ഒരു സമയത്ത് വളരെയധികം സുലഭമായി ലഭിച്ചിരുന്ന ഒന്നാണ് കൂണുകൾ എന്നത്. മഴക്കാലത്തായിരുന്നു ഇവ കൂടുതലായി ലഭിച്ചിരുന്നത് കാലം മാറിയതോടെ ഇവയിപ്പോൾ ഇൻസ്റ്റന്റ് ആയി ലഭിക്കാൻ തുടങ്ങി. പുതിയ തലമുറയ്ക്കും ഇതിന്റെ രുചി വളരെയധികം പ്രിയപ്പെട്ടതാണ് വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്കും നോൺ വെജിറ്റേറിയൻ ഇഷ്ടപ്പെടുന്നവർക്കും ഒരേപോലെ ഇഷ്ടമുള്ള ഒന്നാണ് കൂണുകൾ അഥവാ മഷ്റൂം. ഇത് റോസ്റ്റ് ചെയ്ത് കഴിക്കാൻ ഒരു പ്രത്യേക രുചിയാണ് എങ്ങനെയാണ് രുചികരമായ രീതിയിൽ മഷ്റൂം റോസ്റ്റ് അഥവാ കൂൺ റോസ്റ്റ് ഉണ്ടാക്കുന്നത് എന്ന് നോക്കാം.
ചേരുവകൾ
- കൂണ്‍ – 250 ഗ്രാം
- സവാള(നീളത്തില്‍ അരിഞ്ഞത്) – പകുതി
- പച്ചമുളക് – 1-2
- കറിവേപ്പില – കുറച്ച്
- മഞ്ഞൾ പൊടി -1/4 ടീസ്പൂൺ
- മല്ലിപ്പൊടി – 2 ടീസ്പൂൺ
- മുളകുപൊടി -1 ടീസ്പൂൺ.
- ഗരം മസാലപ്പൊടി – 1/4 ടീസ്പൂൺ
- കുരുമുളകു പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂൺ
പാകം ചെയ്യുന്ന വിധം
കൂണ്‍ കഴുകിയെടുത്ത് അരിഞ്ഞു വയ്ക്കുക. ഒരു ചീനച്ചട്ടി സ്റ്റൗവില്‍ വച്ച് ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക.വെളിച്ചെണ്ണ ചൂടാകുമ്പോള്‍ സവാള ചേര്‍ത്തു വഴറ്റി പച്ചമുളകും കറിവേപ്പിലയും കൂടി ചേര്‍ത്തു വഴറ്റുക. ശേഷം മഞ്ഞൾ പൊടിയും മല്ലിപ്പൊടിയും മുളകു പൊടിയും വഴറ്റി അരിഞ്ഞു വച്ച കൂണ്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. മസാലപൊടികളുമായി നന്നായി യോജിപ്പിച്ചതിനു ശേഷം ഉപ്പ് ചേര്‍ത്ത് ഇളക്കി വെള്ളം ഇറങ്ങി തുടങ്ങുമ്പോള്‍ 2 മിനിറ്റ് ചെറിയ തീയില്‍ അടച്ചു വച്ച് വേവിക്കുക. അതിനുശേഷം വെള്ളമുണ്ടെങ്കില്‍ വറ്റിച്ചെടുത്ത് ഗരം മസാല പൊടിയും കുരുമുളകു പൊടിയും ചേര്‍ത്തു നന്നായി യോജിപ്പിച്ച് സ്റ്റൗ ഓഫ് ചെയ്യാം.
Story Highlights ; mashroom roast