Kerala

തിരുവനന്തപുരത്ത് നിന്നും കാണാതായ 3 പെൺകുട്ടികളും തിരികെയെത്തി

തിരുവനന്തപുരം: പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നിന്നും കാണാതായ മൂന്ന് കുട്ടികളും തിരികെയെത്തി. ഭാഗ്യശ്രീ, ആര്യ, അഭിരാമി എന്നീ പെണ്‍കുട്ടികളെയാണ് കാണാതായത്. എല്ലാവര്‍ക്കും പതിനാല് വയസാണ്.

12.30ന്‍റെ ക്ലാസിൽ പങ്കെടുക്കാനായി സ്കൂൾ ബസിലെത്തിയ കുട്ടികൾ ക്ലാസിൽ കയറിയിരുന്നില്ല. തുടർന്ന് സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെയും പൊലീസിനെയും അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുട്ടികള്‍ തിരികെയെത്തിയത്.