സുഖമില്ലേ, വിഷമിക്കേണ്ട ഒരു പാരസെറ്റമോൾ കഴിച്ചാൽ മതിയെന്നാകും എന്ത് അസുഖം വന്നാലും ആദ്യം നൽകുന്ന പരിഹാരമാർഗ്ഗം. തലവേദന, പനി, ശരീരവേദന ഇവയ്ക്കെല്ലാം ഏറ്റവും സുരക്ഷിതം എന്നു കരുതുന്ന മരുന്നാണ് പാരസെറ്റമോൾ. എന്നാൽ എത്രപേർക്കറിയാം, 156 നിരോധിത മരുന്നുകളിൽ ഉൾപ്പെടുന്ന മരുന്നാണ് പാരസെറ്റമോൾ എന്ന്. കേന്ദ്രസര്‍ക്കാര്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് നിരോധിച്ച 156 ഫിക്‌സഡ് ഡോസ് കോംമ്പിനേഷന്‍ മരുന്നുകളുടെ കൂട്ടത്തില്‍ പാരസെറ്റമോളും ഉണ്ട്. ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, മള്‍ട്ടിവിറ്റാമിനുകള്‍ എന്നിവയാണ് മറ്റ് 156 മരുന്നുകളില്‍ ഉൾപ്പെടുന്നവ.
മറ്റേതൊരു മരുന്നിനെയും പോലെ പാരസെറ്റമോളും കൂടുതൽ ശരീരത്തിലെത്തുന്നത് അപകടകരമാണ്. ഏതു വേദന സംഹാരിയും ദീർഘകാലത്തേക്ക് കൂടിയ അളവിൽ കഴിക്കുന്നത് അങ്ങേയറ്റം ശരീരത്തിന് ദോഷം ചെയ്യും. പാരസെറ്റമോൾ കൂടിയ അളവിൽ കഴിക്കുന്നത് കരളിന് ഗുരുതര നാശം ഉണ്ടാക്കും. പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഉയർന്ന പാരസെറ്റാമോളിന്റെ ഉപയോഗം മൂലമുള്ള കരൾനാശവും മരണനിരക്കും 30 ശതമാനമാണ്. ദിവസവും കൂടിയ അളവിൽ വർഷങ്ങളായി പാരസെറ്റമോൾ കഴിക്കുന്നവരിൽ മരണസാധ്യത വർധിക്കുമെന്നും. വൃക്ക, കുടൽ , ഹൃദയം ഇവ തകരാറിലാവുമെന്നും പറയുന്നു.
അന്നും ഇന്നും സ്വയം ചികിത്സയിൽ എല്ലാവരും ഏറ്റവും അധികം ഇഷ്ടപ്പെടുന്ന മരുന്നും പാരസെറ്റമോൾ തന്നെയാണ്. ഏത് മരുന്നും വെറുതെ മെഡിക്കൽ സ്റ്റോറിൽ പോയി വാങ്ങി കഴിക്കുന്നതിലും സുരക്ഷിതം വൈദ്യനിർദേശപ്രകാരം കഴിക്കുന്നതാണ്. ഫിക്സഡ് ഡോസ് കോമ്പിനേഷന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നത് പലപ്പോഴും വളരെയധികം ഗുരുതര അപകടമുണ്ടാക്കാന്‍ സാധ്യതയുള്ളതാണ്. അതുകൊണ്ട് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം മരുന്നുകള്‍ നിരോധിച്ചതും. എന്നാല്‍ ഇവ നിരോധിച്ചെന്ന് കരുതി രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി പ്രസ്തുത മരുന്നുകള്‍ക്ക് സുരക്ഷിതമായ ബദലുകള്‍ ലഭ്യമാണ്. അതുകൊണ്ട് ഇത്തരം മരുന്നുകളുടെ ഉപയോഗം തടഞ്ഞാലും പകരം മരുന്നുകള്‍ ലഭ്യമാണ്.
ഒരോ മരുന്നുകള്‍ കഴിക്കുമ്പോളും രണ്ട് വട്ടം ആലോചിക്കണം. ഒരിക്കലും സ്വയം ചികിത്സ നടത്തരുത് എന്ന് മാത്രമല്ല, ഡോക്ടറെ സമീപിച്ച് മരുന്നിനെക്കുറിച്ച് കൃത്യമായി അറിഞ്ഞ ശേഷം കഴിക്കുന്നതായിരിക്കും നല്ലത്.
story highlight: Paracetamol