Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Explainers

നിയമസഭയില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കാന്‍ ധൈര്യമുണ്ടോ ?: രാജ ഭരണകാലത്തെ നിയമസഭയായ പ്രജാസഭയിലെ ആദ്യ ദളിത് അംഗം ആയിരുന്നില്ലേ അദ്ദേഹം ? (സ്‌പെഷ്യല്‍ സ്റ്റോറി) / Do you have the courage to install Mahatma Ayyankali’s statue in the Legislative Assembly?: Was he not the first Dalit member of the Praja Sabha, the Legislative Assembly during the Raja regime? (Special Story)

കേരള 'സ്പാര്‍ട്ടക്കസ്' എന്ന മഹാത്മാ അയ്യന്‍കാളി ജയന്തി: ആ വില്ലുവണ്ടിക്ക് ഇന്ന് പ്രസക്തിയുണ്ടോ ?

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Aug 28, 2024, 12:44 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മഹാത്മാ അയ്യന്‍കാളിയുടെ 161-ാമത് ജയന്തിയാണ് ഇന്ന്. കേരളത്തിന്റെ നവോത്ഥാന നായകനെന്നതിലുപരി അദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കേണ്ടതുണ്ട്. കേരളാ നിയമസഭാ കോമ്പൗണ്ടില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കുകയാണ് വേണ്ടത്. അതിന് എന്തുകൊണ്ടും അര്‍ഹനാണദ്ദേഹം. കാരണം, രാജ ഭരണകാലത്തെ നിയമസഭയായ പ്രജാസഭയിലെ അംഗം ആയിരുന്നു അദ്ദേഹം. 1911 ഡിസംബര്‍ 5നാണ് മഹാത്മാ അയ്യന്‍കാളിയെ തിരുവിതാംകൂര്‍ ശ്രീമൂലം പ്രജാസഭ മെമ്പര്‍ ആയി നോമിനേറ്റ് ചെയ്തത്. 1912 ഫെബ്രുവരി 27ന് കൂടിയ ശ്രീമൂലം പ്രജാസഭയുടെ എട്ടാമത് യോഗത്തില്‍ മഹാത്മാ അയ്യന്‍കാളി പങ്കെടുത്തു സംസാരിക്കുകയും ചെയ്തു.

അദ്ദേഹത്തിന്റെ ഇടപെടലുകളും പോരാട്ടവും സമൂഹത്തിലെ അധസ്ഥിതര്‍ക്കു വേണ്ടിയായിരുന്നു. ജാതിയുടെയോ, മതത്തിന്റെയോ പേരിലല്ല, ആദ്യകാല പ്രജാസഭ അംഗമെന്ന നിലയിലും, നാട്ടിലെ സാധാരണക്കാരുടെ നേതാവും, അവരുടെ അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിച്ച മഹാത്മാവ് എന്ന നിലയില്‍ പ്രതിമ സ്ഥാപിക്കണം. ധൈര്യമുണ്ടോ, കമ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക്. കാലമെത്ര കടന്നുപോയാലും അയ്യന്‍കാളിയെന്ന നവോത്ഥാന നായകന്റെ പ്രസക്തി വര്‍ദ്ധിക്കുക തന്നെ ചെയ്യും. കാരണം, അദ്ദേഹത്തെയാണ് രാഷ്ട്രപിതാവായ ഗാന്ധിജി മഹാത്മാ അയ്യന്‍കാളി എന്ന് വിളിച്ചത്. അദ്ദേഹമാണ് കേരളത്തിലെ പുലയ രാജ എന്നറിയപ്പെടുമെന്ന് ഗാന്ധിജി പറഞ്ഞത്.

 

അയ്യന്‍കാളിയെയാണ് ഇന്ത്യയുടെ മഹാനായ പുത്രന്‍ എന്ന് മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വിശേഷിപ്പിച്ചത്. അയ്യന്‍കാളിയാണ് ഇന്ത്യയിലെ ആദ്യത്തെ കമ്യൂണിസ്റ്റുകാരനെന്ന് മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍ പറഞ്ഞത്. ഇതെല്ലാം അയ്യന്‍കാളിക്കുള്ള അധിക യോഗ്യതയാണെന്നു കൂടി സര്‍ക്കാര്‍ കാണണം. നിയമസഭാ വളപ്പില്‍ മഹാത്മാഗാന്ധിക്കും, അംബേദ്കറിനും, ജവഹര്‍ലാല്‍ നെഹ്‌റുവിനും ഇടം കൊടുത്തിട്ടുണ്ട്. കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായ ഇ.എം.എസിന് വേണ്ടിയും സ്ഥലമൊരുക്കിയിട്ടുണ്ട്. അവിടെ അയ്യന്‍കാളിയുടെ പ്രതിമയ്ക്കു കൂടി അവകാശമുണ്ടെന്ന് പറയാതെ വയ്യ.

ആദ്യ കര്‍ഷകത്തൊഴിലാളി സമരം മറക്കരുത്

തിരുവിതാംകൂറില്‍ കര്‍ഷകത്തൊഴിലാളികളുടെ ആദ്യത്തെ പണിമുടക്കു സമരം നയിച്ചത് അയ്യന്‍ കാളിയായിരുന്നു. അധസ്ഥിത വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന സവര്‍ണ്ണ വിഭാഗങ്ങളുടെ നീതി നിഷേധത്തിനെതിരേ ആയിരുന്നു സമരം. തൊഴിലാളികളെ മനുഷ്യരായി അംഗീകരിക്കാന്‍ മടിച്ച ജന്മിമാരുടെ പാടശേഖരങ്ങളില്‍ അധസ്ഥിത വിഭാഗങ്ങളില്‍പ്പെട്ടവര്‍ പണിക്കിറങ്ങിയില്ല. തുടക്കത്തില്‍ സ്വയം കൃഷിയിറക്കി പിടിച്ചുനില്‍ക്കാന്‍ മാടമ്പിമാര്‍ ശ്രമിച്ചെങ്കിലും അതു പരാജയപ്പെട്ടു. ഒടുവില്‍ പ്രതികാരബുദ്ധിയോടെ അവര്‍ പാടങ്ങള്‍ തരിശിട്ടു. തൊഴിലില്ലാതെ കര്‍ഷകത്തൊഴിലാളികള്‍ ദുരിതക്കയത്തിലായി.

