ആവിശ്യമായ ചേരുവകൾ
ചിക്കൻ – 1 കിലോഗ്രാം
സവാള – 2
തക്കാളി പഴുത്തത് – 3
വെളുത്തുള്ളി – 6 വലിയ അല്ലി
പച്ചമുളക് – 2
ഏലയ്ക്ക – 6
ഗ്രാമ്പൂ – 6
ചെറിയ ജീരകം – ഒരു ടീസ്പൂൺ
കുരുമുളക് – ഒരു ടീസ്പൂൺ
ബ്ലാക്ക് ലെമൺ – 2
ബേ ലീഫ് – 4
കറുവാപട്ട – വലിയ ഒരു കഷ്ണം
ചിക്കൻ സ്റ്റോക്ക് – രണ്ട്
ടൊമാറ്റോ പേസ്റ്റ് – 2 ടേബിൾസ്പൂൺ
കബ്സ മസാല – മൂന്ന് ടീസ്പൂൺ
ബസ്മതി അരി – മൂന്ന് ഗ്ലാസ് (3/4 കിലോഗ്രാം)
തയ്യാറാക്കുന്ന വിധം
ബസ്മതി അരി കഴുകി രണ്ട് മണിക്കൂർ കുതിർത്ത് വയ്ക്കുക. ശേഷം ചിക്കൻ വലിയ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കണം. ശേഷം ഒരു ഫ്രൈയിങ് പാനിൽ നാല് ടേബിൾസ്പൂൺ സൺഫ്ലവർ ഓയിൽ അല്ലെങ്കിൽ വെജിറ്റബിൾ ഓയിൽ ഒഴിച്ച് ചൂടായാൽ സവാള ചെറുതായി അരിഞ്ഞ് നന്നായി വഴറ്റുക. ശേഷം വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ട് വഴറ്റുക. അതിനു ശേഷം തക്കാളി ചെറുതായി അരിഞ്ഞത് നന്നായി വഴറ്റണം. ഇതിലേക്ക് ഏലയ്ക്ക, ഗ്രാമ്പൂ, പട്ട മറ്റു മസാലകൾ എന്നിവ ചേർത്ത് നന്നായി വഴറ്റി നല്ല ഒരു ഗന്ധം വരുന്നത് വരെ വയ്ക്കുക. കബ്സ മസാലയും ചിക്കൻ സ്റ്റോക്കും ടൊമാറ്റോ പേസ്റ്റും ചേർത്ത് വൃത്തിയാക്കി വച്ചിട്ടുള്ള കോഴി കഷ്ണങ്ങൾ കൂടി ചേർക്കുക. ശേഷം 5 മിനിറ്റ് വേവിക്കുക. അതിനുശേഷം ചൂടുള്ള വെള്ളം ആറര ഗ്ലാസ് ഒഴിച്ച് 25 മിനിറ്റ് വരെ വേവിക്കുക. (രണ്ട്കപ്പ് അരിയ്ക്ക് നാലര കപ്പ് വെള്ളം എന്ന കണക്കിൽ)ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. 30 മിനിറ്റുകൾക്ക് ശേഷം.കോഴിക്കഷ്ണങ്ങൾ അതിൽ നിന്നും മാറ്റി എടുക്കവുന്നത് ആണ്. ഈ വെള്ളം അരിച്ചെടുത്ത് അതിലാണ് അരി വേവിക്കേണ്ടത്. ആ വെള്ളത്തിൽ അരിയിടാം, മിതമായ ചൂടിൽ അരി വേവിക്കുക.
കോഴി കഷണങ്ങളിൽ നാരങ്ങാനീര് പുരട്ടിയതിനു ശേഷം ഒരൽപം ഒലീവ് ഓയിൽ കൂടെ ഒഴിച്ച് 20 മിനിറ്റ് വേവിക്കുക.. അരിയിലെ വെള്ളം പറ്റിയതിനു ശേഷം 20 മിനിറ്റ് ചെറിയ തീയിൽ ദം ചെയ്യുക. ശേഷം ചൂടോടെ വിളമ്പാം,
Story Highlights ;cabsa dish