Kerala

‘എന്റെ ഹോട്ടലില്‍ റൂം ചോദിച്ച് വാങ്ങി, കതകില്‍ മുട്ടി’: മണിയന്‍പിളള രാജുവില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് മിനു മുനീര്‍-Minu Muneer, Maniyanpilla Raju

ഞാന്‍ അപ്പോഴേക്കും ലാന്‍ ഫോണിന്റെ വയര്‍ ഊരിയിട്ടു

നടന്‍ മണിയന്‍പിളള രാജുവിനെതിരെ ആരോപണവുമായി നടി മിനു മുനീര്‍ രംഗത്തെത്തിയിരുന്നു. ജയസൂര്യ, ഇടവേള ബാബു, മുകേഷ്, അഡ്വ.ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവര്‍ക്കെതിരെയും മിനു ആരോപണമുയര്‍ത്തിയിട്ടുണ്ട്. ഇപ്പോളിതാ മണിയന്‍ പിളള രാജുവില്‍ നിന്നും തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുകയാണ് മിനു മുനീര്‍. മണിയന്‍ പിളളരാജു തന്റെ കതകില്‍ മുട്ടിയെന്നും താന്‍ തുറന്നില്ലെന്നും പറയുകയാണ് നടി.

‘ഡാ തടിയാ എന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ മണിയന്‍പിള്ള രാജു ചേട്ടന്റെ ഹോട്ടല്‍ വൈറ്റ്‌ഫോര്‍ട്ടിലായിരുന്നു. എന്റെ ഹോട്ടല്‍ ഫോര്‍ട്ട് കൊച്ചിയിലായിരുന്നു. പക്ഷേ പുള്ളിക്കാരന്‍, ഞാന്‍ ഇവിടെ ആണെന്ന് അറിഞ്ഞിട്ട് എന്റെ ഹോട്ടലിലേക്ക് റൂം ചോദിച്ചു വാങ്ങിച്ചു. അത് കഴിഞ്ഞിട്ട് എന്നോട് പറഞ്ഞു..ഇന്ന് റൂമില്‍ വരും കേട്ടോ എന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു ഇല്ല പറ്റത്തില്ല എന്ന്. എനിക്ക് ആകെ ടെന്‍ഷനായി, ഇനി വരുമോ ഇല്ലയോ എന്നൊക്കെ തോന്നിപ്പോയി. ഞാന്‍ പെട്ടെന്ന് എന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് കിടന്നുറങ്ങി. അപ്പോള്‍ വന്ന് കതകില്‍ മുട്ടി. ഞാന്‍ തുറന്നില്ല.’

‘അപ്പോഴേക്കും ലാന്‍ ഫോണില്‍ വിളിക്കാന്‍ തുടങ്ങി. ഞാന്‍ അപ്പോഴേക്കും ലാന്‍ ഫോണിന്റെ വയര്‍ ഊരിയിട്ടു. എന്നിട്ട് ഞാന്‍ സുഖമായി കിടന്നുറങ്ങി. ഞാന്‍ വളരെ ടയേര്‍ഡ് ആയിരുന്നു. ചെന്നൈയില്‍ നിന്നും യാത്ര കഴിഞ്ഞാണ് എത്തിയത് ഞാന്‍. അപ്പോള്‍ അതിന്റെ ദേഷ്യം എന്നോട് ഗായത്രിയുടെ മുന്നില്‍ വെച്ച് തീര്‍ത്തു. അത് ശരിയാവില്ല… ഇത് ശരിയാവില്ല.. അങ്ങോട്ട് മാറി നില്‍ക്ക്.. ഇങ്ങോട്ട് മാറി നില്‍ക്ക്… എന്നൊക്കെയുള്ള ആവശ്യമില്ലാത്ത കാര്യങ്ങള്‍ എന്നോട് പറഞ്ഞു. അപ്പോള്‍ ഗായത്രി എന്നോട് ചോദിച്ചു, എന്തുപറ്റി രാജു ചേട്ടന്‍ ഭയങ്കര ദേഷ്യമാണല്ലോ എന്ന്. അപ്പോള്‍ ഞാന്‍ ഗായത്രിയോട് കാര്യം പറഞ്ഞു. പുള്ളിക്കാരന്റെ സൈഡില്‍ നിന്നും അങ്ങനെ ഒരു മെന്റല്‍ ടോര്‍ച്ചര്‍ എനിക്ക് ഉണ്ടായിട്ടുണ്ട്.’, നടി മിനു മുനീര്‍ പറഞ്ഞു.

STORY HIGHLIGHTS: Minu Muneer about Maniyanpilla Raju