Kerala

ഇന്ന് അയ്യങ്കാളി ജയന്തി | Ayyankali Jayanthi today

തിരുവനന്തപുരം: അവശ ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കും ആത്മാഭിമാനത്തിനും വേണ്ടി ശബ്ദമുയർത്തിയ സാമൂഹിക പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ ജയന്തി ഇന്ന്. സംസ്ഥാനമൊട്ടാകെ വിവിധ പരിപാടികളോടെ 161 ാം ജയന്തിയാഘോഷം നടക്കും. പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ദിനാചരണം, ക്വിസ് മത്സരം, ശുചിത്വ സെമിനാർ തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും.

വെള്ളയമ്പലം അയ്യങ്കാളി സ്ക്വയറിൽ രാവിലെ 8.30 ന് മന്ത്രി ഒ.ആർ.കേളുവിന്റെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തും. തുടർന്ന് ചേരുന്ന അനുസ്മരണ സമ്മേളനത്തിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും.