തിരുവനന്തപുരം: ടെക്നോപാർക്കിലെ ഐ.ടി കമ്പനികൾ തമ്മിൽ മാറ്റുരയ്ക്കുന്ന വനിതകളുടെ റാവിസ് പ്രതിധ്വനി ഫൈവ്സ് സീസൺ 4 ൻറെ ഉദ്ഘാടനം മുൻ ഇന്ത്യൻ ഇന്റർനാഷണൽ ഫുട്ബോൾ പ്ലേയർ മിസ്. ഏഞ്ചൽ അഡോൽഫസ് ശനിയാഴ്ച (ഓഗസ്റ്റ് 24) ടെക്നോപാർക്ക് ഗ്രൗണ്ടിൽ നിർവഹിച്ചു.
20 ഐ.ടി കമ്പനികൾ മാറ്റുരയ്ക്കുന്ന 200 ലധികം വനിതകൾ പങ്കെടുക്കുന്ന ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ ഇൻഫോസിസ് (Infosys), ഇക്വിഫാക്സിനെ (Equifax) പരാജയപ്പെടുത്തി.
ടൂർണമെന്റ് കൺവീനർ സന്ധ്യ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് കൺവീനർമാരായ നീത സുഭാഷ് സ്വാഗതവും ജിഷ ഗോമസ് നന്ദിയും പറഞ്ഞു. റോഷിൻ ഏഞ്ചൽ ചെറിയാൻ മുഖ്യാതിഥി മിസ്.ഏഞ്ചൽ അഡോൽഫസിനു പ്രതിധ്വനിയുടെ ഉപഹാരം സമ്മാനിച്ചു.
ലീഗ് അടിസ്ഥാനത്തിൽ നടക്കുന്ന ടൂർണമെന്റ് ഓഗസ്റ്റ് 31, സെപ്റ്റംബർ 01, 03, 05 തീയതികളിൽ വൈകുന്നേരം 3 മണി മുതൽ ടെക്നോപാർക്ക് ഗ്രൗണ്ടിൽ നടക്കും.