Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

വിചിത്രമായ കാഴ്ചകള്‍ നിറഞ്ഞ സ്വപ്ന ഭൂമി; ഇത് യസീദികളുടെ സ്വര്‍ഗ്ഗം | Lalish is the holiest site of the Yazidi religion, a syncretic faith that originated in Mesopotamia.

ലോകമെമ്പാടും 700,000 അനുയായികളുള്ള പുരാതനമതമായ യസീദിസത്തിന്‍റെ തറവാടാണ് ഈ നാട്

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 26, 2024, 07:41 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

വിചിത്രമായ കാഴ്ചകള്‍ നിറഞ്ഞ സ്വപ്ന ഭൂമി അതാണ് ലാലിഷ്. വടക്കൻ ഇറാഖിലെ സ്വയംഭരണ പ്രദേശമായ കുർദിസ്ഥാന്‍റെ തലസ്ഥാനമായ എര്‍ബിലിന് വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു കൊച്ചു പർവതഗ്രാമമാണ് ലാലിഷ്. ലോകമെമ്പാടും 700,000 അനുയായികളുള്ള പുരാതനമതമായ യസീദിസത്തിന്‍റെ തറവാടാണ് ഈ നാട്. ഈ ഗ്രാമം മൊത്തത്തില്‍ ഒരു ദേവാലയ സമുച്ചയമാണ്. മുസ്‌ലിംകൾക്ക് മക്ക പോലെയും ക്രിസ്തുമതക്കാര്‍ക്ക് ജറുസലം പോലെയും പവിത്രമാണ്‌ യസീദികള്‍ക്ക് ലാലിഷ്. മതവിശ്വാസികള്‍ക്കു മാത്രമല്ല, ആര്‍ക്കു വേണമെങ്കിലും ഇവിടം സന്ദര്‍ശിക്കാം. ഏകദേശം 4,000 വർഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന പട്ടണത്തില്‍, നിരവധി ആരാധനാലയങ്ങളുണ്ട്. വിശ്വാസത്തിന്‍റെ സ്ഥാപകനായി കണക്കാക്കപ്പെടുന്ന ഷെയ്ഖ് ആദി ഇബ്ൻ മുസാഫിറിന്‍റെ ശവകുടീരമാണ് ഇതില്‍ ഏറ്റവും പ്രധാനം.

യസീദിസത്തിന്‍റെ കൃത്യമായ ഉത്ഭവം ഇന്നും തർക്കവിഷയമാണ്, എന്നിരുന്നാലും ഇത് 7,000 വർഷത്തിലേറെ പഴക്കമുള്ളതാണെന്ന് കരുതപ്പെടുന്നു, സൊറോസ്ട്രിയനിസം, സൂഫി മിസ്റ്റിസിസം, ക്രിസ്തുമതം, യഹൂദമതം എന്നിവയുൾപ്പെടെയുള്ള മറ്റ് വിശ്വാസങ്ങളുടെ പല ഘടകങ്ങളും മതത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രകൃതി മാതാവിനോടുള്ള ബഹുമാനവും ഇവരുടെ പ്രത്യേകതയാണ്. ഇവിടുത്തെ ആരാധനാലയങ്ങളുടെ വാതിൽക്കൽ ഒരു കറുത്ത പാമ്പിനെ കൊത്തിവച്ചത് കാണാം. വിഷമുള്ളതാണെങ്കിൽപ്പോലും പാമ്പിനെ യസീദികള്‍ കൊല്ലില്ല. നോഹയുടെ പെട്ടകം അരാരത്ത് പർവതത്തിന്‍റെ കൊടുമുടിയിൽ വന്നപ്പോൾ ചോർച്ച ഉണ്ടായെന്നും, ഒരു പാമ്പ് ഇതിനുള്ളിലേക്ക് സ്വയം കയറി ദ്വാരം അടച്ച് കപ്പലിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിച്ചുവെന്നും ഇവര്‍ വിശ്വസിക്കുന്നു.