ReadAlso:

ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പ്: കൈയ്യോടെ പൊക്കിയപ്പോള്‍ എന്‍.ജി.ഒ ആണെന്നു പറഞ്ഞ് തടിയൂരാന്‍ ശ്രമം; തട്ടിപ്പുകാരനെതിരെ പരാതി നല്‍കി അങ്ങാടി ഗ്രാമപഞ്ചായത്ത് ഹെഡ്ക്ലാര്‍ക്ക്: ആരാണ് ഹ്യൂമന്‍ റൈറ്റ്‌സ് തട്ടിപ്പുകാരന്‍ ഷാജി പൂവത്തൂര്‍ ?

യുദ്ധവും സിനിമയും ?: “ഓപ്പറേഷന്‍ സിന്ദൂര്‍” സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കി ?; യുദ്ധഭൂമിയില്‍ തോക്കുമേന്തി സിന്ദൂരം ഇടുന്ന പട്ടാളക്കാരിയാണ് പോസ്റ്ററില്‍; പുര കത്തുമ്പോള്‍ ബീഡി കത്തിന്നതു പേലെയെന്ന് ആരാധകരുടെ വമര്‍ശനം

ആരാണ് അബ്ദുള്‍ ഖ്വാദിര്‍ഖാന്‍ എന്ന AQ ഖാന്‍ ?: തെമ്മാടി രാഷ്ട്രത്തെ ആണവ ശക്തിയാക്കിയത് എങ്ങനെ ?; കരിഞ്ചന്തയില്‍ ആണവായുധ വില്‍പ്പനക്കാര ന്റെ വിധിയെന്ത് ?

ഇന്ത്യ-പാക്ക് യുദ്ധം: വ്യാജവാര്‍ത്തകള്‍ക്കും വീഡിയോകളും പ്രചരിപ്പിക്കുന്നവര്‍ക്ക് പിടിവീഴും; രാജ്യത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന്‍ ചെയ്യുന്നവരെ സൂക്ഷിക്കുക; വ്യാജവാര്‍ത്തകളെയും സൃഷ്ടാക്കളെയും നിരീക്ഷിച്ച് കേന്ദ്രം

പാക്കിസ്ഥാനില്‍ മോങ്ങല്‍ തുടങ്ങി: ഇന്ത്യയുടെ സാമ്പിള്‍ വെടിക്കെട്ടില്‍ ഞെട്ടി ഇസ്ലാമാബാദും ലാഹോറും കറാച്ചിയും; അള്ളാഹു രക്ഷിക്കട്ടെ എന്ന് പാക് പാര്‍ലമെന്റില്‍ എം.പിയുടെ വിലാപം; ഓപ്പറേഷന്‍ സിന്ദൂര്‍ നീളുന്നു

എന്നാല്‍ മാടമ്പിമാര്‍ക്കെതിരെയുള്ള സമരത്തില്‍ നിന്നും പിന്‍വലിയാന്‍ അവര്‍ കൂട്ടാക്കിയില്ല. നിലവറകളിലെ നെല്ല് തീരുകയും മറ്റാളുകളെ കൊണ്ട് കൃഷി നടത്താന്‍ കഴിയാതെ വരികയും ചെയ്തതോടെ പട്ടിണി മുന്‍പില്‍ കണ്ട ജന്‍മിമാര്‍ ഒടുവില്‍ കീഴടങ്ങി. കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനം സാധ്യമായതോടെ 1905ല്‍ സമരം ഒത്തുതീര്‍പ്പായി. അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടത്തിയ ചരിത്രപ്രസിദ്ധമായ ഈ പണിമുടക്കു സമരമാണ് പിന്നീടു കേരളത്തിലുടനീളം കര്‍ഷകത്തൊഴിലാളി മുന്നേറ്റത്തിനും ഊര്‍ജ്ജം പകര്‍ന്നതെന്നു മറക്കരുത്.

ഓര്‍മ്മയുണ്ടാകണം സ്ത്രീകള്‍ക്കു വേണ്ടി നടത്തിയ സ്വാതന്ത്ര്യ പ്രഖ്യാപനം (കല്ലുമാല സമരം)

