എല്ലാ ചരിത്രപാഠങ്ങളിലും യാത്രാ ഗൈഡുകളിലും പരാമർശിച്ചിട്ടുള്ളത് ആണ് അജന്തയും എല്ലോറയും. അജന്ത, എല്ലോറയിലേക്ക് യാത്ര ചെയ്യാൻ തീരുമാനിക്കും ഈ പുരാതന അത്ഭുതങ്ങൾ ഓരോന്നും എത്രമാത്രം വ്യത്യസ്തവും അതുല്യവുമാണെന്ന് മനസ്സിലാക്കാം. അജന്തയിലേക്കുള്ള യാത്ര വെറുമൊരു യാത്രാനുഭവം മാത്രമല്ല, ചരിത്രത്തിൻ്റെ പാളികളിലേക്കുള്ള ഒരു അന്വേഷണം കൂടി ആണ്.. അജന്ത ഗുഹകളിലേക്ക് ചെല്ലുമ്പോൾ
ഒരു പുരാതന വിസ്മയം കാണാം. ഒപ്പം ചരിത്രവും കലയും പഴയ കാലഘട്ടത്തിൻ്റെ പ്രതിധ്വനിയും. പണ്ട് വാകാടക രാജ്യത്തിൽ ജ്ഞാനിയും പരോപകാരിയുമായ ഒരു രാജാവ് ഉണ്ടായിരുന്നു. അദ്ദേഹത്തിൻ്റെ രാജ്യം സമൃദ്ധിയും സമാധാനവും കൊണ്ട് കേൾവി കേട്ടതും. അദ്ദേഹത്തിൻ്റെ പ്രജകൾ കല, സംസ്കാരം, ആത്മീയത എന്നിവയിൽ
ഏറെ താൽപ്പര്യം ഉള്ളവരായിരുന്നു. രാജാവ് വലിയ ഒരു ബുദ്ധമതത്തിൻ്റെ ഭക്തനും.
ബുദ്ധൻ്റെ ദർശനങ്ങൾ തൻ്റെ ദേശത്തുടനീളം പ്രചരിപ്പിക്കാനുള്ള
വഴികൾ രാജാവ് തിരക്കി.
ഒരു ദിവസം, തൻ്റെ രാജ്യത്തിൻ്റെ അതിർത്തിയിലുള്ള ഇടതൂർന്ന വനങ്ങളിലൂടെയും കുന്നുകളിലൂടെയും യാത്ര ചെയ്യുന്നതിനിടയിൽ, ഹരിസേന രാജാവ് മനോഹരവും ആളൊഴിഞ്ഞതുമായ ഒരു താഴ്‌വര കണ്ടു. പച്ചപ്പ് നിറഞ്ഞ
മലഞ്ചെരിവുകളാൽ ചുറ്റപ്പെട്ട താഴ്‌വരയുടെ അടുത്തായി
ഒരു നദി ഒഴുകുന്നു. ഈ സ്ഥലം വളരെ ശാന്തവും സമാധാനപരവുമായിരുന്നതിനാൽ രാജാവിന് ആത്മീയമായ ഒരു ബോധം അനുഭവപ്പെട്ടു. താഴ്‌വരയുടെ സൗന്ദര്യത്തിലും ശാന്തതയിലും പ്രചോദനം ഉണ്ടായ രാജാവ് സന്ന്യാസിമാർക്ക് ധ്യാനിക്കാനും പഠിക്കാനും
കഴിയുന്ന ഒരു മഹത്തായ ആശ്രമത്തിന് അനുയോജ്യമായ സ്ഥലമായി ഇത് വിഭാവനം ചെയ്യുക ആണ് ചെയ്തത്. തൻ്റെ രാജ്യത്തിനകത്തും പുറത്തുമുള്ള ഏറ്റവും പ്രഗത്ഭരായ കരകൗശല വിദഗ്ധർ, വാസ്തുശില്പികൾ, എന്നിവരെ അദ്ദേഹം ഇവിടേയ്ക്ക് ക്ഷണിച്ചു.
പാറക്കെട്ടുകളെ ബുദ്ധ ദർശനങ്ങളുടെ മഹത്വം പ്രതിഫലിപ്പിക്കുന്ന ഗംഭീരമായ ഗുഹകളാക്കി മാറ്റുന്നതിന് അവരെ ചുമതലപ്പെടുത്തി. സന്യാസിമാർക്കുള്ള ലളിതമായ വാസസ്ഥലങ്ങൾ, വിപുലമായ പ്രാർത്ഥനാ ഹാളുകൾ, സ്തൂപങ്ങൾ ആരാധനാലയങ്ങൾ എന്നിവ സൃഷ്ടിക്കാൻ
അവർ പാറക്കെട്ടുകൾ കൊത്തിയെടുത്തു. ഈ ഗുഹകളിൽ വസിക്കാനെത്തിയ സന്യാസിമാർ ഇവിടം അവരുടെ ആത്മീയ പരിശീലനങ്ങൾക്കായി മാറ്റി. വർഷങ്ങൾ കടന്നു പോയപ്പോൾ അജന്തയിലെ ഗുഹകൾ ബുദ്ധമത പഠനത്തിൻ്റെയും കലയുടെയും പ്രശസ്തമായ കേന്ദ്രമായി മാറി. വിദൂര ദേശങ്ങളിൽ നിന്നുള്ള തീർത്ഥാടകരും പണ്ഡിതന്മാരും സഞ്ചാരികളും അതിശയകരമായ ഫ്രെസ്കോ പെയിന്റിങ്ങുകളും ശിൽപങ്ങളും കാണാൻ
ഇവിടേയ്ക്ക് എത്തി തുടങ്ങി. പ്രകൃതിയും കലയും ആത്മീയതയും തമ്മിലുള്ള ഐക്യത്തിൻ്റെ തെളിവായി ഈ ഗുഹകൾ ഇന്നും നിലകൊള്ളുന്നു. ഇന്ന് നിലവിൽ അജന്തയിൽ 29 ഗുഹകൾ ആണ് ഉള്ളത്. രണ്ടുതരം നിർമ്മിതികൾ ആണ്
ഈ ഗുഹാ ക്ഷേത്രങ്ങളിൽ ഉള്ളത്. ഒന്ന് പ്രാർത്ഥനക്കായി നിർമ്മിച്ചവയും, മറ്റൊന്ന് ബുദ്ധഭിക്ഷുക്കൾക്ക് താമസത്തിനുള്ളവയും ആണ്. പ്രാർത്ഥനക്കായി നിർമ്മിച്ചവയിൽ ഓരോന്നിലും ബുദ്ധപ്രതിമയുണ്ട്.
Story Highlights ; ajantha caves