ശ്രീനഗർ: ജമ്മു കശ്മീർ നിയമസഭയിലേക്കുള്ള ഒന്നാംഘട്ട തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പട്ടിക മാത്രം പുറത്തുവിട്ട് ബി.ജെ.പി. സെപ്റ്റംബർ 18ന് തെരഞ്ഞെടുപ്പ് നടക്കുന്ന ഒന്നാം ഘട്ടത്തിലെ 16 സ്ഥാനാർഥികളുടെ വിവരങ്ങളാണ് പുതിയ പട്ടികയിലുള്ളത്. ഒന്നാം ഘട്ടത്തിൽ 24 സീറ്റിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.
പാംപോർ- സഈദ് ഷൗക്കത്ത് ഗയൂർ അന്ദ്രാബി, രാജ്പോറ- അർഷിദ് ഭട്ട്, ഷോപ്പിയാൻ- ജാവേദ് അഹമ്മദ് ഖാദ്രി, അനന്ത്‌നാഗ് വെസ്റ്റ് – റഫീഖ് വാനി, അനന്ത്‌നാഗ് – സഈദ് വാസഹത്ത്, ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ് – വീർ സറഫ്, ശ്രീഗുഫ്‌വാര-ബിജ്‌ബെഹാറ- സോഫി യൂസഫ്, ഇന്ദർവാൾ-താരിഖ് കീനെ, ബനിഹാൽ -സലിം ഭട്ട്, കിഷ്ത്വർ -ഷഗുൺ പരിഹാർ (വനിത), പദ്ദേർ-നാഗ്‌സെൻ -സുനിൽ ശർമ, ഭദർവ- ദലീപ് സിങ് പരിഹാർ, ദോഡ- ഗജയ് സിങ് റാണ, ദോഡ വെസ്റ്റ് – ശക്തി രാജ് പരിഹാർ, റംബാൻ- രാകേഷ് താക്കൂർ, കോക്കർനാഗ് -ചൗധരി റോഷൻ ഹുസൈൻ ഗുജ്ജർ (പട്ടിക വർഗം) എന്നിവരാണ് സ്ഥാനാർഥികൾ.
അതേസമയം, സ്ഥാനാര്‍ഥി പട്ടികയെച്ചൊല്ലി ബി.ജെ.പിയില്‍ അശയക്കുഴപ്പം ഉണ്ടായിരുന്നു. ആദ്യപട്ടിക പുറത്തിറക്കി മിനിറ്റുകള്‍ക്കുള്ളില്‍ പിന്‍വലിച്ചതിന് പിന്നാലെ പുതുക്കിയ പട്ടിക പുറത്തിറക്കി. ആദ്യം പുറത്തിറക്കിയ പട്ടികയ്‌ക്കെതിരെ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നതിനിടെ ഒരു പേരുമാത്രമായി രണ്ടാമത്തെ പട്ടികയും പുറത്തുവിട്ടു.
44 സ്ഥാനാര്‍ഥികളുടെ പട്ടികയായിരുന്നു ബി.ജെ.പി. ആദ്യം പുറത്തുവിട്ടത്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റുകളിലേക്കും രണ്ടാം ഘട്ടത്തിലെ 10 സീറ്റുകളിലേക്കും മൂന്നാം ഘട്ടത്തിലെ 19 സീറ്റുകളിലേയ്ക്കുമുള്ള സ്ഥാനാർഥികളെയായിരുന്ന പ്രഖ്യാപിച്ചത്. ഇത് പിന്നീട് പിന്‍വലിച്ച് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന 15 സീറ്റിലെ സ്ഥാനാര്‍ഥികളുടെ മാത്രം പട്ടിക പുറത്തിറക്കി.
ഇതിനിടെ, മൂന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ജമ്മു നോര്‍ത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലി പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തി. ജമ്മു സിറ്റിയിലെ പാര്‍ട്ടി ആസ്ഥാനത്തായിരുന്നു പ്രതിഷേധം. ആദ്യം പുറത്തിറക്കിയ പട്ടികയില്‍ ജമ്മു നോര്‍ത്തിലെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് വിട്ടുവന്ന ശ്യാം ലാല്‍ ശര്‍മയെയായിരുന്നു പ്രഖ്യാപിച്ചത്. ഓമി ഖജുരിയയെ സ്ഥാനാര്‍ഥി ആക്കണമെന്നായിരുന്നു പ്രവര്‍ത്തകരുടെആവശ്യം. ശ്യാം ലാല്‍ ശര്‍മയെ ആര്‍ക്കും അറിയില്ലെന്നും ഖജുരിയയ്ക്ക് സ്ഥാനാര്‍ഥിത്വം നല്‍കിയില്ലെങ്കില്‍ തങ്ങള്‍ രാജിവെക്കുമെന്നുമായിരുന്നു പ്രവര്‍ത്തകരുടെ ഭീഷണി.
പ്രവര്‍ത്തകരുടെ ആശങ്ക മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചചെയ്യുമെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന പ്രതികരിച്ചു. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെപ്റ്റംബർ 18, 25, ഒക്ടോബർ ഒന്ന് തീയതികളിൽ മൂന്ന് ഘട്ടങ്ങളായാണ് ജമ്മു കശ്മീർ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുക. 90 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഒക്ടോബർ നാലിനാണ്. ജമ്മു കശ്മീരിൽ ഒന്നാം ഘട്ടത്തിൽ 24 സീറ്റിലും രണ്ടിൽ 26 സീറ്റിലും അവസാന ഘട്ടത്തിൽ 40 സീറ്റിലുമാകും തെരഞ്ഞെടുപ്പ്.