പുരുഷന്മാരുടേതു പോലെയായിരുന്നു മുമ്പ് കേരളത്തിലെ സ്ത്രീകളുടെയും വസ്ത്രധാരണ രീതി. അരയ്ക്കുമുകളില്‍ സ്ത്രീകള്‍ വസ്ത്രം ധരിക്കണമെന്നത് ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും മാത്രം ആചാരമായിരുന്നു. പദവിയെ പ്രതിനിധീകരിക്കേണ്ടതായ സന്ദര്‍ഭങ്ങളിലും ആഡംബരം കാണിക്കുന്നതിനും വേണ്ടിയായിരുന്നു അക്കാലത്ത് മേല്‍മുണ്ടോ അരയ്ക്കുമുകളില്‍ വസ്ത്രമോ ഉപയോഗിച്ചിരുന്നത്. വസ്ത്രധാരണ സങ്കല്പങ്ങളില്‍ സ്ത്രീപുരുഷ ഭേദമില്ലാതിരിക്കുകയും ജാതിപരമായ ഉച്ചനീചത്വം തലയുയര്‍ത്തി നില്‍ക്കുകയും ചെയ്തിരുന്ന അക്കാലത്ത് അധസ്ഥിതരെന്നു കരുതപ്പെട്ടിരുന്ന എല്ലാവരെയും മേല്‍വസ്ത്രം ഉപയോഗിക്കുന്നതില്‍ നിന്നും കര്‍ശനമായി വിലക്കിയിരുന്നു. എന്നാല്‍ വൈദേശിക സംസ്‌ക്കാരങ്ങളുടെ കാഴ്ചപ്പാടില്‍ ഇത് സദാചാരലംഘനമായാണ് വീക്ഷിക്കപ്പെട്ടത്.

കര്‍ഷകത്തൊഴിലാളി സമരത്തില്‍ നിന്നും ലഭിച്ച ഊര്‍ജ്ജവുമായി അയ്യന്‍കാളി ഈ അനീതിക്കെതിരെ പോരാടാനുറച്ചു. തന്റെ ജാതിയിലുള്ള സ്ത്രീകള്‍ മുലക്കച്ചയണിഞ്ഞു നടക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. അടിമത്തത്തിന്റെ അടയാളമായി കഴുത്തില്‍ കല്ലുമാലയും കാതില്‍ ഇരുമ്പുവളയങ്ങളും ധരിക്കണമെന്നുള്ള ജാതിശാസനകളെ ധിക്കരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. അയിത്താചരണത്തിന്റെ വക്താക്കള്‍ ഇതു ധിക്കാരമായി കരുതി. അയ്യന്‍കാളിയെ അനുസരിച്ച സാധുജനങ്ങളെ അവര്‍ വേട്ടയാടി. അധസ്ഥിത സ്ത്രീകളുടെ മുലക്കച്ചകള്‍ മാടമ്പിമാര്‍ വലിച്ചുകീറി. പിതാവിന്റെയും സഹോദരങ്ങളുടെയും മുന്നിലിട്ട് ഭീകരമായി മര്‍ദ്ദിച്ചു. കൊല്ലം ജില്ലയിലെ പെരിനാട്ടായിരുന്നു ഇത്തരത്തില്‍ ഏറ്റവും ക്രൂരമായ മര്‍ദ്ദനമുറകള്‍ അരങ്ങേറിയത്.
സവര്‍ണ്ണരുടെ കിരാതപ്രവര്‍ത്തനങ്ങള്‍ ഏറിയപ്പോള്‍ മര്‍ദ്ദിത ജനവിഭാഗങ്ങള്‍ ഉണര്‍ന്നു.

അവര്‍ പ്രത്യാക്രമണത്തിനു തയ്യാറായി. തിരുവതാംകൂറിലെ വിവിധ പ്രദേശങ്ങള്‍ കലാപഭൂമികളായി. രക്തച്ചൊരിച്ചില്‍ ഭീകരമായതിനെത്തുടര്‍ന്ന് ജനവിഭാഗങ്ങള്‍ കൊല്ലത്തെ പീരങ്കി മൈതാനത്തു സമ്മേളിക്കാന്‍ അയ്യന്‍കാളി ആഹ്വാനം ചെയ്തു. ആക്രമണത്തെത്തുടര്‍ന്ന് നാടും വീടും വിട്ടവര്‍ ഈ സമ്മേളനവേദിയിലേക്ക് ഇരച്ചെത്തി. 1915ല്‍ നടന്ന ചരിത്രപ്രസിദ്ധമായ ഈ മഹാസഭയില്‍ വച്ച് ജാതീയതയുടെ അടയാളമായ കഴുത്തിലെ കല്ലുമാലയും ഉപേക്ഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. സാധുജനങ്ങളുടെ ഈ സ്വാതന്ത്ര്യ പ്രഖ്യാപനത്തെ ഉയര്‍ന്ന ജാതിക്കാര്‍ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അയ്യന്‍കാളിയുടെ ആഹ്വാനം കേട്ട സ്ത്രീകള്‍ ആവേശത്തോടെ കല്ലുമാലകള്‍ വലിച്ചെറിഞ്ഞു. വിപ്ലവകരമായ സാമൂഹിക മുന്നേറ്റമായിരുന്നു ഇത്. കല്ലുമാല സമരം എന്ന പേരിലാണ് ഈ സമരം അറിയപ്പെടുന്നത്.

സ്മരണയില്‍ ഉണ്ടാകണം പഞ്ചമിയെയും വിദ്യാഭ്യാസ അവകാശ സമരങ്ങളെയും

അയ്യന്‍കാളിയുടെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ നല്ലൊരു ശതമാനവും വിദ്യാലയ പ്രവേശന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. 1904ല്‍ വെങ്ങാനൂരില്‍ തന്റെ കൂട്ടാളികളുമായി ചേര്‍ന്നുകൊണ്ട് ദളിതരുടെ ആദ്യത്തെ പള്ളിക്കൂടം അദ്ദേഹം നിര്‍മ്മിച്ചു. പക്ഷെ സവര്‍ണര്‍ അന്നു രാത്രി തന്നെ ആ കുടിപ്പള്ളിക്കൂടം തീയിട്ടു. അക്ഷരാഭ്യാസത്തിനുള്ള അവസരനിഷേധം നേരിടാന്‍ അദ്ദേഹം തെരഞ്ഞടുത്ത വഴിയായിരുന്നു പില്‍ക്കാലത്തു കാര്‍ഷികപണിമുടക്ക് സമരമെന്ന് അറിയപ്പെട്ട കൃഷിഭൂമി തരിശിടല്‍ സമരം. 1907ല്‍ പുലയക്കുട്ടികള്‍ക്കു പള്ളിക്കൂടത്തില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ഉണ്ടായി. ദീര്‍ഘനാളത്തെ ഭൂമി തരിശിടല്‍ സമരത്തിന്റെ ഒത്തുതീര്‍പ്പു വ്യവസ്ഥയുടെ ഭാഗമായിരുന്നു ഈ ഉത്തരവ്.

