നമുക്ക് നാവില്ലായിരുന്നെങ്കിൽ സംസാരിക്കാൻ സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ ഈ നാവിന് എന്തൊക്കെ പ്രത്യേകതകളുണ്ട്.? അതിനെക്കുറിച്ച് എത്രപേർക്കറിയാം..? ഒരുപാട് പ്രത്യേകതകൾ ഉള്ള ഒരു അവയവം ആണ് നാവ് എന്നു പറയുന്നത്. നമ്മുടെ ശരീരത്തിൽ വച്ച് ഏറ്റവും പ്രധാനപ്പെട്ട ഒരു അവയവം കൂടിയാണ് നാവ്. നാവിനെ കുറിച്ചുള്ള ചില രസകരമായ വസ്തുതകളാണ് പറയുന്നത്. അതിലൊന്ന് തുടക്കം മുതൽ അറ്റം വരെ ഒരു മനുഷ്യന്റെ നാവിന്റെ ശരാശരി നീളം എന്നു പറയുന്നത് മൂന്ന് ഇഞ്ച് ആണ്. അതുപോലെ തന്നെ നമ്മുടെ നാവിൽ എട്ടുപേശികൾ ആണ് ഉള്ളത്. അതായത് എല്ലുണ്ട് നാവിനെന്ന് തന്നെ അർത്ഥം. അതുപോലെ നാവിൽ 3000 മുതൽ പതിനായിരം വരെ രുചി മുകുളങ്ങൾ ഉണ്ട്. അതുകൊണ്ടാണ് നമുക്ക് പെട്ടെന്ന് വ്യത്യസ്തമായി രുചികൾ തിരിച്ചറിയാൻ പറ്റുന്നത്. ഒരു രുചിമുകുളത്തിന്റെ ശരാശരി ആയുസ്സ് എന്നത് രണ്ടാഴ്ചയാണ്. 5 വ്യത്യസ്ത തരം രുചി മുകുളങ്ങളാണ് പ്രധാനമായിട്ടുള്ളത്. മധുരം ഉപ്പ് പുളി കൈയ്പ്പ് എരിവ് തുടങ്ങിയവ. അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ പ്രവർത്തനം നിശ്ചലമാക്കാത്ത ഒരു പേശി കൂടിയാണ് നാവ് എന്നു പറയുന്നത്. നമ്മുടെ നാവ് ഒരിക്കലും പ്രവർത്തിക്കുന്നത് നിർത്തുന്നില്ല. നമ്മൾ ഉറങ്ങുന്ന സമയത്ത് പോലും നാവ് പ്രവർത്തനത്തിലാണ്. അതുപോലെ തന്നെ നമ്മുടെ ശരീരത്തിൽ ഏറ്റവും വഴക്കമുള്ള പേശിയും നാവ് തന്നെയാണ്.
