നല്ല രുചിയുള്ള ഭക്ഷണം എവിടെ കിട്ടിയാലും തേടിപ്പിടിച്ച് കഴിക്കാന്‍ പോകുന്ന കൂട്ടത്തില്‍ ആണ് നമ്മള്‍ മലയാളികള്‍. ഇങ്ങനെ പോകുന്നതില്‍ തട്ടുകടകള്‍ക്ക് ഒരു പ്രത്യേക സ്ഥാനം തന്നെയുണ്ട്. സാധാരണ എല്ലാവരും രാത്രികാലങ്ങളിലാണ് തട്ടുകളില്‍ പോയി കഴിക്കാറ് അല്ലേ?, എന്നാല്‍ നല്ല അടിപൊളി ബ്രേക്ക്ഫാസ്റ്റ് കിട്ടുന്ന തിരുവനന്തപുരത്തെ തട്ടുകടകള്‍ ഏതൊക്കെയാണെന്ന് നിങ്ങള്‍ക്കറിയാമോ? എങ്കില്‍പോരെ നല്ല് കിടിലന്‍ 5 സ്‌പോട്ടുകള്‍ നമുക്ക് പരിചയപ്പെടാം.
രണ്ടാമത്തെ സ്‌പോട്ടാണ് വിനായക ടീ സ്റ്റാള്‍. ഇവിടെ രാവിലെ അഞ്ചരമണി മുതല്‍ ഇഡ്ഡലിയും ചമ്മന്തിയും ഒക്കെ കിട്ടും ഒമ്പതര മുതല്‍ പൂരിയും കറികളും ഒക്കെ നല്‍കിത്തുടങ്ങും. ലൊക്കേഷന്‍ പടിഞ്ഞാറെ കോട്ടയിലാണ്. മൂന്നാമത്തെ സ്‌പോട്ട് മനോഹരന്‍ ചേട്ടന്റെ ഇഡ്ഡലി കടയാണ്. രാവിലെ ആറര മണി മുതല്‍ ഇഡ്ഡലിയും ചമ്മന്തിയും സാമ്പാറും ദോശയും പപ്പടവും രസവടയും ഓംലെറ്റും ഒക്കെ കിട്ടും ഇവിടെ. ലൊക്കേഷന്‍ വരുന്നത് ചാലയ്ക്കകത്ത് സഭാവതി റോഡിലാണ്. റോളക്‌സ് ഹോട്ടലിന്റെ സൈഡിലൂടെയുളള വഴിയിലാണ് ഈ തട്ടുകടയുളളത്.
STORY HIGHLIGHTS: Breakfast spots in Thiruvananthapuram