ഉത്തരവുണ്ടായെങ്കിലും അയിത്തജാതിക്കുട്ടികള്‍ക്ക് സ്വാഭാവികമായി വിദ്യാലയങ്ങളില്‍ ചേര്‍ന്ന് പഠിക്കാന്‍ കഴിയുമായിരുന്നില്ല. അനന്തര ഫലമായി അയിത്തജാതികളില്‍പ്പെട്ട കുട്ടികളുടെ പള്ളിക്കൂട പ്രവേശന നിയമം അധികൃതര്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദ്ദേശിച്ചു് 1914ല്‍ വിദ്യഭ്യാസ ഡയറക്ടര്‍ ഉത്തരവു പുറപ്പെടുവിച്ചു. പ്രസ്തുത ഉത്തരവിന്റെ പിന്‍ബലത്തില്‍ തെന്നൂര്‍ക്കോണത്ത് പൂജാരി അയ്യന്‍ എന്നയാളുടെ എട്ടു വയസുള്ള മകള്‍ പഞ്ചമിയെയും കൂട്ടി അയ്യന്‍കാളിയും സംഘവും നെയ്യാറ്റിന്‍കര താലൂക്കിലെ ഊരൂട്ടമ്പലം പെണ്‍പള്ളിക്കൂടത്തില്‍ എത്തി. അദ്ധ്യാപകന്റെ തടസ്സത്തെ വകവെക്കാതെ അദ്ദേഹം പഞ്ചമിയെ പള്ളിക്കൂടത്തിനുള്ളിലെ ബെഞ്ചില്‍ കൊണ്ടിരുത്തി.

പഞ്ചമിയെന്ന പുലയപ്പെണ്‍കുട്ടി ഇരുന്ന ഊരൂട്ടമ്പലം പള്ളിക്കൂടം അന്ന് രാത്രി തന്നെ തീ വെച്ച് നശിപ്പിച്ചുകൊണ്ടാണ് സവര്‍ണര്‍ അതിനോട് പ്രതികരിച്ചത്. ഇത്തരമൊരുഘട്ടത്തിലാണ് അയിത്തജാതിക്കാര്‍ക്കായി പ്രത്യേക പള്ളിക്കൂടം എന്നൊരാശയം അയ്യന്‍കാളിക്ക് തോന്നിയത്. അദ്ദേഹം ഇക്കാര്യത്തിന് പ്രാമുഖ്യം നല്‍കികൊണ്ട് നിവേദനം തയ്യാറാക്കുകയും മിച്ചല്‍ സായിപ്പിനെ നേരില്‍ക്കണ്ട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. ഇതിന്റെ ഫലമായി 1914ല്‍ വെങ്ങാനൂര്‍ പുതുവല്‍വിളാകത്തു മലയാളം പള്ളിക്കൂടം അനുവദിച്ചുകൊണ്ടു സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. 1905ല്‍ അയ്യന്‍കാളിയും കൂട്ടരും കെട്ടിയുയര്‍ത്തിയ കുടിപ്പള്ളിക്കൂടമാണ് പിന്നീട് സര്‍ക്കാര്‍ പള്ളിക്കൂടമായി മാറിയത്.

വെല്ലുവിളി ഉയര്‍ത്തുന്ന പ്രതിമ

തിരുവനന്തപുരം വെള്ളയമ്പലം സ്‌ക്വയറില്‍ മഹാത്മാ അയ്യന്‍കാളിയുടെ ഒരു പൂര്‍ണ്ണാകായ പ്രതിമയുണ്ട്. 1980 നവംബറില്‍ ഇന്ദിരാഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്തത്. കവടിയാര്‍ റോഡില്‍(രാജവീഥിയില്‍) കൊട്ടാരത്തിന് അഭിമുഖമായാണ് ആ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. മുന്നോട്ട് ഒരു കാല്‍വെച്ച് വലതു കൈയ്യില്‍ ഒരു വടിയും നിലത്തു കുത്തി, തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു അയ്യന്‍കാളി പ്രതിമ. അതുകൊണ്ടു തന്നെ അതൊരു പ്രതിമ എന്നിതനേക്കാളുപരി ഒരു പ്രതീകമാണ്. എപ്പോഴാണോ പാവപ്പെട്ടവന്റെ ജീവിത്തിലേക്ക് രാജാവിന്റെ കല്‍പ്പനയില്‍ ജന്‍മിമാര്‍ ആയുധമെടുക്കുന്നുവോ, അന്ന് ഈ പ്രതിമയുടെ കൈകള്‍ ഉയരും.

