ന്യൂഡല്‍ഹി, 26 ഓഗസ്റ്റ് 2024: രാജ്യത്തെ പ്രമുഖ പ്രീമിയം കാര്‍ നിര്‍മ്മാതാക്കളായ കിയാ ഇന്ത്യ അവരുടെ ജനപ്രിയ മോഡലായ സെൽറ്റോസ് നിരയിലേക്ക് പുതിയ ഔറോറ ബ്ലാക്ക് പേള്‍ നിറം കൂട്ടിച്ചേര്‍ത്തിരിക്കുന്നു. നിലവിലെ എക്‌സ്-ലൈൻ മാറ്റ് ഗ്രാഫൈറ്റ് നിറത്തോടൊപ്പം ഈ പുതിയ നിറം കൂടി ചേരുന്നതോടെ സ്വന്തം വാഹനങ്ങള്‍ പേഴ്‌സണലൈസ് ചെയ്യുവാന്‍ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നു.
ഔറോറ ബ്ലാക്ക് പേള്‍ നിറം എക്‌സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈനുകളെ ഒരുപോലെ മെച്ചപ്പെടുത്തി കൊണ്ട് എക്‌സ്-ലൈനിന്റെ വ്യതിരിക്തമായ സ്‌റ്റൈലിങ്ങിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നു. കാറിന്റെ ഇന്റീരിയര്‍ ഇരട്ട ടോണുകളുള്ള ബ്ലാക്ക്, സ്‌പ്ലെന്‍ഡിഡ് സെയ്ജ് ഗ്രീന്‍ നിറങ്ങളുടെ ഒരു പ്രത്യേക കൂടിച്ചേരലിലൂടേയാണ് സവിശേഷമാക്കിയിരിക്കുന്നത്. ആഢംബരത്തിന്റേയും ആധുനികതയുടേയും ഒരു തലം കൂടി കാറിന് കൂട്ടിച്ചേര്‍ക്കുന്നു ഇത്.
പുതിയ എക്‌സ്-ലൈന്‍ ബ്ലാക്ക് നിരവധി ഗ്ലോസ് ബ്ലാക്ക് ഫിനിഷ് എലമെന്റുകള്‍ സവിശേഷതയായി മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതില്‍ മുന്നിലേയും പിന്നിലേയും സ്‌കിഡ് പ്ലേറ്റുകള്‍, പുറത്തെ റിയര്‍ വ്യൂ മിററുകള്‍, ഷാര്‍ക്-ഫിന്‍ ആന്റിന, ടെയില്‍ഗേറ്റ് ഗാര്‍ണിഷ്, റിയര്‍ ബംബറിലെ ഫോക്സ് എക്‌സോസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു. മാത്രമല്ല, ഇതിനേയെല്ലം ഒന്നുകൂടി മെച്ചപ്പെടുത്തി കൊണ്ട് സ്‌കിഡ് പ്ലേറ്റുകള്‍ക്ക് അത്യാകര്‍ഷകമായ ‘സണ്‍ ഓറഞ്ച്’ സ്കീമാണ് നല്‍കിയിട്ടുള്ളത്. അതുപോലെ സൈഡ് ഡോര്‍ ഗാര്‍ണിഷ്, വീല്‍ സെന്റര്‍ ക്യാപുകള്‍ എന്നിവയും നല്‍കിയിരിക്കുന്നു. ഇതിനുപുറമേ, എക്‌സ്-ലൈനില്‍ ഗ്ലോസി ബ്ലാക്ക് ഔട്ട് ലൈനോടു കൂടിയ ഡ്യുവല്‍ടോണ്‍ ക്രിസ്റ്റല്‍ കട്ടുള്ള വലിയ 18 ഇഞ്ച് അലോയ് വീലുകളാണ് നല്‍കിയിരിക്കുന്നത്. മാത്രമല്ല, ഐതിഹാസിക ‘എക്‌സ്-ലൈന്‍’ ബാഡ്ജ് ടെയില്‍ഗേറ്റില്‍ പതിപ്പിച്ചിരിക്കുന്നത് വ്യതിരിക്തതയുടെ അവസാനത്തെ മുദ്രയായി മാറുന്നു.
