Oman

ഹൈമ വിലായത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിത്തം; നാലുപേർ മരിച്ചു

ഒരാൾക്ക് നിസ്സാര പരിക്ക്

ഹൈമ വിലായത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തിൽ നാലുപേർ മരിച്ചു. ഒരാൾക്ക് നിസ്സാര പരിക്കേറ്റു. ട്രക്കും മറ്റൊരു വാഹനവുമാണ് കൂട്ടിയിടിച്ചത്. അൽ വുസ്ത ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ അഗ്‌നിശമന സേനാംഗങ്ങൾ തീപിടിത്തം കൈകാര്യം ചെയ്തതായി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എക്‌സിൽ അറിയിച്ചു.