യുവാവിനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യമായി പണം ആവശ്യപ്പെട്ടവരെ അതിസാഹസികമായി കുടുക്കിയ ജയ്പൂര്‍ പോലീസിന്റെ നടപടിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ കൈയ്യടി. ഒപ്പറേഷന്‍ ചെക്ക്‌മേറ്റ് എന്ന് പേരിട്ട അന്വേഷണം ഹിമാചലില്‍ നിന്നും യുവാവിനെ കണ്ടെത്തിയതോടെ പരിസമാപ്തിയിലേക്ക് എത്തി. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ മറ്റൊരു പ്രതി ഒളിവിലാണ്. ഒളിവില്‍പ്പോയ പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു. ഇരയെ ബന്ദികളാക്കിയ സോളനില്‍ കണ്ടെത്തിയ ശേഷം ജയ്പൂര്‍ പോലീസ് യുവാവുമായി സംസാരിക്കുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
പോലീസ് സംഘം റെയ്ഡ് നടത്തുമ്പോള്‍ അനൂജ് ഉറങ്ങുകയായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട ദൃശ്യങ്ങള്‍ കാണിക്കുന്നു. ”അനുജ്, അനൂജ്.. ഖദാ ഹോ ജാ (എഴുന്നേല്‍ക്കുക),” ആശയക്കുഴപ്പത്തോടെ ഉണര്‍ന്ന് നോക്കിയപ്പോള്‍ പോലീസുകാര്‍ അവനോട് പറയുന്നത് കേട്ടു. അവന്റെ ആശയക്കുഴപ്പം മനസ്സിലാക്കിയ പോലീസുകാര്‍ സ്വയം തിരിച്ചറിഞ്ഞു. ”പോലീസ്, പോലീസ്. മസ്ത് രേഹ് (ശാന്തമായിരിക്കൂ. ഞങ്ങള്‍ പോലീസാണ്). ഹലോ,” ഇതു കണ്ട് അന്തം വിട്ട്, ഒരു പുഞ്ചിരിയോടെ കൂടിനിന്ന പോലീസുകാര്‍ക്ക് നേരെ കൈവീശിക്കാണിച്ച അനൂജിനോട് അവര്‍ പറയുന്നത് കേട്ടു. ‘ജയ്പൂര്‍ പോലീസ്. ആപ്കെ ലിയേ ഹായ് ആയേ ഹേ (നിങ്ങള്‍ക്കായി ഞങ്ങള്‍ ഇവിടെയുണ്ട്),” തട്ടിക്കൊണ്ടുപോയ ഇരയോട് പോലീസ് പറഞ്ഞു. ചുവടെയുള്ള വീഡിയോ നോക്കൂ;
अनुज…जयपुर पुलिस
जयपुर से 18 अगस्त को अनुज का अपहरण हुआ। किडनैपर मुंह पर टेप, हाथ-पैर बांधकर ले गए। फैमिली से 20 लाख फिरौती मांगी। पुलिस ने पहले आरोपियों को दबोचा, फिर हिमाचल प्रदेश के होटल में पहुंचकर अनुज को रिकवर किया। मास्टरमाइंड वीरेंद्र सिंह, सॉफ्टवेयर इंजीनियर है। pic.twitter.com/BYZ6bGvUUm
— Sachin Gupta (@SachinGuptaUP) August 27, 2024
സംഭവങ്ങള്‍ക്ക് തുടക്കം ജയ്പൂരിലെ ബ്രഹ്‌മപുരി പ്രദേശത്തു നിന്നുമായിരുന്നു, സ്വദേശവാസിയായ അനൂജ്, ഓഗസ്റ്റ് 18 ന് സുഹൃത്ത് സോണിക്കൊപ്പം നഹര്‍ഗഡ് ഹില്‍സിലേക്ക് പോയിരുന്നു. ആ സമയം കുറച്ച് ആളുകള്‍ സംഭവസ്ഥലത്ത് വെച്ച് അവനെ ശ്രദ്ധിച്ചു. വസ്ത്രധാരണം കാരണം സമ്പന്ന കുടുംബത്തില്‍ നിന്നുള്ളയാളാണെന്ന് കരുതി അവര്‍ അവനെ തട്ടിക്കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവര്‍ അവന്റെ അടുത്തെത്തി അവന്റെ വായില്‍ ടേപ്പ് ഒട്ടിച്ചു, അവന്റെ കൈകളും കാലുകളും കെട്ടി അവനെ തട്ടിക്കൊണ്ടുപോയി. തട്ടിക്കൊണ്ടുപോയവര്‍ അവനെ കാറില്‍ കയറ്റി, സുഹൃത്തിനെ മര്‍ദിക്കുകയും വഴിയില്‍ ഉപേക്ഷിച്ച് പോകുകയുമായിരുന്നു. നേരം വൈകിയിട്ടും അനൂജ് വീട്ടില്‍ തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് മാതാപിതാക്കളെ കാണാനില്ലെന്ന് പരാതി നല്‍കി. തുടര്‍ന്ന് പോലീസ്, സുഹൃത്ത് സോണിയെ ചോദ്യം ചെയ്യുകയും