Kerala

നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി- actor jayasurya

തിരുവനന്തപുരം സ്വദേശിനിയായ യുവ നടി പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെയാണ് ജയസൂര്യക്കെതിരെ പരാതി നൽകിയത്

ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്തു വന്നതോടെ സിനിമ രം​ഗത്തെ ഞെട്ടിക്കുന്ന ഒട്ടനവധി വിവരങ്ങളാണ് ചുരുളഴിയപ്പെട്ട് കൊണ്ടിരിക്കുന്നത്. ഇപ്പോൾ നടൻ ജയസൂര്യക്കെതിരെ വീണ്ടും പരാതി ഉയർന്നുവന്നിരിക്കുകയാണ്. തിരുവനന്തപുരം സ്വദേശിനിയായ യുവ നടിയാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുൻപാകെ പരാതി നൽകിയത്.

അന്വേഷണ സംഘത്തിലെ ജി. പൂങ്കുഴലി,ഐശ്വര്യ ഡോങ്ക്റെ എന്നിവർ പരാതിക്കാരിയുമായി നേരിട്ട് സംസാരിച്ചു. സിനിമാ മേഖലയിൽ നിന്ന് ഇതുവരെ പൊലീസിന് ലഭിച്ചത് 18 പരാതികളാണ്. വെളിപ്പെടുത്തൽ നടത്താത്ത സംഭവങ്ങളിലും പരാതി ലഭിച്ചിട്ടുണ്ട്.

2013-ൽ തൊടുപുഴയിലെ ഷൂട്ടിംഗ് സെറ്റിൽവെച്ച് തന്നെ കടന്നുപിടിച്ചെന്നാണ് നടിയുടെ പരാതി. നേരത്തെ മറ്റൊരു നടിയും ജയസൂര്യക്കെതിരെ പരാതി നല്‍കിയിരുന്നു. രണ്ടു ദിവസങ്ങൾക്ക് മുൻപ് നടി മിനു മുനീർ ജയസൂര്യ, മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു എന്നിവർക്കെതിരെ രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെ, ഇവർ പരാതി നൽകുകയും ചെയ്തിരുന്നു.

ജയസൂര്യക്കെതിരെ ഉയരുന്ന രണ്ടാമത്തെ പരാതിയാണിത്. സിനിമാ രംഗത്തെ പരാതികൾ ഇനിയും ഉയരാനുള്ള സാധ്യതയുണ്ടെന്നും പോലീസ് വ്യക്തമാക്കി.