ആവശ്യമുള്ള സാധനങ്ങള്‍
- ചിക്കൻ ഫ്രൈ
- ചിക്കൻ – ഒരു കിലോ
- കശ്മീരി മുളകുപൊടി – രണ്ടു വലിയ സ്പൂൺ
- മുളകുപൊടി – ഒരു വലിയ സ്പൂൺ
- ഇഞ്ചി, അരച്ചത് – ഒരു ചെറിയ സ്പൂൺ
- വെളുത്തുള്ളി, അരച്ചത് – ഒരു ചെറിയ സ്പൂൺ
- ഗരംമസാലപൊടി – ഒരു ചെറിയ സ്പൂൺ
- മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
- വെളിച്ചെണ്ണ – രണ്ടു വലിയ സ്പൂൺ
- മുട്ട – ഒന്ന്
- ഓറഞ്ച് ഫൂഡ് കളർ – അൽപം
- ഉപ്പ് – പാകത്തിന്
- കോൺഫ്‌ളോർ – 4 വലിയ സ്പൂൺ
- വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്
- കറിവേപ്പില – ഒരു തണ്ട്
- പച്ചമുളക് – മൂന്ന് – നാല്, നീളത്തിൽ അരിഞ്ഞത്
പാകം ചെയ്യുന്ന വിധം
∙ചിക്കൻ വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി വയ്ക്കുക. ശേഷം ഒരു വലിയ ബൗളിൽ ചിക്കൻ കഷണങ്ങളും രണ്ടാമത്തെ ചേരുവയും ചേർത്തു യോജിപ്പിച്ച് രണ്ടു മണിക്കൂർ മാറ്റി വയ്ക്കുക. ശേഷം ∙ഇതിലേക്കു കോൺഫ്‌ളോറും ചേർത്തു യോജിപ്പിച്ച് അരമണിക്കൂർ എങ്കിലും വയ്ക്കണം. ∙വെളിച്ചെണ്ണ ചൂടാക്കി കറിവേപ്പില ഇട്ട് വറുത്തു കോരുക. ∙ഇതേ എണ്ണയിൽ ചിക്കൻ കഷണങ്ങൾ ചേർത്തു വറുത്തു കോരാൻ മറക്കരുത്. ഒപ്പം തന്നെ ∙പച്ചമുളകും വറത്തു കോരണം. ശേഷം ∙ചിക്കന്‍ കഷണങ്ങൾക്കൊപ്പം വറുത്ത കറിവേപ്പിലയും പച്ചമുളകും ചേർത്തു വിളമ്പാം. കല്യാണ വീടുകളിലെ രുചികരമായ ചിക്കൻ ഫ്രൈ നമുക്ക് കഴിക്കാൻ സാധിക്കും.
Story Highlights ; tasty chickenfry