ഈ നവീനതയെ കുറിച്ചും എക്സ്-ലൈനിനോടുള്ള ഉപഭോക്താക്കളുടെ താല്‍പ്പര്യത്തെ കുറിച്ചും പരാമര്‍ശിക്കവെ കിയാ ഇന്ത്യയുടെ ചീഫ് സെയിത്സ് ഓഫീസറായ ശ്രീ ജോണ്‍സൂ ചോ പറഞ്ഞു, “ഞങ്ങളുടെ ഏറ്റവും മികച്ച വില്‍പ്പന നേടുന്ന മോഡലാണ് കിയാ സെൽറ്റോസ്. ഇതിന്റെ 5,00,000 യൂണിറ്റുകള്‍ വിറ്റഴിക്കുക എന്ന അസാധാരണമായ ഒരു നാഴികക്കല്ല് താമസിയാതെ താണ്ടുവാന്‍ പോവുകയുമാണ് ഞങ്ങള്‍. ഞങ്ങളുടെ നവയുഗ ഉപഭോക്താക്കളുമായി അതിശക്തമായ ഒരു ബന്ധമാണ് എക്‌സ്-ലൈന്‍ സ്ഥാപിച്ചെടുത്തിരിക്കുന്നത്. കാറുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തീര്‍ത്തും വ്യത്യസ്തമായ, ഒറ്റപ്പെട്ടു നില്‍ക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പരിഗണന നല്‍കുന്നവരാണ് നവയുഗ ഉപഭോക്താക്കള്‍. അവരില്‍ നിന്ന് ഉണ്ടായിരിക്കുന്ന അസാധാരണമായ ആവശ്യത്തിലും പ്രതികരണത്തിലും ആവേശഭരിതരായാണ് ഞങ്ങള്‍ എക്‌സ്-ലൈന്‍ നിരയിലേക്ക് പുതിയ ഒരു ബ്ലാക്ക് നിറം കൂടി കൂട്ടിച്ചേര്‍ക്കുന്നത്. ഇതിലൂടെ ഞങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ അനുപമമായ രുചിഭേദങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുകയും അതോടൊപ്പം തന്നെ ഞങ്ങളുടെ ഉപഭോക്താക്കളുടെ പരിഗണനക്കനുസരിച്ച് നിരന്തരം മാറിക്കൊണ്ടിരിക്കുവാനും ശ്രമിച്ചു കൊണ്ട് കിയാ എപ്പോഴും അവരുടെ പ്രിയപ്പെട്ട ബ്രാന്‍ഡായി നിലനിര്‍ത്തുമെന്ന് ഉറപ്പാക്കുന്നു.”
എക്‌സ്റ്റീരിയര്‍ മാറ്റങ്ങള്‍
1 ബോഡി കളര്‍ 11 റേഡിയേറ്റര്‍ ഗ്രില്‍ ഗ്ലോസ് ബ്ലാക്ക്
2ഫ്രണ്ട് ബംബര്‍12ഫ്രണ്ട് ബംബര്‍ ഗാര്‍ണിഷ്
3ഷാര്‍ക്ക് ഫിന്‍ ആന്റിന13റിയര്‍ ബംബര്‍ ഗാര്‍ണിഷ്
4സ്‌പോയിലര്‍14റിയര്‍ സ്‌കിഡ് പ്ലേറ്റ്
5റിയര്‍ ബംബര്‍15റൂഫ് റാക്ക്
6പുറത്തെ ഡോര്‍ ഹാന്‍ഡില്‍16സൈഡ് ഡോര്‍ ഗാര്‍ണിഷ്
7 റേഡിയേറ്റര്‍ ഗ്രില്‍ ഗാര്‍ണിഷ് ഗ്ലോസ് ബ്ലാക്ക്
സില്‍വര്‍17വീല്‍ സെന്റര്‍ ക്യാപ് ഔട്ട് ലൈന്‍
8ഡി എല്‍ ഒ18പുറത്തെ മിറര്‍
9 ഫ്രണ്ട് കാലിപേഴ്‌സ് എക്‌സ്-ലൈന്‍ 19 അലോയ്‌സ് (18 ഇഞ്ച്) ബ്ലാക്ക് ഗ്ലോസി ഔട്ട് ലൈനോടു കൂടിയ ഡ്യുവല്‍ ടോണ്‍ ക്രിസ്റ്റല്‍ കട്ട്
10ലോഗോ (ടെയില്‍ഗേറ്റ്)ഗ്ലോസ് ബ്ലാക്ക്
ഇന്റീരിയര്‍ മാറ്റങ്ങള്‍
1 ഇന്റീരിയര്‍ കളര്‍ തീം സ്‌പ്ലെന്‍ഡിഡ് സെയ്ജ് ഗ്രീന്‍+ബ്ലാക്ക്
11 സീറ്റുകള്‍ സ്‌പ്ലെന്‍ഡിഡ് സെയ്ജ് ഗ്രീന്‍, ഓറഞ്ച് സ്റ്റിച്ചിങ്ങോടു കൂടിയത്
