Celebrities

‘ലൈഫില്‍ ഒരു പ്രശ്‌നം ഉണ്ടായി എഴുനേല്‍ക്കാന്‍ നോക്കുമ്പോള്‍ പിന്നെയും നമ്മളെ അടിച്ചു താഴെ ഇടുകയാണ്’: ഭാവന-Bhavana

ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ കേള്‍ക്കേണ്ടി വന്നു

കേരളത്തില്‍ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വലിയ കോളിളക്കങ്ങളാണ് മലയാള സിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നടിമാര്‍ സിനിമ മേഖലയില്‍ നേരിട്ടിരുന്ന ചൂഷണങ്ങളും ബുദ്ധിമുട്ടുകളും എല്ലാം ഇപ്പോള്‍ അവര്‍ തുറന്നു പറയുകയാണ്. ഇപ്പോള്‍ ഇതാ മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ ഒരു പഴയ ഇന്റര്‍വ്യൂ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. തന്റെ ജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവത്തില്‍ നിന്നും താന്‍ എങ്ങനെയാണ് മുന്നോട്ട് വന്നത് എന്ന് പറയുകയാണ് താരം. പരാതിയുമായി മുന്നോട്ട് പോയപ്പോള്‍ താന്‍ ഉണ്ടാക്കിയ ഒരു കഥ ആയിരുന്നു അതെന്ന് പോലും പറഞ്ഞവരുണ്ടെന്നും താരം പറയുന്നു. ട്രൂകോപ്പി തിങ്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മലയാളത്തിന്റെ പ്രിയ നടി.

‘എന്റെ ജീവിതത്തില്‍ വളരെ അപ്രതീക്ഷിതമായി ഒരു സംഭവം ഉണ്ടായി. അതില്‍ ഞാന്‍ അപ്പോള്‍ തന്നെ പരാതിപ്പെട്ടു. അതിന്റെ പേരില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടിയും വന്നു. ഇത് ഞാന്‍ ഉണ്ടാക്കിയ ഒരു കഥയാണെന്ന് വരെ ഞാന്‍ കേള്‍ക്കേണ്ടി വന്നു. ഒരാള്‍ക്കും ഇതൊന്നും ഉണ്ടാവരുത്. നമ്മുടെ ലൈഫില്‍ ഒരു പ്രശ്‌നം ഉണ്ടായി നമ്മള്‍ എഴുന്നേല്‍ക്കാന്‍ നോക്കുമ്പോള്‍ പിന്നെയും നമ്മളെ അടിച്ചു താഴെ ഇടുകയാണ്. ഇപ്പോള്‍ ചോദിക്കുമ്പോള്‍ എനിക്കറിയില്ല ഞാന്‍ അത് എങ്ങനെയാണ് ഓവര്‍കം ചെയ്തത് എന്ന്. ഇപ്പോഴും അതിന്റെ പ്രശ്‌നങ്ങളുണ്ട്. അത് ഓരോരുത്തരുടെയും ജീവിതത്തില്‍ അങ്ങനത്തെ ഓരോ അനുഭവങ്ങള്‍ വരുമ്പോള്‍ നമ്മള്‍ തനിയെ പഠിക്കുന്നതാണ്. അല്ലാതെ അതില്‍ വേറെ ഓപ്ഷന്‍ ഇല്ലാത്തതുകൊണ്ട് എനിക്ക് വേണ്ടി ഞാന്‍ തന്നെ ഫൈറ്റ് ചെയ്‌തേ പറ്റൂ.’

‘ഞാന്‍ ഇനി കോടതിയില്‍ പോകില്ല എന്നൊന്നും എനിക്ക് പറയാന്‍ പറ്റില്ല. പക്ഷേ അപ്പോഴും ഞാന്‍ വിചാരിക്കുന്ന കാര്യം എനിക്ക് മാത്രമല്ല ട്രാജഡി നടക്കുന്നത്. എനിക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കില്‍ പോലും എനിക്കിങ്ങനെ പറയാന്‍ പറ്റിയല്ലോ എന്നും എനിക്ക് ഇങ്ങനെ ചെയ്യാന്‍ പറ്റിയല്ലോ എന്നും ഞാന്‍ ചിന്തിക്കാറുണ്ട്. പക്ഷേ ഇതിന് പറ്റാത്ത എത്രയോ കുട്ടികളുണ്ട്. അത് വെച്ച് നോക്കുമ്പോള്‍ എന്റേത് പുറത്തുവന്നതു കൊണ്ടാണല്ലോ ഞാന്‍ അതാണ് ഇതാണെന്നൊക്കെ പറയുന്നത്.’

‘എനിക്ക് ഒരു സപ്പോര്‍ട്ട് സിസ്റ്റം ഉണ്ട്, എന്റെ ഫാമിലി. അല്ലെങ്കില്‍ എന്റെ ഫാമിലി ഇതൊന്നും പുറത്തു പറയരുത് എന്ന് പറയുക ആയിരുന്നെങ്കില്‍ ഒന്ന് ആലോചിച്ചു നോക്കൂ. അതുകൊണ്ടുതന്നെ ഒരു സപ്പോര്‍ട്ട് സിസ്റ്റം എനിക്കുണ്ട്. സപ്പോര്‍ട്ട് സിസ്റ്റം എന്ന് പറയുന്നത് ഒരു വലിയ കാര്യമാണ്. എന്റെ ഫ്രണ്ട്‌സ് ആണെങ്കിലും ഫാമിലി ആണെങ്കിലും ഒക്കെ. ഞാന്‍ വളരെ സിമ്പിള്‍ ആയിട്ടുള്ള ഒരു ഹ്യൂമന്‍ ആണ്. എനിക്ക് ഭയങ്കരമായി പ്രശ്‌നങ്ങള്‍ വരുന്ന ദിവസങ്ങള്‍ ഉണ്ട്. പക്ഷേ എന്ത് ചെയ്യാം നമ്മള്‍ ഓവര്‍കം ചെയ്‌തേ പറ്റൂ..’, ഭാവന വ്യക്തമാക്കി.

STORY HIGHLIGHTS: Bhavana about her challenges