പെരുമ്പാവൂർ: പെരുമ്പാവൂരിലെ പഴയകാല ഛായാചിത്രകാരൻ ചായം സോമന്റെ മകനും പ്രശസ്ത ഗ്രാഫിക് ഡിസൈനറുമായ ചായം പ്രിൻസ് വരച്ച ഗ്രാഫിക്സ് ചിത്രം ഫെയ്‌സ്ബുക്കിൽ വൈറൽ. നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിയ്ക്കുന്ന കാലടി ശ്രീശങ്കരാ പാലം പൂർത്തിയായാൽ എങ്ങനെയാകും എന്നത് ചിത്രകാരന്റെ കാഴ്ചയിൽ ദ്വിമാന ആകാശ ദൃശ്യമായി ഗ്രാഫിക്സിലൂടെയാണ് പ്രിൻസ് ചിത്രീകരിച്ചത്.

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ നിന്നും രാജാരവിവർമ്മ കോളേജ് ഓഫ് ഫൈൻ ആർട്ട്സിൽ നിന്നും ചിത്രകലയിൽ ഉപരിപഠനം നടത്തിയിട്ടുള്ള പ്രിൻസ് കേരളത്തിലെ പരസ്യചിത്രകലയിലെ പ്രശസ്തകലാകാരന്മാരിൽ ഒരാളാണ്.
പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളിൽ തന്റെ ഫെയ്‌സ്‌ബുക്ക് പേജിൽ ചിത്രം ഇന്നലെ പോസ്റ്റ് ചെയ്തതോടെയാണ് ശ്രദ്ധിയ്ക്കപ്പെട്ടത്. പെരുമ്പാവൂർ പട്ടണത്തിൽ ചായം കാസ്ൽ മീഡിയ എന്ന ഗ്രാഫിക് ഡിസൈനിംഗ് സ്ഥാപനം നടത്തുകയാണ് പ്രിൻസ്.