കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് വനിതാ ഡോക്‌ടറുടെ ബലാത്സംഗ കൊലപാതകത്തിൽ അപലപിച്ച് രാഷ്ട്രപതി ദ്രൗപതി മുർമു. സംഭവത്തിൽ രാഷ്ട്രപതി നിരാശയും ഭയവും പ്രകടിപ്പിച്ചു. സമൂഹത്തിൽ സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പാക്കണം എന്നുള്ളത് തന്നെയാണ് പ്രധാനമായും രാഷ്ട്രപതി പറഞ്ഞത്.
കൊൽക്കത്തയിലെ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഒരു ദേശിയ വാർത്ത എജെൻസിയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ഈ കാര്യങ്ങൾ സൂചിപ്പിച്ചത്. ‘കൊൽക്കത്തയിലെ പി ജി ഡോക്ടർക്കുണ്ടായ അതിക്രമം തന്നെ ഭയപ്പെടുത്തുന്നു’ എന്നും രാഷ്ട്രപതി പറഞ്ഞു. ഡൽഹിയിലെ നിർഭയയ്ക്ക് ശേഷവും സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നുണ്ട്. അതൊക്കെ നാം മറന്നു പോകുന്നു, ആ മറവി ഒരുതരത്തിലും അഗീകരിക്കാൻ കഴിയില്ലെന്നും അത് അരോചകം തന്നെയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ഒപ്പം തന്നെ സമൂഹത്തിന് സ്ത്രീകളോടുള്ള മോശം മനോഭാവം മാറേണ്ടതാണെന്നും രാഷ്‌ട്രപതി സൂചിപ്പിച്ചു. എല്ലാ മേഖലകളിലും സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണം. അവരുടെ അന്തസ്സ് എല്ലാ മേഖലകളിലും കാത്തുസൂക്ഷിക്കേണ്ടതാണെന്നും രാഷ്ട്രപതി അറിയിച്ചു.
ഇതിനെചൊല്ലി തന്നെ കൊൽക്കത്തയിൽ നടക്കുന്ന പ്രതിഷേധങ്ങളെ ഒക്കെ താൻ പിന്തുണയ്ക്കുന്നുണ്ടെന്നും അതെ സമയം പ്രതിഷേധങ്ങൾ നടക്കുന്ന നേരത്ത് കുറ്റവാളികൾ സ്വതന്ത്രരായി നടക്കുകയാണെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറയുകയുണ്ടായി.
പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ, അതൊരു പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ലെന്നും. സമൂഹത്തിലെ സ്ത്രീകളുടെ ഉയർച്ചയ്ക്ക് ഏതെങ്കിലും വിധത്തിൽ തടയുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും, സ്ത്രീകൾക്ക് മതിയായ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നുമാണ് അഭിമുഖത്തിലൂടെ രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞത്.
story highlight : Kolkata doctor rape-murder case