മക്കയിലേക്ക് പോകുന്ന മുസ്‌ലിങ്ങളെപ്പോലെ, യസീദികളും ജീവിതത്തിൽ ഒരിക്കലെങ്കിലും ലാലിഷിലേക്ക് തീർത്ഥാടനം നടത്താൻ ബാധ്യസ്ഥരാണ്. കുർദിസ്ഥാനിലോ ഇറാഖിലോ താമസിക്കുന്നവർ വർഷത്തിൽ ഒരിക്കലെങ്കിലും ഇവിടം സന്ദർശിക്കണം. തീർഥാടകരായാലും സന്ദർശകരായാലും ഇവിടം സന്ദര്‍ശിക്കുമ്പോള്‍ എളിമയുള്ള വസ്ത്രധാരണമായിരിക്കണം, ചെരിപ്പുകള്‍ ഉപയോഗിക്കാന്‍ പാടില്ല. ആരാധനാലയങ്ങളുടെ തൂണുകൾക്കും മരങ്ങൾക്കും ചുറ്റും തൂങ്ങിക്കിടക്കുന്ന സിൽക്ക് സ്കാർഫുകളിൽ ഗിരക്ക് (കെട്ടുകൾ) കെട്ടുന്നതാണ് പ്രശസ്തമായ യസീദി പാരമ്പര്യം. ഉദ്ദിഷ്ടകാര്യം മനസ്സില്‍ പ്രാർഥിച്ചുകൊണ്ട് ഓരോ കെട്ടും ഇടാം. ഏഴ് മാലാഖമാരെ പ്രതിനിധീകരിച്ചുകൊണ്ട് ഏഴു വ്യത്യസ്ത നിറമുള്ള സ്കാര്‍ഫുകളില്‍ ഇങ്ങനെ കെട്ടുകള്‍ ഇടാം. മുന്നേ, ഇങ്ങനെ കെട്ടിയിട്ട സ്കാര്‍ഫുകള്‍ ആരെങ്കിലും അഴിച്ചാല്‍, അത് കെട്ടിട്ട ആള്‍ക്ക് അവരുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിച്ച് നല്‍കുമെന്ന് യസീദികൾ വിശ്വസിക്കുന്നു.

വെറും ഇരുപത്തഞ്ചു നിവാസികള്‍ മാത്രമാണ് ഈ പട്ടണത്തിലുള്ളത്. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്നവരാണ്‌ ഇവര്‍.ലാലിഷില്‍ എത്തുന്ന ഓരോ യസീദിയും ഇവിടുത്തെ പവിത്രമായ മണ്ണ് കൈവശം വയ്ക്കണമെന്നാണ് വിശ്വാസം. യസീദികളുടെ ശവസംസ്‌കാര ചടങ്ങുകളുടെ പ്രധാന ഭാഗമാണ് ഈ മണ്ണ്. ഇത് വിശുദ്ധജലവുമായി കലര്‍ത്തി ചെറിയ ഉരുളകളാക്കുന്നു. മരണശേഷം വിശ്വാസികളുടെ വായിലും ചെവിയിലും കണ്ണിന് മുകളിലും ഈ ഉരുളകള്‍ വയ്ക്കും. മരിച്ചയാള്‍ പരലോകത്തെത്തുമ്പോള്‍ ചിലവാക്കാന്‍ എന്ന സങ്കല്‍പ്പത്തില്‍, ശവപ്പെട്ടിയില്‍ നാണയങ്ങള്‍ വയ്ക്കുന്നതും ഇവരുടെ പതിവാണ്. യസീദികളുടെ താമസസ്ഥലമായിരുന്ന ശേഖൻ പട്ടണത്തിന് മുകളിലാണ് ലാലിഷ്.

സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിലുള്ള ഈ പ്രദേശം, പടിഞ്ഞാറ് ഹിസ്രത്ത്, തെക്ക് മിസാത്ത്, വടക്ക് അറഫാത്ത് എന്നിങ്ങനെ മൂന്ന് പർവതങ്ങൾക്കിടയിലാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതിമനോഹരമായ പ്രദേശമാണിത്.യസീദി സ്ഥാപകനായ ഷെയ്ഖ് അദി ഇബ്നു മുസാഫിറിന്‍റെ ശവകുടീരമാണ് ഇവിടുത്തെ പ്രധാന കാഴ്ച. ഇതിനു താഴെയായി ഒരു ഗുഹയുണ്ട്. സംസം എന്നും കനിയ സ്പി (വൈറ്റ് സ്പ്രിംഗ്) എന്നും അറിയപ്പെടുന്ന രണ്ട് പുണ്യ നീരുറവകളും പട്ടണത്തിലുണ്ട്. വെള്ളിയാഴ്ച യസീദികളുടെ പുണ്യദിനമാണ്. അന്നേ ദിവസം പ്രാർത്ഥിക്കാനും കൂട്ടുകൂടാനും ധാരാളം ആളുകൾ ലാലിഷിൽ ഒത്തുകൂടുന്നു. പുറമേ നിന്നെത്തുന്ന സഞ്ചാരികള്‍ക്കും തീർഥാടനത്തിനെത്തുന്നവർക്കും ഊഷ്മളമായ സ്വീകരണമാണ് ഈ സമയത്തു ലഭിക്കുന്നത്.

ReadAlso:

ആലപ്പുഴയുടെ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ഈ ബീച്ചുകളിൽ തന്നെ പോണം…

ആനകളുടെ ഒത്തുചേരലിന് സാക്ഷ്യം വഹിക്കാം; വിസ്മയ കാഴ്ച ഒരുക്കി ശ്രീലങ്ക

ബ്രിട്ടിഷ് യുദ്ധവിമാനംവെച്ച് പരസ്യവുമായി കേരളാ ടൂറിസം

ഷോപ്പിങ് ചെയ്യാൻ പറ്റിയ ഇടം; സഞ്ചാരികളെ സ്വാഗതം ചെയ്ത് തായ്‌ലൻഡ്

സമാധാനത്തോടെയും സുരക്ഷിതമായും സഞ്ചരിക്കാം; ലോകത്തിലെ 10 രാജ്യങ്ങള്‍ ഇവയാണ്…

STORY HIGHLLIGHTS: Lalish is the holiest site of the Yazidi religion, a syncretic faith that originated in Mesopotamia.

Tags: Lalishholiest siteYazidi religionsyncretic faithIRAQMesopotamia.Travel newsയസീദിDESTINATIONലാലിഷ്TRAVEL WORLDഅന്വേഷണം.കോംഅന്വേഷണം. ComAnweshnam.com

Latest News

ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കാന്‍ എത്തി; പിന്നാലെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം ധനമന്ത്രിക്ക് നേരെ | BJP Protest against K N Balagopal

കെട്ടിടത്തില്‍ ആളുകലുണ്ടാകില്ല എന്ന് കരുതി; ‘തിരച്ചില്‍ വൈകിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു: മെഡിക്കല്‍ കോളജ് സൂപ്രണ്ട് | Medical College Superintendent about Kottayam Medical Collage Building Collapse

കോട്ടയം മെഡി.കോളജ് അപകടം; മൂന്ന് വാർഡുകളുടെ പ്രവർത്തനം പുതിയ ബ്ലോക്കിലേക്ക് മാറ്റി | Three Wards at Kottayam Medical College Shifted to New Block

കെട്ടിടത്തിൽ പ്രവർത്തനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു; ഡിഎംഇ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് അയച്ച കത്ത് പുറത്ത് | DME Warned Against Using Old Block; Letter to Medical College Principal

മയക്കുമരുന്ന് കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത് നായ്ക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ടുവയസ്സുകാരനെ; ആശയവിനിമയം നടത്തുന്നത് കുരച്ചുകൊണ്ട് നായക്കളെ പോലെ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.