തമിഴ്നാട്ടിൽ ആന്ധ്രപ്രദേശിലും ഒക്കെയുള്ള ആളുകൾക്ക് പലപ്പോഴും അവിടെയുള്ള നായികമാരോട് വല്ലാത്ത ഒരു ബഹുമാനമാണ്. ബഹുമാനം എന്ന് പറയുന്നതിനുമപ്പുറം വലിയ ആരാധനയാണ് എന്നതാണ് സത്യം. ദൈവത്തെ പോലെയാണ് ഓരോ നടിമാരെയും പലരും കാണുന്നത്. നിരവധി ആളുകൾ ക്ഷേത്രങ്ങളടക്കം നടിമാർക്ക് വേണ്ടി പണിയുകയും ചെയ്തിട്ടുണ്ട്. അത്തരത്തിൽ ആന്ധ്രപ്രദേശ് സ്വദേശിയായ ഒരു വ്യക്തിക്ക് വേണ്ടി പണിത ഒരു ക്ഷേത്രമാണ് ഇപ്പോൾ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അറിയാം ഈ വ്യത്യസ്തമായ വാർത്തയെക്കുറിച്ച്..
അടുത്തകാലത്ത് നടി സാമന്ത വ്യക്തിജീവിതത്തിലും കരിയറിലും ഒക്കെ വലിയ തോതിൽ തന്നെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന ഒരു സമയമായിരുന്നു. ആ സമയത്താണ് ശാകുന്തളം എന്ന ചിത്രം റിലീസ് ആവുന്നത്. ശകുന്തളയുടെ കഥാപാത്രമായാണ് ഈ ചിത്രത്തിൽ സാമന്ത എത്തിയത്. ഈ ചിത്രം കണ്ടുകൊണ്ട് സമാന്തയ്ക്ക് വേണ്ടി ഒരു ക്ഷേത്രം പണിതിരിക്കുകയാണ് ആന്ധ്രപ്രേദേശ് ഗുണ്ടൂർ സ്വദേശി. പ്രിയപ്പെട്ട നടിക്ക് വേണ്ടി വ്യത്യസ്തമായ ഒരു മാർഗമാണ് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ സ്വദേശി സ്വീകരിച്ചിരിക്കുന്നത്. അവിടെയുള്ള തന്റെ വീടിന് അരികിലായി ഒരു ക്ഷേത്രം സമാന്തയ്ക്കു വേണ്ടി തെനാലി സന്ദീപ് എന്ന വ്യക്തി നിർമ്മിച്ചത് നടിയുടെ ജന്മദിനത്തോടനുബന്ധിച്ച് ആണ്. ഈ ക്ഷേത്രം ഉത്ഘാടനം ചെയ്തത് ഏപ്രിൽ 28 നായിരുന്നു. സമാന്തയുടെ ജന്മദിനം അന്നത്തെ ദിവസം ആയിരുന്നു. അതിനാൽ ആ ദിവസം തന്നെ ക്ഷേത്രം ഉദ്ഘാടനം ചെയ്യുകയും ചെയ്തു. നടിയുടെ തന്നെ ഒരു പ്രതിമയാണ് ഇവിടെ പ്രതിഷ്ഠയായി വച്ചിരിക്കുന്നത്. പുഷ്പാർച്ചനയും മറ്റും ചെയ്ത് ഈ പ്രതിമയിൽ ഇപ്പോൾ പൂജകളും നടത്തുന്നുണ്ട്. സന്ദീപ് ഒരു കാർ ഡ്രൈവർ ആണ്. സന്ദീപിന് സമാന്തയോട് വലിയ ആരാധനയാണ്. സമാന്തയ്ക്ക് മയോസിറ്റിസ് എന്ന രോഗം അടുത്ത സമയത്ത് സ്ഥിതീകരിച്ചിരുന്നു. ഇതറിഞ്ഞതോടെ സമാന്തയുടെ ആരോഗ്യത്തിന് വേണ്ടി തിരുപ്പതിയിൽ പ്രാർത്ഥിക്കുവാനായി ഇയാൾ പോവുകയും ചെയ്തു. തിരുപ്പതിയിൽ മാത്രമല്ല ചെന്നൈ, നാഗപട്ടണം എന്നിവിടങ്ങളിലേ ക്ഷേത്രങ്ങളിലും ഇയാൾ സമാന്തയ്ക്ക് വേണ്ടി തീർത്ഥാടനം നടത്തിയിട്ടുണ്ട്. തുടക്കം മുതൽ തന്നെ വലിയ ആരാധനയായിരുന്നു താരത്തോട് തോന്നിയത് എന്നാണ് സന്ദീപ് പറയുന്നത്. വളരെയധികം പ്രചോദനപരമായ ജീവിതമാണ് സമാന്ത നയിച്ചത് എന്നും മറ്റുള്ളവരോട് ഉള്ള ദയയും കരുണയും ഒക്കെയാണ് സമാന്തയെ ഇഷ്ടപ്പെടാനുള്ള കാരണം എന്നും സന്ദീപ് പറയുന്നുണ്ട്. പ്രതുക്ഷ ഫൗണ്ടേഷനിലൂടെ നിരവധി