ഭോപ്പാല്‍: വയനാട് ഉരുള്‍പൊട്ടലില്‍ വന്‍ നാശം സംഭവിച്ച കേരളത്തിന് 20 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. കേരളത്തിന് സഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ് പ്രഖ്യാപിച്ചു. പ്രളയം ബാധിച്ച ത്രിപുരയ്ക്കും ധനസഹായമായി 20 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഇരു സംസ്ഥാനങ്ങള്‍ക്കും ധനസഹായം പ്രഖ്യാപിച്ചത്. പ്രതിസന്ധിയില്‍ നിന്ന് വേഗംകരയറാന്‍ ഇരു സംസ്ഥാനങ്ങള്‍ക്കുമൊപ്പം നില്‍ക്കുന്നുവെന്നും മാധ്യങ്ങളോട് മുഖ്യമന്ത്രി പറഞ്ഞു.
ഈ വര്‍ഷം മധ്യപ്രദേശ് ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള നിരവധി സംസ്ഥാനങ്ങളെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ത്രിപുരയിലും കേരളത്തിലും ശക്തമായ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായി. നിരവധി ആളുകളുടെ ജീവന് പൊലിഞ്ഞത് വളരെ ദുഃഖമുണ്ടാക്കുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.