അയ്യന്‍കാളിയെന്ന കേരള സ്പാര്‍ട്ടക്കസിനെ മറികടന്നേ ഏതു രാജാവിന്റെയും ഉത്തരവോ, രഥമോ രാജവീഥിയിലൂടെ ഉരുളൂ. അതാണ് ആ പ്രതിമ എന്ന പ്രതീകം സാധാരണ ജനവിഭാഗത്തിന് നല്‍കുന്ന സന്ദേശവും ധൈര്യവും. രാജ ഭരണകാലത്ത് സാധാരണ ജനവിഭാഗത്തെ എങ്ങനെ മാറ്റാനാകുമെന്ന് ചിന്തിച്ച്, പ്രവര്‍ത്തിച്ച മനുഷ്യനാണദ്ദേഹം. ഓരോ അടിയും മുന്നോട്ട് വെയ്ക്കാന്‍ ആയുധവും, അഭ്യാസവും, സംഘബലവും, അസാമാന്യ ധൈര്യവും കാട്ടിയിട്ടുണ്ട്. അതിനുദാഹരണം കൂടിയാണ്, ആരും നില്‍ക്കാത്ത ഇടത്ത്, രാജവീഥിയുടെ നടുവില്‍ തന്നെ അയ്യന്‍കാളി(പ്രതിമ)നില്‍ക്കുന്നത്. മാറിനില്‍ക്കൂ എന്ന് പറയാന്‍ ധൈര്യപ്പെടുന്നവര്‍ ആരുണ്ട്. വേണമെങ്കില്‍ നിങ്ങള്‍ മാറിപ്പോകൂ എന്ന മട്ടില്‍.

എന്നാല്‍, അയ്യന്‍കാളി ജയന്തിക്കും, അദ്ദേഹത്തിന്റെ പരിനിര്‍വാണ ദിനത്തിലും മാത്രം ഈ പ്രതിമയില്‍ പുഷ്പാര്‍ച്ചനയും വൃത്തിയാക്കലും മാത്രമാണ് നടക്കുന്നത്. ഒരു ചടങ്ങിനു മാത്രം. മറ്റുള്ള ദിവസങ്ങളില്‍ ആ പ്രതിമ ട്രാഫിക് നിയന്ത്രിക്കുന്നതിനു തുല്യം. മുപ്പത്തിമുക്കോടി ദളിത് സംഘടനകളും നേതാക്കളുമുണ്ടെങ്കിലും അയ്യന്‍കാളിയുടെ പ്രവൃത്തികളുടെ ഏഴയലത്തു പോലും ഒന്നും വന്നിട്ടില്ല. ആ വിഭാഗത്തിലുള്ളവര്‍ക്കു വേണ്ടി എന്തു ചെയ്യുന്നുണ്ട് എന്ന ഗൗരവായ ചര്‍ച്ചകള്‍ ഉയര്‍ന്നു വരേണ്ടതുമുണ്ട്. അയ്യന്‍കാളിയെന്ന മനുഷ്യനെപ്പോലെ മറ്റൊരാള്‍ പിന്നീട് ഉണ്ടായില്ല എന്നതു തന്നെയാണ് ഇതിനു കാരണവും.

കേരള സ്പാര്‍ട്ടക്കസ്

ഇന്ത്യയിലെ പ്രമുഖ സാമൂഹ്യപരിഷ്‌കര്‍ത്താവും നിയമനിര്‍മ്മാതാവും വിപ്ലവകാരിയുമായിരുന്നു മഹാത്മാ അയ്യന്‍കാളി. കേരളത്തില്‍ നിലനിന്നിരുന്ന ജാതീയമായ അസമത്വങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരെ പ്രവര്‍ത്തിച്ച് ദളിത് വിഭാഗങ്ങളുടെ വിമോചനത്തിനായി പോരാടിയ കേരള നവോത്ഥാന നായകരില്‍ പ്രമുഖന്‍. സമൂഹത്തില്‍ നിന്നു ബഹിഷ്‌കരിക്കപ്പെട്ടിരുന്ന ജനവിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനു വേണ്ടിയാണ് അയ്യന്‍കാളി പോരാടിയത്. പുലയസമുദായാംഗമായിരുന്ന അദ്ദേഹം സംഘാടനവും ശക്തിപ്രകടനവും വഴി സഞ്ചാരസ്വാതന്ത്ര്യം അനുവദിപ്പിച്ച് ശ്രദ്ധേയനായി. 1907ല്‍ സാധുജന പരിപാലന യോഗം രൂപീകരിച്ച അദ്ദേഹത്തിന്റെ ഇടപെടല്‍ കേരള സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചു.

കേരള സ്പാര്‍ട്ടക്കസ് എന്ന് മഹാത്മാ അയ്യങ്കാളിയെ വിശേഷിപ്പിക്കാനാകും. മഹാരാജാക്കന്മാരുടെ ചോരപ്പുഴയൊഴുക്കിയ അശ്വമേധങ്ങളല്ല, മുമ്പ് ജാതിമേല്‍ കോയ്മയുടെയും ഇപ്പോള്‍ നവ ഫാസിസ്റ്റുകളുടെയും നേതൃത്വത്തില്‍ സംഘര്‍ഷം മാത്രം സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ജൈത്രയാത്രകളല്ല അലങ്കരിച്ചൊരുക്കിയ രണ്ട് കാളകള്‍ വലിച്ച കാളവണ്ടിയാണ് കേരളത്തിന്റെ കുതിപ്പിന് വഴിവെട്ടിയത്. ഉപജാതികള്‍ക്കു അതീതമായി ചിന്തിക്കുകയും, സമൂഹത്തിലെ ക്രൂരമായ അനാചാരങ്ങളെ എതിര്‍ക്കുകയും ചെയ്യുക, വിദ്യാഭ്യാസത്തിലൂടെ സാമൂഹ്യ സ്വാതന്ത്ര്യത്തിലേക്ക് എത്തുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ആശയങ്ങള്‍.

