ഇന്ന് ഒട്ടുമിക്ക ആളുകളുടെയും പ്രിയപ്പെട്ട വിഭവങ്ങളിൽ ഒന്നാണ് കൊത്തു പൊറോട്ട. റസ്റ്റോറന്റുകളിൽ ഇതിന് ആരാധകർ നിരവധിയാണ്. ഏറെ രുചികരമായ രീതിയിൽ തന്നെ ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കാൻ സാധിക്കും. ഹോട്ടലുകളിൽ നിന്നും ലഭിക്കുന്ന അതേ രുചിയിൽ തന്നെ..! എങ്ങനെയാണെന്ന് നോക്കാം.
ആവിശ്യമുള്ള ചേരുവകൾ
- പൊറോട്ട- അഞ്ചെണ്ണം
- സവാള- രണ്ടെണ്ണം
- പച്ചമുളക്- അഞ്ചെണ്ണം
- തക്കാളി- രണ്ടെണ്ണം
- കുരുമുളക് പൊടി- രണ്ട് ടേബിള്‍ സ്പൂണ്‍
- മുട്ട- മൂന്നെണ്ണം
- ചിക്കന്‍- ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചുടച്ചത്- കാല്‍കിലോ
- ഉപ്പ്- പാകത്തിന്
- എണ്ണ- പാകത്തിന്
- കറിവേപ്പില- മൂന്ന് തണ്ട്
- മല്ലിയില – ഒരു പിടി
തയാറാക്കുന്ന വിധം
ആദ്യം പൊറോട്ട ചെറുതായി മുറിച്ചെടുക്കണം. പിന്നീട് ഒരു ചട്ടിയില്‍ എണ്ണ ഒഴിച്ച് മുറിച്ച് വച്ച പൊറോട്ട മൊരിയിച്ചെടുക്കണം. മൊരിയിച്ചെടുത്ത പൊറോട്ട മറ്റൊരു പാത്രത്തിലേക്ക് മാറ്റണം. അതേ ചട്ടിയില്‍ തന്നെ കുറച്ച് എണ്ണ ഒഴിച്ച് ഇതിലേക്ക് സവാള, പച്ചമുളക്, കറിവേപ്പില, തക്കാളി എന്നിവ ചേര്‍ത്ത് നല്ലതു പോലെ വഴറ്റിയെടുക്കാം. ശേഷം ഇതിലേക്ക് ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ക്കാം. മുട്ടയും തയാറാക്കി വച്ചിരിക്കുന്ന ചിക്കനും ഇതിലേക്ക് ചേര്‍ക്കണം. ഇവയെല്ലാം കൂടി നല്ലതു പോലെ മിക്‌സ് ആയി വരുമ്പോള്‍ ഇതിലേക്ക് എണ്ണയിട്ട് വച്ചിട്ടുള്ള പൊറോട്ട കൂടി ചേര്‍ക്കണം. ആവിശ്യം എങ്കിൽ അല്‍പം മല്ലിയില കൂടി ചേര്‍ക്കാം.അങ്ങനെ ആയാൽ കൊത്തുപൊറോട്ട തയ്യാർ .. ചൂടാറും മുൻപേ കഴിക്കുമ്പോൾ രുചി കൂടുതൽ ആണ്…
Story Highlights ; Kothu Porotta