Celebrities

‘ഒരുകോടി രൂപ തന്നാലും ഞാന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ല’: സംവൃത സുനില്‍-Samvrutha Sunil

വളരെ മികച്ച കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വലിയൊരു സ്ഥാനം നേടിയ നടിയാണ് സംവൃത സുനില്‍. താരം ഇതിനോടകം തന്നെ മിക്ക സൂപ്പര്‍സ്റ്റാറുകളുടെയും ഹീറോയിന്‍ ആയിട്ട് അഭിനയിച്ചു കഴിഞ്ഞു. കൈ നിറയെ സിനിമകള്‍ ഉണ്ടായിരുന്ന സമയത്താണ് താരം സിനിമ ജീവിതത്തില്‍ നിന്നും ബ്രേക്ക് എടുക്കുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവിനോടൊപ്പം വിദേശത്തേക്ക് പോയ സംവൃത സുനില്‍ വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ ഇതാ സിനിമയിലെ തന്റെ നിലപാടുകളെ കുറിച്ചുള്ള സംവൃതയുടെ ഒരു പഴയകാല അഭിമുഖത്തിലെ ചില രംഗങ്ങള്‍ ആണ് വൈറല്‍ ആയിക്കൊണ്ടിരിക്കുന്നത്.‘ഒരുകോടി രൂപ തന്നാലും ഞാന്‍ ഗ്ലാമറസ് റോളുകള്‍ ചെയ്യില്ല എന്ന് പറയുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. അങ്ങനെ പറയുമ്പോള്‍ നമ്മള്‍ക്ക് ഒരുപാട് അവസരങ്ങള്‍ നഷ്ടപ്പെടാം, ഒരുപാട് ഫെയിം നഷ്ടപ്പെടാം, ഒരുപാട് മോണിറ്ററി ബെനിഫിറ്റ് നഷ്ടമാണ്. അങ്ങനെ നോക്കുമ്പോള്‍ ഒരുപാട് നഷ്ടമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് ഇതില്‍ എല്ലാത്തിലും ഉപരി എന്റെ മനസ്സിന്റെ സന്തോഷവും സമാധാനവുമാണ് വലുത്. അപ്പോള്‍ അത് കാരണം അത് നഷ്ടപ്പെടുത്തിക്കൊണ്ട് എനിക്ക് ഒരു പബ്ലിസിറ്റിയോ അല്ലെങ്കില്‍ ഒരു സൂപ്പര്‍സ്റ്റാര്‍ പദവിയോ എനിക്ക് വേണ്ട.’

‘ഇപ്പോള്‍ തന്നെ എന്റെ ഫാമിലിയിലെ ആളുകളും റിലേറ്റീവ്‌സും വളരെ അഭിമാനത്തോടുകൂടിയാണ് എന്റെ സിനിമയെക്കുറിച്ച് പറയുന്നതും എന്നെക്കുറിച്ച് എന്തെങ്കിലും കാര്യങ്ങള്‍ ടിവിയില്‍ വരുമ്പോള്‍ അവര്‍ അത്രയും എക്‌സൈറ്റഡ് ആയിട്ടാണ് ഇരിക്കുന്നത്. അപ്പോള്‍ അവരെല്ലാവരും എനിക്ക് തരുന്നൊരു റെസ്‌പെക്ട് ഉണ്ട്. എനിക്ക് ഇതുവരെ ഒരു മോശം എക്‌സ്പീരിയന്‍സ് ഈ ഫീല്‍ഡില്‍ ഉണ്ടായിട്ടില്ല. അപ്പോള്‍ അതെല്ലാം കിട്ടിയിട്ടുള്ളത് എനിക്ക് ഞാന്‍ ഉണ്ടാക്കിയെടുത്തിട്ടുള്ള അല്ലെങ്കില്‍ ഞാന്‍ ചെയ്ത സിനിമകളിലെ കഥാപാത്രങ്ങളിലൂടെയാണ്. അപ്പോള്‍ അത് നഷ്ടപ്പെടുത്തുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല.’, സംവൃത സുനില്‍ പറഞ്ഞു.രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തില്‍ ബാലാമണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനാണ് സംവൃതക്ക് ആദ്യമായി ചലച്ചിത്ര ലോകത്തേക്ക് ക്ഷണം ലഭിക്കുന്നത്. അന്ന് ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയായിരുന്ന സംവൃത ആ വാഗ്ദാനം നിരസിച്ചെങ്കിലും പിന്നീട് 2004 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് മലയാളത്തില്‍ ശ്രദ്ധേയമായ ചില വേഷങ്ങള്‍ സംവൃതക്ക് ലഭിച്ചു. 2006-ല്‍ ശ്രീകാന്ത് നായകനായ ഉയിര്‍ എന്ന ചിത്രത്തിലൂടെ തമിഴ് ചലച്ചിത്ര മേഖലയിലും എവിടെന്തേ നാകേന്തി എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം സാന്നിധ്യമറിയിച്ചു.

STORY HIGHLIGHTS: Samvrutha Sunil about cinema life