മോസ്കോ: തലസ്ഥാനമായ കീവ് നഗരം ഉൾപ്പെടെ യുക്രെയ്നിലെ 15 കേന്ദ്രങ്ങളിൽ റഷ്യ നടത്തിയ വൻ മിസൈൽ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെയും ഊർജ മേഖലയെയും ലക്ഷ്യം വച്ചായിരുന്നു ആക്രമണം. നൂറിലധികം മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ ഊർജമേഖലയ്ക്കു കനത്ത നഷ്ടമുണ്ടായതായി പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞു.
വൈദ്യുതിയും വെള്ളവും പലയിടത്തും മുടങ്ങിയതായാണ് റിപ്പോർട്ടുകൾ. ശൈത്യകാലത്തിനു തൊട്ടു മുൻപ് ഊർജ നിലയങ്ങൾക്കു നേരെയുണ്ടായ ആക്രമണം രാജ്യത്തിന് തിരിച്ചടിയായി. റഷ്യൻ ഡ്രോണുകളിൽ ഒന്ന് അയൽരാജ്യമായ പോളണ്ടിന്റെ അതിർത്തി കടന്നു.