മലയാളികൾക്ക് വളരെ സുപരിചിത ആയിട്ടുള്ള നടിയാണ് നവ്യാ നായർ. ഇഷ്ടമെന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് താരം എത്തുന്നത് തുടർന്ന് അങ്ങോട്ട് നിരവധി സിനിമകളുടെ ഭാഗമായി താരം മാറുകയും ചെയ്തിരുന്നു. വിവാഹത്തിനു ശേഷം താരം സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുക്കുകയാണ് ചെയ്തത്. തുടർന്ന് ഒരുത്തി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ഒരു വമ്പൻ തിരിച്ചു വരവ് തന്നെ നടത്തി. ഇപ്പോൾ സോഷ്യൽ മീഡിയയിലും സിനിമയിലും സജീവ സാന്നിധ്യം കൂടിയാണ് താരം. അടുത്ത സമയത്ത് ഒരു കോടി എന്ന പരിപാടിയിൽ എത്തിയപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
സിനിമ മേഖലയിൽ വലിയ തോതിലുള്ള പ്രശ്നങ്ങൾ നേരിടുന്ന ഈ സമയത്ത് താരത്തിന്റെ ഈ തുറന്നുപറച്ചിൽ വളരെ വേഗം തന്നെ ശ്രദ്ധ നേടുകയും ചെയ്യുന്നുണ്ട്. ” വീട്ടിൽ അച്ഛനൊക്കെ പറയുന്ന ഒരു കാര്യമുണ്ട്. നിങ്ങളുടെ മെൻസ്ട്രേഷനെ പറ്റിയും മൂഡ് സ്വിങ്സിനെ പറ്റിയും ഒക്കെ ഒരുപാട് കേൾക്കുന്നുണ്ട്. ഇത് കുറച്ച് ഓവർ അല്ലേ എന്ന് ഇപ്പോൾ തോന്നാറുണ്ട് എന്ന്. ഇതൊക്കെ ഓവർ ആണ് എന്ന് അച്ഛൻ പറയുകയും ചെയ്യുന്നുണ്ട്. പക്ഷേ എന്നു മുതലാണ് സർ ഇങ്ങനെ പറയാൻ തുടങ്ങിയത്.? ഒരു അഞ്ചുവർഷമേ ആയിട്ടുള്ളൂ ഇങ്ങനെ എല്ലാവരും പറഞ്ഞു തുടങ്ങിയിട്ട്.
എന്റെ മകൻ അടക്കമുള്ള ആളുകൾ ഇപ്പോൾ ഇത് കേട്ട് വളരുന്നുണ്ട്. എനിക്ക് പണ്ട് വളരെ മോശമായിട്ടുള്ള ഒരു അനുഭവം ഉണ്ടായിട്ടുണ്ട് അച്ഛന്റെ പ്രായമായ ആളിൽ നിന്നായിരുന്നു അനുഭവമുണ്ടായത്. പക്ഷേ എനിക്കത് വീട്ടിൽ പറയാൻ പേടിയായിരുന്നു. വീട്ടിൽ ഞാൻ ഇത് പറഞ്ഞാൽ എന്നെ വഴക്കു പറയും എന്നായിരുന്നു എന്റെ പേടി. ഏഴാം ക്ലാസുകാരിയായി ഞാൻ ഭയന്നത് എന്റെ വഴക്ക് പറയും എന്നാണ്. അതുകൊണ്ട് ഞാനപ്പോൾ ഇത് വീട്ടിൽ പറഞ്ഞിരുന്നില്ല” എന്നും നവ്യ നായർ പറയുന്നുണ്ട്.
story highlights; navya nair bad experience