Kerala

സഹസംവിധായകനും ശില്‍പ്പിയുമായ അനില്‍ സേവ്യര്‍ അന്തരിച്ചു- Anil Xavier

ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനായിരുന്നു സേവ്യര്‍

മലയാള സിനിമയിലെ സഹസംവിധായകനും ശില്‍പ്പിയുമായ അനില്‍ സേവ്യര്‍ അന്തരിച്ചു. 39 വയസ്സായിരുന്നു. ഫുട്‌ബോള്‍ കളിക്കിടയിലുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അനില്‍ സേവ്യര്‍. ജാന്‍ എ മന്‍, തല്ലുമാല, മഞ്ഞുമ്മല്‍ ബോയ്‌സ്, തെക്ക് വടക്ക് തുടങ്ങിയ സിനിമകളുടെ സഹ സംവിധായകനായിരുന്നു സേവ്യര്‍.

ഭൗതിക ശരീരം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് നല്‍കണമെന്ന അനിലിന്റെ തീരുമാനം നടപ്പാക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇന്ന് രാവിലെ 11 മണി മുതല്‍ വസതിയിലും ശേഷം നാസ് ഓഡിറ്റോറിയത്തില്‍ 3 മണി വരെയും പൊതുദര്‍ശനം ഉണ്ടാകും. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍ നിന്ന് ബിഎഫ്എ പൂര്‍ത്തിയാക്കിയ ശേഷം അനില്‍ ഹൈദ്രബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് ശില്‍പ്പകലയില്‍ എംഎഫ്എ യും ചെയ്തു.

ക്യാംപസില്‍ ഉണ്ടായിരുന്ന രോഹിത് വെമുലയുടെ സ്മാരക ശില്‍പ്പം അനിലാണ് സൃഷ്ടിച്ചത്. അങ്കമാലി കിടങ്ങൂര്‍ പുളിയേല്‍പ്പടി വീട്ടില്‍ പി. എ സേവ്യറാണ് പിതാവ്. മാതാവ്: അല്‍ഫോന്‍സ സേവ്യര്‍, സഹോദരന്‍: അജീഷ് സേവ്യര്‍.

STORY HIGHLIGHTS: Associate Director Anil Xavier died due to heart attack