വർധിപ്പിക്കാൻ ഓട്സ് ഏറെ നല്ലതാണ്. ചർമ്മത്തിലെ വീക്കവും അതുപോലെ മറ്റ് ബുദ്ധിമുട്ടുകളും ഓട്സ് മാറ്റാറുണ്ട്. സ്ക്രബായും ഫേസ് പായ്ക്കായുമൊക്കെ ഓട്സിനെ ഉപയോഗിക്കാൻ സാധിക്കും. ചർമ്മത്തിലെ നിറ വ്യത്യാസം പോലെയുള്ള പ്രശ്നങ്ങൾ മാറ്റാൻ വളരെ നല്ലതാണ് നാരങ്ങ നീര്. പ്രത്യേകിച്ച് എണ്ണമയമുള്ള ചർമ്മകാർക്ക് ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു വീട്ടു വൈദ്യമാണ് നാരങ്ങ നീര്. അമിതമായി എണ്ണമയം ഉണ്ടാകുന്ന സുഷിരങ്ങളെ ടൈറ്റ് ചെയ്ത് എണ്ണമയം ഉണ്ടാകുന്നത് കുറയ്ക്കാൻ ഇത് സഹായിക്കും. ചർമ്മത്തിലെ കേടായ ചർമ്മത്തെ പുറന്തള്ളാനും നാരങ്ങ നീര് ഏറെ സഹായിക്കാറുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ചർമ്മത്തിന് നല്ല തിളക്കവും ഭംഗിയും നൽകുന്നതാണ്. ഇതിനായി ഓട്സ് ചെറുതായി പൊടിച്ചെടുക്കാം. 2 ടേബിൾ സ്പൂൺ ഓട്സിലേക്ക് അൽപ്പം നാരങ്ങ നീര് ഒഴിച്ച് നന്നായി യോജിപ്പിക്കുക. ഇനി ഇതിലേക്ക് അൽപ്പം തേൻ കൂടി ചേർത്ത് നന്നായി ഇളക്കി പേസ്റ്റ് തയാറാക്കണം. ഇനി ഇത് മുഖത്തിട്ട് 15 മുതൽ 20 മിനിറ്റ് വച്ച ശേഷം കഴുകി വ്യത്തിയാക്കാവുന്നതാണ്. ഏത് പായ്ക്കും ഉപയോഗിക്കുന്നതിന് മുൻപ് ചർമ്മത്തിൽ പാച്ച് ടെസ്റ്റ് ചെയ്യാൻ മറക്കാതിരിക്കുക.

Content highlight : pimples clearing remedy