Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: യുവാവും യുവതിയും അറസ്റ്റിൽ | Job Scam: Young Man and Woman Arrested

വൈപ്പിൻ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ 2പേർ പിടിയിൽ. ആലപ്പുഴ ചേർത്തല തറയിൽപറമ്പ് ദിത്യ (20), ചേർത്തല അർത്തുങ്കൽ പടാകുളങ്ങര ദയാനന്ദ് (23) എന്നിവരെയാണ് ഞാറയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ജോലിക്ക് കൊണ്ടു പോകുന്നതിനുള്ള ലൈസൻസും ജോബ് കൺസൽറ്റൻസിയും ഉണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവർക്കെതിരെ പരാതി നൽകിയ സ്ത്രീയുടെ ഭർത്താവിന് വിദേശത്ത് ജോലി ശരിയാക്കി നൽകാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പല തവണകളായി 2,80,000 രൂപയാണ് തട്ടിയത്. ഞാറയ്ക്കൽ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ്ഐ ഷാഹിർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ പ്രീജൻ, സിവിൽ പൊലീസ് ഓഫിസർ ഐശ്വര്യ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Latest News