Pathanamthitta

ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിലേക്ക് വീണ് അധ്യാപകൻ മരിച്ചു

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ

പത്തനംതിട്ട ആറന്മുളയിൽ പള്ളിയോടത്തിൽ നിന്ന് പമ്പയാറ്റിലേക്ക് വീണ അധ്യാപകൻ മരിച്ചു. കുറിയന്നൂർ മാർത്തോമാ ഹൈസ്‌കൂളിലെ അധ്യാപനകനായ ജോസഫ് തോമസാണ് (55) മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഇയാൾ. കുറിയന്നൂ‍ർ പള്ളിയോടത്തില്‍ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും പള്ളിയോടത്തില്‍ നിന്ന് പമ്പയാറ്റിലേക്ക് വീഴുകയുമായിരുന്നു, ദൃക്‌സാക്ഷികൾ പറയുന്നു.

തൊട്ടുപിന്നാലെ ഫയർ ഫോഴ്സ്, സ്കൂബാ ഡൈവിങ് സംഘം എന്നിവരെത്തി തിര‌ച്ചില്‍ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.