ബിജെപിയുടെ നേതൃത്വത്തില്‍ ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ നീണ്ട ബന്ദ് കൊല്‍ക്കത്തയിലും പശ്ചിമ ബംഗാളിലെ മറ്റ് ഭാഗങ്ങളില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. നിരവധിയിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൊവ്വാഴ്ച നടന്ന നബന്ന അഭിജന്‍ പ്രതിഷേധ റാലിക്കിടെ കൊല്‍ക്കത്തയിലെ തെരുവുകളില്‍ ഉണ്ടായ അക്രമങ്ങള്‍ക്ക് മറുപടിയായാണ് ബിജെപി പശ്ചിമ ബംഗാള്‍ ഘടകം 12 മണിക്കൂര്‍ ബന്ദിന് ബുധനാഴ്ച ആഹ്വാനം ചെയ്തത്. പലയിടങ്ങളിലും ബിജെപി- തൃണമൂൽ പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. പോലീസ് ഉദ്യോഗസ്ഥർക്ക് നേർക്ക് കടുത്ത ആക്രമണമാണ് പ്രതിഷേധകാരികൾ അഴിച്ചുവിട്ടത്. അക്രമം നിയന്ത്രിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് ഉദ്യോഗസ്ഥരെയും പലയിടങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
TMC goon opening fire on eminent BJP Leader Priyangu Pandey’s vehicle at Bhatpara. The driver of the vehicle is shot.
This is how Mamata Banerjee & TMC are trying to force BJP off the street. The Bandh is successful and people have supported it wholeheartedly. The toxic cocktail… pic.twitter.com/mOGsLnk9jh— Suvendu Adhikari (@SuvenduWB) August 28, 2024
ബിജെപി നേതാവ് പ്രിയങ്കു പാണ്ഡെയുടെ കാറിന് നേരെ അക്രമികള്‍ വെടിയുതിര്‍ത്തതായി ബിജെപി ആരോപിച്ചു. ബംഗാള്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പറയുന്നതനുസരിച്ച്, ആര്‍ജി കര്‍ ബലാത്സംഗ-കൊലപാതക അന്വേഷണത്തെ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ശ്രമങ്ങളില്‍ പ്രതിഷേധിച്ചാണ് ബിജെപി ബംഗ്ലാ ബന്ദ്’ ആഹ്വാനം ചെയ്തത്. പ്രതിഷേധത്തിന് മുന്നൊരുക്കമായി പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിന് ചുറ്റും പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ബി.ജെ.പി നേതാവ് അര്‍ജുന്‍ സിങ്ങിന്റെ ഭട്പാരയിലെ മേഘ്ന മോറിലുള്ള വീടിന് മുന്നില്‍ പോലീസും ബി.ജെ.പി അനുഭാവികളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ ടിഎംസി നേതാവ് സോമനാഥ് ശ്യാമും ഉള്‍പ്പെട്ടിരുന്നു. മേഘ്ന മില്‍സ് അടച്ചുപൂട്ടാന്‍ അര്‍ജുന്‍ സിംഗ് നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു, ബിജെപി ആരോപണം നിഷേധിച്ചു.
#WATCH | West Bengal | Police detains BJP leader Locket Chatterjee who joined protest after BJP’s call for 12-hour ‘Bengal Bandh’ at Kolkata’s Bata Chowk pic.twitter.com/kNKg9cDK4H
— ANI (@ANI) August 28, 2024
നന്ദിഗ്രാമിലെ റേയാപാറയില്‍ ബിജെപി പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡുകള്‍ വലിച്ചെറിയാന്‍ ശ്രമിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന് ലാത്തിച്ചാര്‍ജ്ജ് നടത്തേണ്ടി വന്നു. ബംഗാളില്‍ ഉടനീളം നടന്ന ‘ബംഗ്ലാ ബന്ദ്’ അക്രമത്തിനിടെ നിരവധി ബിജെപി പ്രവര്‍ത്തകരും നേതാക്കളും കസ്റ്റഡിയിലായി. കസ്റ്റഡിയിലെടുത്ത നേതാക്കളില്‍ കൊല്‍ക്കത്ത മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സജല്‍ ഘോഷും ഉള്‍പ്പെടുന്നു.
Walked alongside @BJP4Bengal Karyakartas at Nandigram in support of the state wide Bandh called by BJP to protest against the state sponsored efforts to derail the RG Kar investigation & protect the perpetrators of the heinous crime and the incessant lathi charge and use of brute… pic.twitter.com/h1QQcRcEJV
— Suvendu Adhikari (@SuvenduWB) August 28, 2024
സീല്‍ദായ്ക്ക് തെക്ക് ലക്ഷ്മികാന്തപൂര്‍, ഡയമണ്ട് ഹാര്‍ബര്‍ റൂട്ടുകളിലെ റെയില്‍വേ ഗതാഗതം തടസ്സപ്പെട്ടു. ഹൗറ-താരകേശ്വര്‍ റൂട്ടിലും ട്രെയിനുകള്‍ നിര്‍ത്തി ഗോബ്രയില്‍ ഉപരോധം നടത്തി. ബരാക്പൂരില്‍ ബിജെപി നേതാവ് കൗസ്താബ് ബാഗ്ചിയുടെ നേതൃത്വത്തില്‍ റെയില്‍ ഉപരോധം നടന്നു. എന്നാല്‍, ടിഎംസി പ്രവര്‍ത്തകര്‍ ഇയാളെ ഓടിച്ചു. ബരാക്പൂര്‍ സ്റ്റേഷനില്‍ ബിജെപി-ടിഎംസി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കൊല്‍ക്കത്ത പോലീസ് ഈസ്റ്റ് ഡിവിഷന്‍ സര്‍ജന്റും സൈബര്‍സെല്‍ ഇന്‍ചാര്‍ജുമായ ദേബാശിഷ് ചക്രവര്‍ത്തിക്ക് ചൊവ്വാഴ്ച നടന്ന ‘നബന്ന അഭിജന്‍’ പ്രതിഷേധക്കാരന്‍ എറിഞ്ഞ കല്ലേറില്‍ ഇടതു കണ്ണിന് പരിക്കേറ്റു. ഇടതുകണ്ണിന് അന്ധത ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു. രാത്രിയില്‍ ശസ്ത്രക്രിയ നടത്തി. എന്നിരുന്നാലും, ശസ്ത്രക്രിയയ്ക്ക് ശേഷം, ഇടതുകണ്ണിന്റെ റെറ്റിനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും പൂര്‍ണമായ കാഴ്ചശക്തി വീണ്ടെടുക്കാന്‍ സാധ്യതയില്ലെന്നും കുടുംബത്തെ അറിയിച്ചു.
Police have detained BJP Councillor Sajal Ghosh from his residence. He was peacefully appealing to all to support the Bangla Bandh. pic.twitter.com/Sg7oQiLp6p
— Sudhanidhi Bandyopadhyay (@SudhanidhiB) August 28, 2024
നബന്ന അഭിജന്‍ മാര്‍ച്ചിനിടെ ഹൗറയിലെ സാന്ത്രഗാച്ചിയില്‍ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ കൊല്‍ക്കത്ത പോലീസ് ചൊവ്വാഴ്ച ജലപീരങ്കി പ്രയോഗിച്ചു, അവര്‍ പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച് ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ വലിച്ചെറിഞ്ഞു, ലാത്തി ചാര്‍ജും കണ്ണീര്‍ വാതകവും ഉപയോഗിച്ച് പ്രതികരിക്കാന്‍ പോലീസിനെ പ്രേരിപ്പിച്ചു.