കുടുംബങ്ങളെയും കുട്ടികളെയും സമാന്ത സഹായിക്കുന്ന വിവരം തനിക്കറിയാം. താൻ സമാന്തയ്ക്ക് വേണ്ടി ഒരു ക്ഷേത്രം പണിയാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞപ്പോൾ ആളുകൾ ആരും തന്നെ വിശ്വസിച്ചിരുന്നില്ല എന്നും സന്ദീപ് പറയുന്നു. പിന്നീട് പലരും പറഞ്ഞത് തനിക്ക് ഭ്രാന്താണ് എന്നാണ്. രണ്ടു കുട്ടികളുടെ പിതാവ് കൂടിയാണ് സന്ദീപ്. മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് ഒന്നും തന്നെ താൻ മൂല്യം നൽകിയില്ലെന്നും തന്റെ തീരുമാനം അത്രയ്ക്ക് ശക്തമായതുകൊണ്ട് ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു ചെയ്തത് എന്നും സന്ദീപ് പറയുന്നുണ്ട്. എന്നാൽ ഈ ഒരു കാര്യത്തിന് കുടുംബം നൽകിയ പിന്തുണ വളരെ വലുതായിരുന്നു. അവർ ഒരിക്കൽ പോലും തന്നെ പരിഹസിക്കുകയോ ഈ ഒരു രീതി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തില്ല. ക്ഷേത്രത്തിലെ അനാച്ഛാദന ചടങ്ങുകൾക്കും കുടുംബം എല്ലാ സപ്പോർട്ടും തന്നിരുന്നു. എന്നാൽ ഈ വിവരം സമാന്ത അറിഞ്ഞു എന്നത് ഇപ്പോഴും വ്യക്തമല്ല. ഇതിനെക്കുറിച്ച് നടി എവിടെയും പറഞ്ഞിട്ടുമില്ല.. ഒരു നല്ല അഭിനേതാവ് എന്ന നിലയിലാണ് താൻ ആദ്യം സമാന്തയെ ഇഷ്ടപ്പെട്ടിരുന്നത് പിന്നീടാണ് ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളെ സഹായിക്കുവാൻ വേണ്ടി അവർ കഠിനാധ്വാനം ചെയ്യുന്ന പണം സംഭാവന ചെയ്യുന്നു എന്ന വിവരം അറിഞ്ഞത്. അതിനുശേഷം ആണ് സമാന്തയുടെ ഭക്തനായി താൻ മാറിയത് എന്നും പറയുന്നുണ്ട്. വ്യക്തിപരവും സാമ്പത്തികവുമായ പ്രശ്നങ്ങൾ മൂലമാണ് ക്ഷേത്രം പണിയുന്നത് വൈകിയത് എന്നും പറയുന്നുണ്ട്. പണം കടം വാങ്ങി ഒക്കെയാണ് ക്ഷേത്രം പൂർത്തീകരിച്ചത് എങ്കിലും ഇതു തന്റെ ഭ്രാന്തല്ല എന്നും അത്രയ്ക്ക് തനിക്ക് ഇഷ്ടമുള്ളതുകൊണ്ടാണ് ഇങ്ങനെ ചെയ്തത് എന്നും ഇയാൾ വ്യക്തമാക്കുന്നുണ്ട്.
ആന്ധ്രപ്രദേശും തമിഴ്നാടും പോലെയുള്ള സ്ഥലങ്ങളിൽ ഇത്തരത്തിൽ നായികമാരുടെ പേരിൽ അമ്പലങ്ങൾ ഉയരുന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഖുശ്ബു അടക്കമുള്ള നിരവധി താരങ്ങളുടെ പേരിൽ ഇത്തരത്തിൽ അമ്പലങ്ങൾ ഉയരുകയും ചെയ്തിട്ടുണ്ട്. ആരാധന അമിതമാകുന്ന ഒരു അവസ്ഥയാണ് ഇത്തരം സ്ഥലങ്ങളിൽ കാണാൻ സാധിക്കുന്നത്. ഓരോ വ്യക്തികളുടെയും ചിന്താഗതികളും കാഴ്ചപ്പാടും രണ്ട് തരത്തിലുള്ളതാണ്.. അതുകൊണ്ടു തന്നെ ഒരാളുടെ പ്രവർത്തിയെ കുറ്റം പറയാൻ നമുക്ക് സാധിക്കില്ല. അയാളുടെ കണ്ണിൽ ആ പ്രവർത്തി ചിലപ്പോൾ ശരിയായിരിക്കും.
story highlights; A temple in Andhra Pradesh named after actress Samantha