India

യമരാജനും ചിത്രഗുപ്തനും കുഴിയുള്ള റോഡിനു മുന്നില്‍;ആളുകളോട് ചാടന്‍ ആവശ്യപ്പെട്ട് ഇരുവരം, സംഭവം വൈറലാണ്

റോഡില്‍ വാഹനത്തിലൂടെയോ, നടന്നോ യാത്ര ചെയ്യുമ്പോള്‍ പെട്ടെന്ന് യമരാജന്‍ അഥവാ കാലനും ചിത്രഗുപ്തനും വന്നു നിന്നാല്‍ എന്തു ചെയ്യും. ഉഡുപ്പിയില്‍ അത്തരത്തില്‍ ഒരു സംഭവം നടന്നു. ഒറിജിനല്‍ കാലനും ചിത്രഗുപ്തനുമല്ലെന്നു മാത്രം. എന്താണ് തിരക്കേറിയ റോഡില്‍ ഇവര്‍ ചെയ്യുന്നത്, എന്തായാലും സംഭവത്തിന്റെ വീഡിയോ വൈറലാണ്.

ഉഡുപ്പി-മല്‍പെ റോഡില്‍ പലയിടിത്തും റോഡുകള്‍ തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. കുഴികള്‍ നിറഞ്ഞ റോഡുകളില്‍ യമരാജന്റെയും ചിത്രഗുപ്തന്റെയും വേഷം ധരിച്ച രണ്ടു പേര്‍ നില്‍ക്കുന്നുണ്ട്. അവരുടെ കൈയ്യില്‍ അളക്കാനുള്ള ടേപ്പും കാണാം. യമരാജാവിന്റെ വേഷം ധരിച്ച ഒരാള്‍ ഒരു കുഴിയുടെ അരികില്‍ നില്‍ക്കുകയും മന്ത്രവാദിനിയെപ്പോലെയുള്ള ആളുകളോട് കഴിയുന്നിടത്തോളം ചാടാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നത് കണ്ടു. അസ്ഥികൂടത്തിന്റെ സമാനമായ വേഷം ധരിച്ചെത്തിയ രണ്ടു പേര്‍ കുഴി ചാടിക്കാണിക്കുന്നു. ചാടിയ ദൂരം യമരാജനും ചിത്രഗുപ്തനും ടേപ്പ് വെച്ച് അളക്കുന്നുണ്ട്. അതിനുശേഷം പിറകില്‍ നില്‍ക്കുന്നവരോട് ചിത്രഗുപ്തന്‍ നീളം പറഞ്ഞുകൊടുക്കുന്നുണ്ട്. ഇതിനിടയില്‍ വെള്ള സാരിയോടെ യുവതിയുടെ വേഷം ധരിച്ചെത്തിയ ആളും കുഴി ചാടുന്നുണ്ട്, കാഴ്ചക്കാരുടെ ചിരിയും കേള്‍ക്കാം. കര്‍ണാടകയിലെ ഉഡുപ്പി നഗരത്തില്‍ അസാധാരണമായ ഒരു പ്രതിഷേധമാണ് നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്. റോഡ് അറ്റകുറ്റപ്പണികള്‍ ചെയ്യാതെയിട്ടിരിക്കുന്ന സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ടാണ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ വൈറലാണ്.

ഉഡുപ്പി-മല്‍പെ റോഡിന്റെ ശോച്യാവസ്ഥ കാരണം യാത്രക്കാരുടെ മരണക്കെണിയായി മാറിയതിന്റെ ഉദാഹരണമാണ് പ്രതിഷേധം. തകര്‍ന്ന റോഡുകളെ ഉദ്യോഗസ്ഥരെയുള്‍പ്പെടെയുള്ള അധികൃതരെ കാണിക്കാനുള്ള വീഡിയോയാണ് ഒരു കൂട്ടം ചെറുപ്പക്കാര്‍ എടുത്തിരിക്കുന്നത്. വീഡിയോ വൈറലായതോടെ കോര്‍പ്പറേഷനുകളും പ്രാദേശിക നേതാക്കളും ഇടപെട്ട് റോഡുകള്‍ നന്നാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു. ഉഡുപ്പിയിലെ കോര്‍പ്പറേഷനുകളും എംഎല്‍എമാരും എംപിമാരും എന്തുകൊണ്ട് ഈ പ്രശ്‌നം അധികാരികളുമായി ചര്‍ച്ച ചെയ്യുന്നില്ല എന്ന് ഒരു ഉപയോക്താവ് ചോദിച്ചു. ചന്ദ്രനില്‍ ഇറങ്ങിയ ഒരു രാജ്യത്തിന് കുറഞ്ഞത് 10-15 വര്‍ഷം നീണ്ടുനില്‍ക്കുന്ന റോഡുകള്‍ നിര്‍മ്മിക്കാന്‍ എഞ്ചിനീയര്‍മാരെ കണ്ടെത്താന്‍ കഴിയില്ലെന്ന് വിശ്വസിക്കാന്‍ ഞാന്‍ വിസമ്മതിക്കുന്നു. കരാറുകാരെയും സര്‍ക്കാര്‍ എഞ്ചിനീയര്‍മാരെയും ഞാന്‍ വളരെ അടുത്ത് കണ്ടിട്ടുണ്ട്; അവര്‍ക്കൊന്നും അറിയില്ല.

നേരത്തെ, സാങ്കേതിക തലസ്ഥാനത്തെ മോശം അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരെ ബെംഗളൂരു റോഡുകളില്‍ സമാനമായ പ്രതിഷേധം നടത്തിയിരുന്നു. കനകപുര റോഡിലെ ചേഞ്ച് മേക്കേഴ്സ് എന്ന സംഘടനയാണ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി യമരാജാവിന്റെ വേഷം ധരിച്ച ഒരാളെയും പോത്തിനെയും കയറ്റി ഇത്തരമൊരു പ്രതിഷേധം നടത്തിയത്. കുണ്ടും കുഴിയുമായ റോഡുകള്‍ നഗരത്തില്‍ മരണക്കിടക്കയായി മാറിയത് എങ്ങനെയെന്ന് ഉദ്യോഗസ്ഥര്‍ക്കുള്ള പ്രതീകാത്മക സന്ദേശമായാണ് പ്രതിഷേധം പറയുന്നത്.10 വര്‍ഷത്തിലേറെയായി അഞ്ജനപുരയിലെ റോഡുകളെ ഉദ്യോഗസ്ഥര്‍ അവഗണിക്കുകയാണെന്നും ഈ തകര്‍ന്ന റോഡുകള്‍ നിത്യേന യാത്രക്കാരുടെ മരണക്കെണിയായി മാറിയെന്നും അവര്‍ ആരോപിച്ചു. മെച്ചപ്പെട്ട റോഡുകള്‍ക്ക് വേണ്ടിയുള്ള പ്രതിഷേധത്തിന്റെ തനതായ രീതിയാണ് രണ്ടിടത്തും കാണാന്‍ സാധിച്ചത്.

Content Highlights; Yamarajan and Chitragupta in front of the potholed road