Kerala

അറ്റകുറ്റപ്പണികൾ; ട്രെയിൻ സർവീസുകൾ റദ്ദാക്കി | Train services cancelled

തൃശൂർ: അങ്കമാലി റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ ഒന്നിന് 2 സർവീസുകൾ പൂർണമായും 4 സർവീസുകൾ ഭാഗികമായും റദ്ദാക്കി. റദ്ദാക്കിയ ട്രെയിനുകൾ ഏതു സ്റ്റേഷനിലാണോ യാത്ര അവസാനിപ്പിച്ചത് അവിടെ നിന്നാണു തിരികെയുള്ള യാത്ര പുറപ്പെടുക.

പൂർണമായും റദ്ദാക്കിയവ

  • പാലക്കാട് – എറണാകുളം മെമു (06797)
  • എറണാകുളം – പാലക്കാട് മെമു (06798)

ഭാഗികമായി റദ്ദാക്കിയവ

  • തൂത്തുക്കുടി – പാലക്കാട് പാലരുവി എക്സ്പ്രസ് (16791) (ഓഗസ്റ്റ് 31നു പുറപ്പെടുന്നത്) ആലുവയിൽ സർവീസ് അവസാനിപ്പിക്കും.
  • തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദി (12076) എറണാകുളം ജംക്‌ഷനിൽ യാത്ര അവസാനിപ്പിക്കും.
  • തിരുവനന്തപുരം – ഷൊർണൂർ വേണാട് (16302) എറണാകുളം ടൗണ്‍ വരെ.
  • കണ്ണൂർ – ആലപ്പുഴ എക്സ്പ്രസ് (16308) ഷൊർണൂര്‍ വരെ.