ന്യൂഡല്‍ഹി: ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ (എസ്ബിഐ) ചെയര്‍മാനായി ചല്ല ശ്രീനിവാസലു ഷെട്ടി ചുമതലയേറ്റു. മാനേജിംഗ് ഡയറ്റക്ടറായിരുന്ന ഷെട്ടി ബുധനാഴ്ചയാണ് ചെയര്‍മാനായി ചുമതലയേറ്റത്.
ചെയര്‍മാനായിരുന്ന ദിനേഷ് ഖാര ചൊവ്വാഴ്ച വിരമിച്ചതോടെയാണ് ശ്രീനിവാസലു ഷെട്ടി സ്ഥാനമേറ്റത്. തെലങ്കാന സ്വദേശിയാണ് ഷെട്ടി.
കേന്ദ്ര സർക്കാറിന്റെ വിവിധ ടാസ്ക് ഫോഴ്സ്/ കമ്മിറ്റികളുടെ തലവനായി പ്രവർത്തിച്ചിട്ടുള്ള ശ്രീനിവാസുലു സെട്ടി എസ്.ബി.ഐയുടെ റീട്ടെയിൽ, ഡിജിറ്റൽ ബാങ്കിങ് വിഭാഗങ്ങളുടെ തലവനായിരുന്നു. 1988ൽ പ്രൊബേഷണറി ഓഫീസറായാണ് എസ്.ബി.ഐയിൽ പ്രവേശിച്ചത്.
അഗ്രികൾച്ചറിൽ സയൻസ് ബിരുദം നേടിയ സെട്ടി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കേഴ്സിന്റെ സർട്ടിഫൈഡ് അസോസിയേറ്റുമാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, കോർപ്പറേറ്റ് ക്രെഡിറ്റ്, റീട്ടെയിൽ, ഡിജിറ്റൽ, ഇന്റർനാഷണൽ ബാങ്കിങ് തുടങ്ങിയ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.