എല്ലാ വീടുകളിലും എപ്പോഴും ഉണ്ടാവാറുള്ള ഒന്നായിരിക്കും ബ്രഡ്. പെട്ടെന്ന് എന്തെങ്കിലും ഉണ്ടാക്കേണ്ടി വരികയാണെങ്കിൽ ബ്രഡ് ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ ഉണ്ടാക്കാം. വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണ് ബ്രഡ് വെച്ചുള്ള വിഭവങ്ങൾ. അത്തരത്തിൽ വളരെ പെട്ടെന്ന് ബ്രെഡ് ഉപയോഗിച്ച് ഉണ്ടാക്കാവുന്ന ഏറെ രുചികരമായ ഒരു റെസിപ്പി ആണ് പറയുന്നത്. ഏതൊരാൾക്കും ഇത് ഉണ്ടാക്കാൻ സാധിക്കും. വളരെ ലളിതമായ രീതിയിലാണ് ഇതിന്റെ കൂട്ട്. എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കാം..
ഒരു ബൌളിൽ 2 കോഴിമുട്ട പൊട്ടിച്ചു ഒഴിക്കുക.1 പച്ചമുളക്,1 സവാള ചെറുത് ,പകുതി തക്കാളി ,പകുതി കാരറ്റ് എന്നിവ അരിഞ്ഞ് ഇതിൽ ചേർത്ത് മിക്സ് ചെയ്യുക. 2 കഷ്ണം ബ്രഡ് ഇതിൽ കൈകൊണ്ടു തന്നെ പൊടിച്ചു ചേർക്കാം.ആവശ്യത്തിനുള്ള ഉപ്പ് ചേർക്കാം.ചൂടായ പാനിൽ അല്പം ഓയിൽ ഒഴിച്ച് ഈ കൂട്ട് ഒഴിച്ച് പരത്തുക .ഇതിനു മുകളിൽ കുറച്ചു ചീസ് വിതറുക.അടി ഭാഗം കുക്ക് ആയാൽ മുകൾ ഭാഗം മറിച്ചിട്ട് പെട്ടെന്ന് തന്നെ വിളമ്പാം..
Story Highlights ;Bread cheese omlate