നമ്മുക്കൊരു രുചി ലഭിക്കണമെന്നുണ്ടെങ്കിൽ നാവിന് എപ്പോഴും ഈർപ്പം ആവശ്യമാണ്. ചില സമയത്ത് നമ്മുടെ നാവ് ഇങ്ങനെ വരണ്ടിരിക്കുന്ന സമയത്ത് നമ്മൾ എത്ര രുചി ഉള്ള ആഹാരം കഴിച്ചാലും ചിലപ്പോൾ നമുക്ക് അതിന്റെ രുചി മനസ്സിലാക്കാൻ പറ്റില്ല. അതുപോലെ തന്നെ നമ്മുടെ ശബ്ദങ്ങളെ ഒക്കെ തന്നെ വാക്കുകളാക്കി മാറ്റുന്നതിൽ നാവ് വഹിക്കുന്ന പങ്ക് വളരെ വലുതാണ്. അതുപോലെ തന്നെ അധികമാർക്കും അറിയാത്ത ഒരു വസ്തുതയാണ് സ്ത്രീകളുടെ നാവ് പുരുഷന്മാരുടെ നാവിനെക്കാൾ വളരെ ചെറുതാണ്. നമ്മുടെ നാവിൽ വളരെ പെട്ടെന്ന് തന്നെ ബാക്ടീരിയകൾ വർധിക്കാനുള്ള ഇടയുള്ള സാഹചര്യങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ വൃത്തിയാക്കി വയ്ക്കണം നമ്മുടെ നാവ്. പല്ല് വൃത്തിയാക്കുന്നത് പോലെ തന്നെ വളരെ പ്രധാനമായിട്ടുള്ള കാര്യമാണ് നമ്മുടെ നാവ് വൃത്തിയാക്കി വയ്ക്കുക എന്നതും. നമ്മുടെ നാവിന് ഒരു മിനിറ്റിൽ 90 അധികം വാക്കുകൾ പറയാൻ സാധിക്കും എന്നാണ് പറയുന്നത്. പ്രായപൂർത്തിയായ ഒരു പുരുഷന്റെ നാക്കിന് ശരാശരി 3.3 ഇഞ്ച് നീളവും പ്രായപൂർത്തിയായ ഒരു സ്ത്രീയുടെ നാക്കിന് 3.1 ഇഞ്ച് നീളവും ആണ് ഉള്ളത്. പക്ഷേ ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഏറ്റവും നീളമുള്ള നാക്കിന്റെ നീളം എന്നത് 3.97 ഇഞ്ച് നീളമാണ്. നിക്ക് സ്റ്റോബെർൽ എന്ന വ്യക്തിയുടെ വായിൽ നിന്നാണ് ഇത്രയും വലിയൊരു നാക്ക് ഉത്ഭവിച്ചിരിക്കുന്നത്. അതുപോലെ തന്നെ നമുക്ക് നമ്മുടെ നാവിന്റെ രുചിമുകുളങ്ങൾ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. നമ്മുടെ നാവിൽ ചെറിയ പൂപ്പൽ പോലെ കാണുന്ന ചെറിയ മുഴകൾ കണ്ട് നമ്മള് വിചാരിക്കും അത് രുചിമുകുളങ്ങൾ ആണെന്ന്. യഥാർത്ഥത്തിൽ അത് രുചിമുകളങ്ങൾ അല്ല. അത് രോമസമാനമായ ചില പ്രൊജക്ഷനുകൾ മാത്രമാണ്. ഒരിക്കലും നാവിലെ രുചിമുകുളങ്ങൾ നമുക്ക് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല.
പരസ്പരം ഇഴ ചേർന്ന് എട്ടുപേശികൾ ഒരുമിച്ച് ചേർന്ന് നിൽക്കുന്നതാണ് നാവെന്നു പറയുന്നത്. നമ്മുടെ ശരീരഭാരം വർധിക്കുന്ന സമയത്ത് നാവിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും ചെയ്യും. വലിയ നാവുള്ള പൊണ്ണത്തടിയുള്ള വ്യക്തികൾ ചില രോഗങ്ങൾക്ക് ഇര ആകും. നമ്മുടെ ശരീരത്തിന്റെ ആരോഗ്യം മനസ്സിലാക്കാൻ നമ്മുടെ നാവ് കണ്ടാൽ ഡോക്ടർക്ക് സാധിക്കും. പനിയൊക്കെ ഉള്ള സമയത്ത് ആശുപത്രിയിൽ പോകുമ്പോൾ ആദ്യം ഡോക്ടർ പറയുന്നത് തന്നെ നാക്ക് ഒന്ന് പുറത്തേക്ക് കാണിക്കു എന്നതായിരിക്കും. സത്യത്തിൽ നമ്മുടെ ശരീരത്തിൽ വളരെ പ്രധാനപെട്ട ആയിട്ടുള്ള ഒരു അവയവം തന്നെയാണ് നാവ്.
Story Highlights ; Interesting facts about Tongue