ഡ്രോണുകള്‍ ഉപയോഗിച്ച് നഹര്‍ഗഡ് കുന്നുകളില്‍ തിരച്ചില്‍ നടത്തുകയും ചെയ്തു. തട്ടിക്കൊണ്ടുപോയെന്ന് പോലീസ് കരുതുന്ന അനുജിനെ കണ്ടെത്താനുള്ള ഓപ്പറേഷന്റെ ഭാഗമായി ഒന്നിലധികം പോലീസ് സംഘങ്ങളെ വിന്യസിച്ചിരുന്നു. അതിനിടെ, തട്ടിക്കൊണ്ടുപോയവരില്‍ നിന്ന് അനൂജിന്റെ മാതാപിതാക്കള്‍ക്ക് മോചനദ്രവ്യവുമായി ബന്ധപ്പെട്ട് ഒരു കോള്‍ ലഭിച്ചു, മകനെ മോചിപ്പിക്കുന്നതിന് പകരമായി 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. കൈയില്‍ പണമില്ലാത്തതിനാല്‍ വീട്ടുകാര്‍ ഇവരോട് പണം എടുക്കാന്‍ സമയം ആവശ്യപ്പെട്ടു.
अपहरण कांड में 5 आरोपी गिरफ्तार
1- वीरेंद्र सिंह (जाट)
2- विनोद सिंह (जाट)
3- अमित सिंह (जाट)
4- जितेंद्र भंडारी (जाटव)
5- जमुना सरकार (बंगाली)नोट : पुलिस ने अधिकारिक रूप से नाम के साथ आरोपियों की जाति भी बताई हैं। pic.twitter.com/E2jvgtBdPs
— Sachin Gupta (@SachinGuptaUP) August 27, 2024
വീട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയും തുടര്‍ന്ന് തട്ടിക്കൊണ്ടുപോയവരുടെ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്യുകയും ചെയ്തു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ തട്ടിക്കൊണ്ടുപോയവര്‍ നിരന്തരം സ്ഥലങ്ങള്‍ മാറ്റി, അവരുടെ കൃത്യമായ സ്ഥാനം കണ്ടെത്തുന്നത് പോലീസിന് വെല്ലുവിളിയായി. ഒരു ദിവസം അവര്‍ വീണ്ടും കുടുംബത്തെ വിളിച്ച് പണം കൊണ്ടുവന്ന് കല്‍ക്ക-ഷിംല എക്സ്പ്രസ് ട്രെയിനിന്റെ അവസാന കമ്പാര്‍ട്ടുമെന്റില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചു, റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേക്കുറിച്ച് പോലീസ് സംഘങ്ങളെ അറിയിക്കുകയും തട്ടിക്കൊണ്ടുപോയവരെ പിടികൂടാന്‍ ട്രെയിനിന്റെ റൂട്ടില്‍ തന്ത്രപരമായി ടീമുകള്‍ നിലയുറപ്പിക്കുകയും ചെയ്തു. ധരംപൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം പണമടങ്ങിയ ബാഗ് വലിച്ചെറിയാന്‍ തട്ടിക്കൊണ്ടുപോയവര്‍ വീട്ടുകാരോട് ആവശ്യപ്പെട്ടപ്പോള്‍ അവിടെ കാത്തുനിന്ന ആളെ പൊലീസ് പിടികൂടി.
തുടര്‍ന്ന്, ഇയാളെ പോലീസ് ചോദ്യം ചെയ്യുകയും അവരെ സോളനിലുണ്ടായിരുന്ന മറ്റ് കൂട്ടാളികളിലേക്ക് നയിക്കുകയും ചെയ്തു. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ വീരേന്ദ്ര സിംഗ് ആണ് കുറ്റകൃത്യത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്നാണ് പോലീസ് പറയുന്നത്. പെട്ടെന്ന് പണം സമ്പാദിക്കാനായി മറ്റുള്ളവരുമായി ചേര്‍ന്ന് തട്ടിക്കൊണ്ടുപോകലിനും മോചനദ്രവ്യ പദ്ധതിക്കും അദ്ദേഹം രൂപം നല്‍കി. വീരേന്ദ്ര സിംഗ്, വിനോദ്, അമിത് കുമാര്‍, ജിതേന്ദ്ര ഭണ്ഡാരി, ജമുന സര്‍ക്കാര്‍ എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. തട്ടിക്കൊണ്ടുപോകലില്‍ ഉള്‍പ്പെട്ട മറ്റൊരാളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
Content Highlights; In Jaipur, the youth was beaten up and demanded ransom by Kidnappers