2സി/പി എ ഡി ലോവര്‍ സ്‌പ്ലെന്‍ഡിഡ് സെയ്ജ് ഗ്രീന്‍7ഡോര്‍ ആം റെസ്റ്റ്
3സ്പീക്കര്‍ ഗ്രില്‍8കണ്‍സോള്‍ ആംറെസ്റ്റ്
4 ഇന്റീരിയര്‍ ലാമ്പ്‌സ് ഒ എച്ച് സി എല്‍ ബ്ലാക്ക്
12 സ്റ്റിയറിങ്ങ് വീല്‍ ഓറഞ്ച് സ്റ്റിച്ചിങ്ങോടു കൂടിയ ബ്ലാക്ക്
5 റൂഫ് ലൈനിങ്ങ്, സൺവൈസര്‍, അസിസ്റ്റ് ഗ്രിപ്പ് 13 സ്റ്റിയറിങ്ങ് വീല്‍ ലോഗോ കാറിന്റെ പേര്
6 ട്രിം പില്ലര്‍ 9 ഇന്‍സൈഡ് ഡോര്‍ ഹാന്‍ഡില്‍ സില്‍വര്‍
10 ടിജിഎസ് നോബ് കവര്‍ സ്റ്റിച്ചിങ്ങ് ഓറഞ്ച്
കിയ ഇന്ത്യയെക്കുറിച്ച്
2017 ഏപ്രിലിൽ അനന്തപൂർ ജില്ലയിൽ ഒരു പുതിയ നിർമ്മാണ കേന്ദ്രം സ്ഥാപിക്കുന്നതിനായി ആന്ധ്രാപ്രദേശ് സംസ്ഥാന സർക്കാരുമായി കിയ ഇന്ത്യ ഒരു ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. 2019 ഓഗസ്റ്റിൽ വൻതോതിലുള്ള ഉൽപ്പാദനം ആരംഭിച്ച കിയയ്ക്ക് 300,000 യൂണിറ്റ് വാർഷിക ഉൽപ്പാദന ശേഷിയുണ്ട്. 2021 ഏപ്രിലിൽ, കിയ ഇന്ത്യ അതിന്റെ പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്ക് അനുസൃതമായി, നൂതന ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പിന്തുണയോടെ ഉപഭോക്താക്കൾക്ക് അർത്ഥവത്തായ അനുഭവങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ടുള്ള “പ്രചോദിപ്പിക്കുന്ന പ്രസ്ഥാനം” എന്ന നിലയിൽ, സ്വയം പുനർരൂപകൽപ്പന ചെയ്തു. പുതിയ ബ്രാൻഡ് ഐഡന്റിറ്റിക്ക് കീഴിൽ പുതിയ മാനദണ്ഡങ്ങൾ കൈവരിക്കുന്നതിനുള്ള വഴികൾ കണ്ടെത്താനും കൂടുതൽ ആകാനും കൂടുതൽ കാര്യങ്ങൾ ചെയ്യാനും ഉപഭോക്താക്കളെ പ്രചോദിപ്പിക്കാനും കിയ തയ്യാറായി. ഇതുവരെ കിയ ഇന്ത്യ ഇന്ത്യൻ വിപണിയിൽ അഞ്ച് വാഹനങ്ങൾ പുറത്തിറക്കിയിട്ടുണ്ട് – സെൽറ്റോസ്, കാർണിവൽ, സോനെറ്റ്, കാരൻസ്, ഇവി6 എന്നിവയാണ് അവ. ഒരു ദശലക്ഷത്തിലധികം ആഭ്യന്തര വിൽപ്പനയും 2.5 ലക്ഷത്തിലധികം കയറ്റുമതിയും ഉൾപ്പെടെ, കിയ ഇന്ത്യ അനന്തപൂർ പ്ലാന്റിൽ നിന്ന് ഏകദേശം 1.3 ദശലക്ഷം വാഹനങ്ങൾ വിതരണം ചെയ്തു. ഇന്ത്യൻ റോഡുകളിൽ 4 ലക്ഷത്തിലധികം കണക്റ്റഡ് കാറുകളുള്ള, രാജ്യത്തെ കണക്റ്റ് ചെയ്‌ത കാർ പ്രമുഖരിൽ ഒന്നാണ് കിയ. 256 നഗരങ്ങളിലായി 588 ടച്ച് പോയന്റുകളുടെ വ്യാപകമായ ശൃംഖലയുള്ള ബ്രാൻഡ് രാജ്യത്തുടനീളം അതിന്റെ കാൽപ്പാടുകൾ ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.
STORY HIGHLIGHTS: Kia Seltos