തിരുവനന്തപുരം: ഈ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. നാളെ വിതരണം ആരംഭിക്കും. കുടിശികയുള്ള 5 മാസത്തെ പെൻഷനിൽ ഒന്നോ രണ്ടോ മാസത്തെ പെൻഷൻ കൂടി ഓണത്തോടനുബന്ധിച്ച് ഈ മാസം വിതരണം ചെയ്യാൻ സർക്കാർ ആലോചിക്കുന്നുണ്ട്. പെൻഷൻ അടക്കമുള്ള ചെലവുകൾക്കായി ഇന്നലെ റിസർവ് ബാങ്ക് വഴി 3,000 കോടി രൂപ സർക്കാർ കടമെടുത്തു.