Movie News

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന ‘കട്ടപ്പാടത്തെ മാന്ത്രികൻ’; ചിത്രം ആഗസ്റ്റ് 30ന് തിയേറ്ററിലെത്തുന്നു-Kattapadathe Mandrikan

ചിത്രത്തിലെ ഗാനങ്ങൾ 123 മ്യൂസിക്കിലൂടെ പുറത്തിറങ്ങി

വിനോദ് കോവൂരും സുമിത്ത് എം.ബിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രമുഖ ചലച്ചിത്ര താരങ്ങൾ അണിനിരക്കുന്നുണ്ട്. നിരവധി ഷോർട്ട് ഫിലീമുകളും ഡോക്യുമെൻററികളും ഒരുക്കി ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി ചിത്രസംയോജനവും നിർവ്വഹിച്ച് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് “കടപ്പാടത്തെ മാന്ത്രികൻ”.അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.

ചിത്രത്തിലെ ഗാനങ്ങൾ 123 മ്യൂസിക്കിലൂടെ പുറത്തിറങ്ങി,ഗാനങ്ങളെല്ലാം ഇതിനോടകം വൈറലാണ്.ശിവജി ഗുരുവായൂർ , ഫാറൂഖ് മലപ്പുറം,നീമ മാത്യു,പ്രിയ ശ്രീജിത്ത്,വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,തേജസ്സ്, കമാൽ വരദൂർ,നിവിൻ നായർ,നിഹാരിക റോസ് ,സ്വലാഹു റഹ്മാൻ ,വിഷ്ണു, ജിഷ്ണു, സുരേഷ് കനവ്,സലാം ലെൻസ് വ്യൂ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.
സിബു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത്.
ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ് .

വി.പി.ശ്രീകാന്ത് നായരും,നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു.സലാം ലെൻസ് വ്യൂ വാണ് ചിത്രത്തിന്റെ പ്രോജക്റ്റ് കോഡിനേറ്റർ . അസോസിയേറ്റ് ക്യാമറ അനിൽ ജനനി. വിതരണം മൂവി മാർക്ക് ഡിസ്ട്രിബ്യൂഷൻ . പി ആർ ഒ എം കെ ഷെജിൻ.

STORY HIGHLIGHTS: Kattapadathe Mandrikan movie release