താരസംഘടനയായ അമ്മയിൽ പ്രതിസന്ധി രൂക്ഷമാക്കി പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെയുള്ളവർ രാജിവെച്ചു. ഇന്ന് ഓൺലൈനായി ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിനിടെയാണ് കൂട്ടരാജി പ്രഖ്യാപനം. അമ്മ ഭരണസമിതി പിരിച്ചുവിട്ട് ചുമതല അഡ്ഹോക്ക് കമ്മിറ്റിയ്ക്ക് നൽകി. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളാണ് ഇന്ന് രാജിവെച്ചത്. രണ്ടു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്താനാണ് ഇന്നു ചേർന്ന യോഗത്തിൽ ധാരണയായത്.
അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്ന സിദ്ദിഖിനെതിരെ ലൈംഗിക ആരോപണം ഉയരുകയും തുടർന്ന് രാജിവെക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് അമ്മയിലെ പ്രതിസന്ധി രൂക്ഷമായത്. അമ്മയിലെ അംഗങ്ങൾ തന്നെ നേതൃത്വത്തിനെതിരെ രംഗത്തുവരികയായിരുന്നു.