അയ്യന്‍കാളിയുടെ ബാല്യം

തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ പെരുങ്കാറ്റു വിളയിലെ പ്ലാവറ കുടിയില്‍ അയ്യന്‍, മാലാ ദമ്പതികളുടെ മകനായി 1863 ഓഗസ്റ്റ് 28നാണ് (കൊല്ലവര്‍ഷം 1039, ചിങ്ങം 14) അയ്യന്‍കാളിയുടെ ജനനം. കുട്ടിക്കാലത്ത് കാളി എന്ന് വിളിക്കപ്പെട്ടിരുന്ന ഇദ്ദേഹം പുലയ സമൂഹത്തെ മനുഷ്യര്‍ക്ക് അയ്യന്‍ കാളിയായി. പുലയ-പറയ സമൂഹത്തെ മനുഷ്യരായി പോലും പരിഗണിക്കാതിരുന്ന കാലത്താണ് അദ്ദേഹം ജീവിച്ചത്. സമൂഹത്തില്‍ നിന്നും എല്ലാതരത്തിലും ബഹിഷ്‌കൃതരായിരുന്നു ഈ സമൂഹം. കൃഷി ചെയ്യാന്‍ ജന്മിമാര്‍ക്ക് വേണ്ടിയിരുന്ന ഉപകരണം മാത്രമായാണ് അതുവരെ പുലയ-പറയ സമുദായങ്ങള്‍. അയിത്താചാരം മൂലം റോഡിലൂടെ നടക്കാനും വസ്ത്രം ധരിക്കാനും വിദ്യ നേടാനും ഇവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. പുലയ-പറയ അധഃകൃത ചുറ്റുപാടുകള്‍ മാറ്റുന്നതിനായി ആദ്യമായി മുന്നോട്ടുവന്നത് അയ്യന്‍കാളിയാണ്.

മണ്ണില്‍ കുഴികുത്തി ഇലവച്ചു ഭക്ഷണം നല്‍കിയിരുന്ന കാലം

ജന്മിമാരുടെ നെല്ലറകള്‍ നിറയ്ക്കാന്‍ അഹോരാത്രം പണിയെടുക്കുക എന്നതു മാത്രമായിരുന്നു കേരളത്തിലെ അന്നത്തെ സാമൂഹിക വ്യവസ്ഥിതി അധഃസ്ഥിതരോട് കല്‍പിച്ചിരുന്നത്. പാടത്തു പണിയെടുത്തു വരുമ്പോള്‍ മണ്ണില്‍ കുഴികുത്തി അതില്‍ ഇലവച്ചായിരുന്നു ഇവര്‍ക്കു ഭക്ഷണം നല്‍കിയിരുന്നത്. പൊതുസ്ഥലങ്ങളിലെല്ലാം പ്രവേശനം നിഷേധിക്കപ്പെട്ടു. അധഃസ്ഥിതര്‍ രോഗബാധിതരായാല്‍ ഡോക്ടര്‍മാര്‍ തൊട്ടുപരിശോധിക്കില്ല; ഗുളികകള്‍ എറിഞ്ഞുകൊടുക്കും. ഇപ്രകാരം ഭീകരമായ ബഹുവിധ ബഹിഷ്‌കരണങ്ങളാല്‍ ദുരിതപൂര്‍ണ്ണമായിരുന്നു അയ്യന്‍കാളി ഉള്‍പ്പെടുന്ന അധസ്ഥിതരുടെ ജീവിതം. ഇവയ്ക്കു പുറമേ ജാതിയുടെ അടയാളമായ കല്ലുമാലകള്‍ കഴുത്തിലണിഞ്ഞു നടക്കാനും അവര്‍ നിര്‍ബന്ധിതരായി.

സവര്‍ണ്ണര്‍ ഉപയോഗിക്കുന്ന പൊതുവഴികള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ടായിരുന്നു. അരയ്ക്കു മുകളിലും മുട്ടിനുതാഴെയും വസ്ത്രം ധരിക്കാനും അയിത്താചാരങ്ങള്‍ പിന്നോക്ക ജനവിഭാഗങ്ങളെ അനുവദിച്ചില്ല. മാത്രമല്ല പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ അതില്‍ മണ്ണ് പുരട്ടി വൃത്തിഹീനമാക്കിയിട്ട് വേണമായിരുന്നു ധരിക്കാന്‍. അടിമക്കച്ചവടത്തിനും ഇരയായിരുന്നു ഈ വിഭാഗത്തില്‍പ്പെട്ടവര്‍.

സാമൂഹിക വിപ്ലവത്തിലേക്ക് വിവേചന വിരുദ്ധസമരം

നാട്ടില്‍ലുണ്ടായിരുന്ന ഉച്ചനീചത്വങ്ങള്‍ക്കെതിരെ അധസ്ഥിതരുടെ ഇടയില്‍ നിന്നും ആദ്യമുയര്‍ന്ന സ്വരമായിരുന്നു മഹാത്മാ അയ്യന്‍ കാളിയുടേത്. സ്വസമുദായത്തില്‍ നിന്നുതന്നെ ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ച് മുപ്പതാം വയസില്‍ കിരാത നിയമങ്ങള്‍ക്കെതിരെ അദ്ദേഹം പ്രത്യക്ഷത്തില്‍ പോരിനിറങ്ങി. ഒറ്റയ്ക്കു തുടങ്ങിയ പോരാട്ടം പിന്നീട് ഏതാനും യുവാക്കളും ചേര്‍ന്നു. ജന്മികളുടെ തടിമിടുക്കിനോടു മല്ലിടാന്‍ കായികാഭ്യാസിയെ കൊണ്ടുവന്ന് അടിതടകള്‍ പരിശീലിപ്പിച്ചു. തന്റെ കൂടെയുള്ളവരെ ഒരു ഏറ്റുമുട്ടലിനു സജ്ജമാക്കുകയായിരുന്നു അയ്യന്‍കാളി.

