Kerala

വിവാഹ ദിവസം നവവരന്‍ ആത്മഹത്യ ചെയ്തു

കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജിബിനെ കണ്ടെത്തിയത്

മലപ്പുറം കരിപ്പൂരില്‍ നവവരന്‍ വിവാഹ ദിവസം ജീവനൊടുക്കി. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശി ജിബിനാണ്[30] മരിച്ചത്. കൈ ഞരമ്പ് മുറിച്ച നിലയിലാണ് ജിബിനെ കണ്ടെത്തിയത്. ശുചിമുറിയില്‍ വെച്ചായിരുന്നു സംഭവം. രാവിലെ വിവാഹത്തിന് ഇറങ്ങുന്നതിനു മുന്‍പായി ജിബിന്‍ ശുചിമുറിയിലേക്ക് കയറിയിരുന്നു.

എന്നാല്‍ ഏറെനേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ ആണ് വീട്ടുകാര്‍ അന്വേഷിച്ച് എത്തിയത്. ശുചിമറിയില്‍ നിന്നും ഏറെ നേരമായിട്ടും പുറത്ത് വരാത്തതിനാല്‍ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. അകത്തു കടന്നു നോക്കിയപ്പോഴാണ് കൈ ഞരമ്പ് മുറിച്ച് മരിച്ച നിലയില്‍ ജിബിനെ കണ്ടെത്തിയത്.

വിവാഹത്തിന് ജിബിന് എതിര്‍പ്പ് ഒന്നും ഉണ്ടായിരുന്നില്ലെന്നും മരണം സംബന്ധിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല എന്നും വീട്ടുകാരും സുഹൃത്തുക്കളും പറയുന്നു. വിദേശത്ത് ജോലി ചെയ്തിരുന്ന ജിബിന്‍ വിവാഹത്തിനായാണ് നാട്ടിലേക്ക് എത്തിയത്. മരണകാരണം എന്താണെന്ന് ആര്‍ക്കുമറിയില്ല. ജിബിന്റെ ഫോണ്‍ വിശദമായ പരിശോധനയ്ക്ക് പോലീസ് അയക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)