എല്ലാവർക്കും വളരെ പ്രിയപ്പെട്ട ഒന്നാണ് റവ എന്ന് പറയുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും സുലഭമായുള്ള ഒന്നുകൂടി ആയിരിക്കും റവ. റവ എന്തു പറയുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിവരുന്നത് ഉപ്പുമാവ് തന്നെയായിരിക്കും. എന്നാൽ ഉപ്പുമാവ് അല്ലാതെയും രുചികരമായ ചില പലഹാരങ്ങൾ ഒക്കെ നമുക്ക് റവ ഉപയോഗിച്ച് ഉണ്ടാക്കാൻ സാധിക്കും. അത്തരത്തിൽ വൈകുന്നേരങ്ങളിൽ ഏറെ രുചികരമായി നമുക്ക് ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവത്തെ കുറിച്ചാണ് പറയാൻ പോകുന്നത്. ഈവനിംഗ് സ്‌നാക്‌സിന് റവ കൊണ്ട് തയ്യാറാക്കാം ക്രിസ്പി വട. ഇത് എങ്ങനെയാണെന്ന് നോക്കാം.
ചേരുവകള്‍
- റവ – 1 കപ്പ്
- വെള്ളം 1/2 കപ്പ്
- തൈര് – 1/2 കപ്പ
- പച്ചമുളക് 2 എണ്ണം
- സവാള – 1 എണ്ണം
- വേവിച്ച ഉരുളക്കിഴങ്ങ് 2 എണ്ണം
- ഇഞ്ചി – ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- കായം – ആവശ്യത്തിന്
- ബേക്കിങ്ങ് സോഡ – 1/2 ടീ സ്പൂണ്‍
- എണ്ണ
- ഉപ്പ്
തയ്യാറാക്കുന്ന വിധം
മിക്‌സി ഉപയോഗിച്ച് റവ പൊടിച്ചെടുക്കുക. ഇതിലേക്ക് വെള്ളം, തൈര് എന്നിവ ചേര്‍ക്കാം ഇത് 20 മിനുട്ട് നേരം മാറ്റിവയ്ക്കുക. അതിനു ശേഷം സവാള, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉരുഴക്കിഴങ്ങ്, കായം, ഉപ്പ്, ബേക്കിങ്ങ് സോഡ എന്നിവ റവയിലേക്ക് ചേര്‍ത്ത് നല്ലവണ്ണം കുഴച്ചെടുക്കാം. കയ്യില്‍ കുറച്ച് വെള്ളം തൊട്ട് മാവ് എണ്ണയില്‍ പൊരിച്ചെടുക്കാവുന്നതാണ്.
നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. വളരെ ചെറിയ സമയം കൊണ്ട് ഏറെ രുചികരമായി ഉണ്ടാക്കാൻ സാധിക്കുന്ന ഒരു വിഭവമാണ് ഇത്.
Story Highlights ; Rava Snak