ഏറ്റുമുട്ടലുകള്‍

അയ്യന്‍കാളിയുടെ നടപടികളെ സ്വഭാവികമായും ജന്മിമാര്‍ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അദ്ദേഹത്തിന്റെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളില്‍ അധസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും മറ്റു അധസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യന്‍കാളി വീര പുരുഷനായി മാറി.

വില്ലുവണ്ടി സമരം

ജാതിനിയമങ്ങള്‍ തങ്ങളുടെ സമൂഹത്തില്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് തിരുവിതാംകൂര്‍ രാജാക്കന്‍മാര്‍ ഉറപ്പുവരുത്തിയിരുന്നു. 1850 വരെ തിരുവിതാംകൂര്‍ സമൂഹം ജാതി വഴക്കങ്ങളുടെ അടിസ്ഥാനത്തിലാണ് ജീവിച്ചിരുന്നത്. ഒരു പ്രദേശത്ത് ജനിച്ച് അവിടെ തന്നെ ജീവിച്ച് പുറത്തേക്കൊന്നും സഞ്ചരിക്കാതെ അവിടെ തന്നെ മരിക്കുന്ന ഒരു നിശ്ചല സമൂഹമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭം വരെ കേരളീയ സമൂഹം. ഇങ്ങനെയുള്ള ഒരു സമൂഹത്തിലേക്ക് കടന്നു വന്ന കോളോണിയല്‍ ശക്തികളാണ് പരമ്പരാഗത സാമൂഹ്യ ഘടനയെ അടിസ്ഥാനപരമായി പ്രകമ്പനം കൊള്ളിച്ചത്. ആ പ്രകമ്പനമാണ്. കേരളത്തിലെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ സമൂഹഘടനയിലെ ഏറ്റവും അടിത്തട്ടില്‍ ദുരിതജീവിതം നയിച്ചിരുന്ന കീഴാളരില്‍ നിന്നാരംഭിക്കാന്‍ കാരണമായതു്.

1860ല്‍ കേരളത്തിലൊരു പൊതുമരാമത്ത് വകുപ്പ് തിരുവിതാംകൂറില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവിതാംകൂറില്‍ തെക്ക്-വടക്കൊരു പാത നിര്‍മ്മിക്കാമെന്ന് വിദേശിയായ എഞ്ചിനീയര്‍ ശ്രീമൂലം തിരുന്നാളിനോട് പറഞ്ഞപ്പോള്‍ മുറജപ മഹോല്‍സവം വരുകയാണ്, അതുകൊണ്ട് പണവും തൊഴിലാളികളെയും തരാന്‍ കഴിയില്ലായെന്നാണ് മറുപടി പറഞ്ഞത്. കാരണം രാജക്കന്‍മാര്‍ക്ക് റോഡ് ആവശ്യമില്ലായിരുന്നു. പല്ലക്ക് ചുമക്കുന്നവന്‍ ഏതുവഴി പോകുന്നുവെന്നതും അവര്‍ക്കൊരു പ്രശ്‌നമല്ലായിരുന്നു. നാട്ടുകാര്‍ക്കും റോഡുകളാവശ്യമാണെന്ന് തോന്നിയിരുന്നില്ല. കാരണം പഴയ ശീലങ്ങള്‍ മാറ്റാനിഷ്ടപ്പെടാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അന്നവിടെ ഉണ്ടായിരുന്നത്. പിന്നീട് പതിയെ പതിയെ റോഡുകള്‍ നിര്‍മ്മിക്കപ്പെട്ടു. രാജവീഥികളും ഗ്രാമവീഥികളെന്നുമുള്ള രണ്ട് തരം റോഡുകളാണു് നിര്‍മ്മിക്കപ്പെട്ടതു്. രാജവീഥികള്‍ പൊതുവഴികളും ഗ്രാമവീഥികള്‍ സ്വകാര്യ വഴികളുമായിരുന്നു.

1886ല്‍ എല്ലാ ജാതിമതസ്ഥര്‍ക്കും ഉപയോഗിക്കാനായി രാജവീഥി തുറന്നു കൊടുക്കപ്പെട്ടെങ്കിലും സമൂഹം അതു് അനുവദിച്ചില്ല. പുലയജാതിയില്‍ ജനിച്ച അയ്യന്‍ കാളിക്കു് ചെറുപ്പംമുതല്‍ തന്നെ അനുഭവിക്കേണ്ടി വന്ന ഒരു സാമൂഹിക അസമത്വമാണ് സഞ്ചാര സ്വാതന്ത്ര്യ നിഷേധം. വിശേഷ വസ്ത്രങ്ങളണിഞ്ഞ് വില്ലുവണ്ടിയിലായിരുന്നു അക്കാലത്തെ പ്രമാണിമാരുടെ സഞ്ചാരം. ഇവരുടെ യാത്രക്കിടയില്‍ ചെന്നുപെടുന്ന കീഴാളര്‍ വഴിമാറി നടക്കേണ്ടിയിരുന്നു. ഈ ഗര്‍വിനെ അതേ നാണയത്തില്‍ നേരിടാന്‍ അയ്യന്‍കാളി തീരുമാനിച്ചു. അദ്ദേഹം ഒരു കാളവണ്ടി വാങ്ങി, മുണ്ടും മേല്‍മുണ്ടും വെള്ള ബനിയനും തലപ്പാവും ധരിച്ച് പൊതുവീഥിയിലൂടെ സാഹസിക യാത്രനടത്തി. സവര്‍ണ്ണ ജാതിക്കാര്‍ ഈ യാത്ര തടഞ്ഞു. അയ്യങ്കാളി തന്റെ കയ്യിലുണ്ടായിരുന്ന കത്തി വലിച്ചൂരി സവര്‍ണ്ണരെ വെല്ലുവിളിച്ചു. അയ്യന്‍കാളിയെ എതിരിടാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല.

