Health

ഇനി ചുവപ്പ് മാത്രമാക്കണ്ട, പച്ച ആപ്പിളും നല്ലപോലെ കഴിച്ചോളൂ; ഗുണങ്ങള്‍ ഏറെയാണ്-Green Apple Benefits

പൊട്ടാസ്യം, വൈറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങള്‍ ഗ്രീന്‍ ആപ്പിളില്‍ ധാരാളം ഉണ്ട്

നമ്മളില്‍ മിക്കവരും ആപ്പിള്‍ സ്ഥിരമായി കഴിക്കാറുണ്ട്. എന്നാല്‍ കൂടുതല്‍ ആളുകളും കഴിക്കുന്നത് ചുവന്ന നിറത്തിലുള്ള ആപ്പിളുകള്‍ ആയിരിക്കും. ചുവന്ന നിറത്തിലുള്ള ആപ്പിളുകള്‍ ആണ് കടകളില്‍ സുലഭമായി ലഭിക്കുന്നുന്നത്. എന്നാല്‍ ഇന്ന് പച്ചനിറത്തിലുള്ള ആപ്പിളുകളും വളരെ സുലഭമായിക്കൊണ്ടിരിക്കുകയാണ് വിപണികളില്‍. ചുവന്ന ആപ്പിളിനെപ്പോലെ ധാരാളം ആരോഗ്യഗുണങ്ങളുള്ളതാണ് ഗ്രീന്‍ ആപ്പിളും. പൊട്ടാസ്യം, വൈറ്റമിന്‍ സി, ഡയറ്ററി ഫൈബര്‍ തുടങ്ങിയ സുപ്രധാന പോഷകങ്ങള്‍ ഗ്രീന്‍ ആപ്പിളില്‍ ധാരാളം ഉണ്ട്. പച്ച ആപ്പിളിന്റെ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം;

പ്രകൃതിദത്ത ഡിടോക്‌സിഫയര്‍

ഉയര്‍ന്ന നാരുകള്‍ ഉള്ള ഗ്രീന്‍ ആപ്പിള്‍ വന്‍ കുടല്‍ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും എന്നാണ് പറയപ്പെടുന്നത്. മലബന്ധം ഒഴിവാക്കുകയും കരള്‍, വൃക്കകള്‍, ദഹന വ്യവസ്ഥ എന്നിവയെ വിഷ വസ്തുക്കളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ദഹനത്തിന് സഹായിക്കുന്നു

പച്ച ആപ്പിളിലെ ഉയര്‍ന്ന ഫൈബര്‍ സാന്നിധ്യം ദഹനത്തിനു സഹായകമാണ്. ശരീരത്തില്‍ നിന്ന് വിഷാംശങ്ങളെ നീക്കാന്‍ സഹായിക്കുന്നു. അങ്ങനെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുന്നു.

കരളിന്റെ ആരോഗ്യത്തിന്

പ്രകൃതിദത്തമായ ഗ്രീന്‍ ആപ്പിള്‍ ജ്യൂസില്‍ ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന കേടുപാടുകളില്‍ നിന്ന് കരളിനെ സംരക്ഷിക്കും. ആരോഗ്യകരമായ കരളിന്റെ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

എല്ലുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ആപ്പിള്‍ ഏറെ നല്ലതാണ്. പച്ച ആപ്പിളില്‍ ധാരാളം കാത്സ്യം ഉണ്ട്. അതിനാല്‍ എല്ലാ ദിവസവും പച്ച ആപ്പിള്‍ കഴിക്കുന്നത് എല്ലുകളുടെയും പല്ലിന്റെയും ബലം വര്‍ധിപ്പിക്കും.

കണ്ണുകളുടെ ആരോഗ്യം

വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. കൂടാതതെ അണുബാധകളില്‍ നിന്നുള്ള സംരക്ഷണത്തിനും വിറ്റാമിന്‍ എ സഹായകമാണ്.

പ്രതിരോധശേഷി

വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍, രോഗപ്രതിരോധ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും ശരീരത്തിന് ആന്റിഓക്സിഡന്റുകള്‍ നല്‍കുകയും ചെയ്യുന്നു.

ഭാര നിയന്ത്രണം

കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ഉളള ഗ്രീന്‍ ആപ്പിള്‍ വയറു നിറഞ്ഞതുപോലുള്ള സംതൃപ്തി നല്‍കുന്നു. ഇതിലൂടെ ഭക്ഷണം നിയന്ത്രിക്കാനും ഭാരം കുറയ്ക്കാനും സാധിക്കുന്നു.

രക്തത്തിലെ പഞ്ചസാര നിയന്ത്രണം

ഗ്രീന്‍ ആപ്പിളിലെ ലയിക്കുന്ന ഫൈബറുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൂടാതെ ഗ്രീന്‍ ആപ്പിളില്‍ പഞ്ചസാര കുറവാണ്. നാരുകള്‍ ധാരാളം ഉളളതിനാല്‍ പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം.

ഹൃദയാരോഗ്യം

ഗ്രീന്‍ ആപ്പിളിലെ പൊട്ടാസ്യം ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുകയും രക്തസമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും.

ചര്‍മ്മത്തിന്റ ആരോഗ്യം

വിറ്റാമിന്‍ സി, എ, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ ധാരാളം ഉള്ളതിനാല്‍ ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്റ ആരോഗ്യത്തിനും ഏറെ നല്ലതാണ്. പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെ ഒരു പരിധി വരെ ഇവ തടയുമെന്നാണ് പറയപ്പടുന്നത്.

രക്തചംക്രമണത്തിന് സഹായിക്കുന്നു

പച്ച ആപ്പിളുകളിലെ കുറഞ്ഞ കൊഴുപ്പ് ശരീരത്തിലെ മികച്ച രക്തചംക്രമണത്തിന് സഹായിക്കുന്നു. രക്തചംക്രമണം വര്‍ധിക്കുന്നത് ഹൃദ്രോഗ പക്ഷാഘാത സാധ്യതകള്‍ ഇല്ലാതാക്കുന്നു. വിറ്റാമിന്‍ കെ കൂടുതലുള്ളതിനാല്‍ രക്തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിള്‍ കഴിക്കുന്നത് സഹായകമാണ്.

STORY HIGHLIGHTS: Green Apple Benefits