ജാം ക്രിയേഷൻസ് ദമ്മാം പുറത്തിറക്കുന്ന പ്രവാസ സൗഹൃദത്തിന്റെ കഥ പറയുന്ന ‘ഇതു പ്രവാസം ഇതു ജീവിതം’ ഹൃസ്വ ചിത്രം പ്രകാശനം ചെയ്തു. എഴുത്തുകാരനും ചലച്ചിത്ര നിർമ്മാതാവുമായ മൻസൂർ പള്ളൂർ ക്ലിക്ക് ഓൺ കർമ്മം നിർവഹിച്ചു. പ്രവാസ ലോകത്തെ പച്ച മനുഷ്യരുടെ ചൂടും ചൂരും നിറഞ്ഞ ജീവിതത്തിലൂടെയുള്ള സഞ്ചാരമാണ് ഈ ചിത്രമെന്നും മുൻവിധികളില്ലാതെ, അവർ പങ്കുവെക്കുന്ന നിഷ്‌കളങ്ക സ്നേഹത്തിന്റെ കഥ ഒട്ടേറെ സമകാലിക പ്രസക്തി നിറഞ്ഞതാണെന്നും പ്രകാശന ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. മാലിക് മഖ്ബൂൽ, സാജിദ് ആറാട്ടുപുഴ, മുഹമ്മദലി പീറ്റയിൽ, ജാം ക്രിയേഷൻസ് അധ്യക്ഷൻ സുബൈർ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ കലാ സാംസ്‌കാരിക സാമൂഹിക രംഗങ്ങളിലുള്ളവർ പങ്കെടുത്തു. സഈദ് ഹമദാനി കഥയും തിരക്കഥയും നിർവഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മുൻ ചലച്ചിത്ര പ്രവർത്തകൻ ബിജു പൂതക്കുളമാണ്. റിനു അബൂബക്കർ അസോസിയേറ്റ് ഡയറക്ടറായ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് ഷെമീർ പത്തനാപുരമാണ്.
മേക്കപ്പ് സിദ്ദീഖ് ആലുവ, പ്രൊഡക്ഷൻ കണ്ട്രോള് ശരീഫ് കൊച്ചി, ഹാരിസ് തോപ്പിൽ, ജോഷി ബാഷ, മെഹബൂബ് മുടവൻക്കാട്ടിൽ. നാസർ കല്ലായി, ഇ.കെ അബ്ദുൽ ഖാദർ, സുബൈർ പുല്ലാളൂർ, സിറാജ് കരുമാടി, നവാസ് കൊല്ലം, ഷെൽന ഷമ്മി, ജെസ്സി മാത്യു, ബീന ജോസ്, അഷ്‌ക്കർ ഖനി, നബീൽ മെഹബൂബ്, മെഹക് ഷബീർ തുടങ്ങിയവരാണ് ചിത്രത്തില് അഭിനയിച്ചിരിക്കുന്നത്. ചടങ്ങില് ചിത്രത്തില് അഭിനയിച്ചവർക്കും അണിയറ പ്രവർത്തകർക്കും മൊമെന്റോ സമ്മാനിച്ചു.