അദ്ദേഹം ആരേയും കൂസാതെ തന്റെ വണ്ടിയില്‍ യാത്ര തുടര്‍ന്നു. ആവേശഭരിതരായ അനുയായികള്‍ അദ്ദേഹത്തിന് അകമ്പടി സേവിച്ചു. സ്വന്തം സമുദായത്തിലുള്ളവര്‍ ആദരപൂര്‍വം അദ്ദേഹത്തെ അയ്യങ്കാളി യജമാനന്‍ എന്നു വിളിക്കുവാന്‍ തുടങ്ങി. അയ്യന്‍കാളിയുടെ നടപടികളെ സ്വാഭാവികമായും ജന്മിമാര്‍ ധിക്കാരമായിക്കണ്ടു. അദ്ദേഹത്തെയും കൂട്ടരെയും എങ്ങനെയും അടിച്ചൊതുക്കാനായിരുന്നു പിന്നീടവരുടെ ശ്രമം. 1898-99 കാലഘട്ടങ്ങളില്‍ ബാലരാമപുരം, കഴക്കൂട്ടം, കണിയാപുരം തുടങ്ങി അയ്യന്‍കാളിയുടെ സ്വാധീനമേഖലകളിലെല്ലാം മാടമ്പികളുമായി ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി. തെരുവുകളില്‍ അധഃസ്ഥിതരുടെ ചോരയൊഴുകിയെങ്കിലും സ്വസമുദായത്തിലും ഇതര അധസ്ഥിത ജനവിഭാഗങ്ങള്‍ക്കിടയിലും അയ്യന്‍കാളി ആരാധ്യ പുരുഷനായി. സഞ്ചാരസ്വാതന്ത്ര്യനിഷേധത്തിനെതിരെ അയ്യന്‍കാളി നടത്തിയ ആ ഒറ്റയാള്‍ പോരാട്ടം ചരിത്രത്തിലെ ധീരോദാത്തമായ ചുവടുവെയ്പാണ്. ജനാധിപത്യ പ്രക്രിയയെ കീഴ്ത്തട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു മഹാത്മ അയ്യന്‍കാളി.

അയ്യന്‍കാളിയുടെ കുടുംബം

പിതാവ്: പെരുങ്കാട്ടുവിള അയ്യന്‍. മാതാവ്: മാല. ഭാര്യ: ചെല്ലമ്മ (കോട്ടുകാല്‍ മഞ്ചാംകുഴി തറവാട്ടിലെ കെ. ചെല്ലമ്മ). മക്കള്‍: കെ. പൊന്നു, കെ. ചെല്ലപ്പന്‍, കെ. കൊച്ചുകുഞ്ഞ്, കെ. തങ്കമ്മ, കെ. ശിവതാണു എന്നിവരാണ്. നാല്‍പതു വയസു മുതല്‍ അയ്യന്‍കാളി കാന്‍സര്‍ രോഗബാധിതന്‍ ആയിരുന്നു. രോഗബാധ അവഗണിച്ച് അദ്ദേഹം തന്റെ സമുദായത്തിനായി പ്രവര്‍ത്തിച്ചു. 1941 ആയപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മോശമായി. 1941 ജൂണ്‍ 18ന് അദ്ദേഹം മരണത്തിനു കീഴടങ്ങി.

 

CONTENT HIGHLIGHTS; Do you have the courage to install Mahatma Ayyankali’s statue in the Legislative Assembly?: Was he not the first Dalit member of the Praja Sabha, the Legislative Assembly during the Raja regime? (Special Story)

Tags: MAHATHMA AYYANKALIKERALA SPARTACUSFIRST DALIT MEMBER OF THE PRAJA SABHAINSTALL AYYANKALIS STATUE IN THE LEGISLATIVE ASSEMBLYനിയമസഭയില്‍ മഹാത്മാ അയ്യന്‍കാളിയുടെ പ്രതിമ സ്ഥാപിക്കാന്‍ ധൈര്യമുണ്ടോ ?രാജ ഭരണകാലത്തെ നിയമസഭയായ പ്രജാസഭയിലെ ആദ്യ ദളിത് അംഗം ആയിരുന്നില്ലേ അദ്ദേഹം ?ANWESHANAM NEWSKerala Legislative AssemblyAnweshanam.comAYYANKALI JAYANTHI

Latest News

എസ്എസ്എൽസി വിജയം; വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ​ഗാന്ധി

അതിര്‍ത്തിയിലെ സംഘര്‍ഷം; ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും ട്രെയിന്‍ സര്‍വീസുകള്‍ വര്‍ദ്ധിപ്പിക്കണം: എ എ റഹീം എം പി

മാതൃദിനത്തില്‍ പാചകവിധിയിലൂടെ കൈവന്ന ജീവിത പാഠങ്ങളുമായി ഗോദ്റെജ് ഇന്‍ഡസ്ട്രീസ്

ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം കാണാതായി ?: അതീവ സുരക്ഷ മേഖലയില്‍ സംഭവിക്കുന്നത് എന്ത് ?; കാണാതായത് ലോക്കറില്‍ ഇരുന്ന സ്വര്‍ണ്ണം; അന്വേഷണം ആരംഭിച്ച് പോലീസ്; ശ്രീ പദ്മനാഭന്‍ ലക്ഷംകോടി സ്വത്തിനുടമ

പ്രധാനമന്ത്രിയുടെ വസതിയിലെ യോ​ഗം അവസാനിച്ചു; എന്തിനും സജ്ജമെന്ന് ഇന്ത്യ

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.