എത്ര മോഡേണാണെന്നു പറഞ്ഞാലും നീളമുള്ള മുടി ആഗ്രഹിക്കാത്ത ഒരു സ്ത്രീയും പുരുഷനമുണ്ടാകില്ല. ഇതിനായി പല വഴികളും ചെയ്യുന്നവരുമുണ്ട് .
മുടിയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ ഘടകങ്ങള്‍ നിരവധി ആണ്. മുടിയുടെ പുറത്ത് മാത്രമുള്ള സംരക്ഷണം മാത്രം അല്ല മുടിയ്ക്ക് ആവിശ്യം, അതേപോലെ വൈറ്റമിനുകളും മറ്റു പോഷകങ്ങളും മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമാണ്. മുടി വളരാന്‍ സഹായിക്കുന്ന ചില ജ്യൂസുകളുണ്ട്. ഇവ കുടിയ്ക്കുന്നത് മുടി വളര്‍ച്ചയ്ക്കു മികച്ച ഗുണം നൽകും. ഇവയില്‍ ചിലതു കുടിയ്ക്കുന്നതും മുടിയില്‍ തേക്കുന്നതും ഒരുപോലെ നല്ലതാണ്. ഇത്തരം ജ്യൂസുകളെക്കുറിച്ചറിയാം
കറ്റാര്‍വാഴ ജ്യൂസ്
മുടി വളരാന്‍ ഏറെ നല്ലതാണ്. ഇതിലെ എന്‍സൈമുകള്‍ മുടിവേരുകളെ കരുത്തുള്ളതാക്കും. വൈറ്റമിന്‍ ഇ, സി എന്നിവയടങ്ങിയ കിവി ജ്യൂസ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുന്ന ഒന്നാണ്.
സവാള ജ്യൂസ്
മുടിയില്‍ പുരട്ടുന്നതാണ് മുടിവളര്‍ച്ചയ്ക്കു സഹായിക്കുക. ഇത് താരന്‍ ഒഴിവാക്കാനും നല്ലതാണ്.
ചീരയുടെ ജ്യൂസ്
ഇത് കുടിയ്ക്കുന്നത് വളരെ നല്ലതാണ്. അയേണ്‍, മിനറലുകള്‍ തുടങ്ങിയവ ലഭ്യമാക്കാന്‍ സഹായിക്കും. ഇത് മുടിയില്‍ പുരട്ടുന്നത് ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റാനും വളരെ നല്ലതാണ്.
പേരയ്ക്കാ ജ്യൂസ്
മുടിവളര്‍ച്ചയ്ക്കു വളരെ സഹായിക്കുന്ന ഒന്നാണ് ഇത്. പേരയ്ക്കയുടെ പള്‍പ്പും ഇലയും ഒരുമിച്ചു തിളപ്പിയ്ക്കുക. ഇത് തണുത്ത ശേഷം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കാം. കുടിക്കുകയും ചെയ്യാം
കുക്കുമ്പർ ജ്യൂസ്
അരച്ചു മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നതും കുടിയ്ക്കുന്നതും മുടിവളര്‍ച്ചയ്ക്കു സഹായിക്കും.
ക്യാരറ്റ് ജ്യൂസ്
വൈറ്റമിന്‍ സി അടങ്ങിയ ക്യാരറ്റ് ജ്യൂസ് മുടി വളരാനും മുടിയ്ക്കു കരുത്തു നല്‍കാനും ഏറെ നല്ലതാണ്.
സ്ട്രോബെറി ജ്യൂസ്
ഇത് കുടിയ്ക്കുന്നതും മുടിയില്‍ പുരട്ടുന്നതും മുടി വളരാന്‍ നല്ലതാണ്.
നെല്ലിക്കാജ്യൂസ്
വൈറ്റമിന്‍ സി അടങ്ങിയ നെല്ലിക്കാജ്യൂസ് കുടിയ്ക്കുന്നതും തലയില്‍ പുരട്ടുന്നതുമെല്ലാം മുടി വളര്‍ച്ചയ്ക്ക് ഏറെ ഗുണകരമാണ്.
Story Highlights ;Hair growth Juices