ന്യൂഡൽഹി: മാധ്യമപ്രവർത്തകരെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി കൈയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാർ വിവരങ്ങൾ തേടി. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഡൽഹി പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ സുരേഷ് ഗോപിയുടെ സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മന്ത്രിക്കും സ്റ്റാഫിനും നേരേ ആക്രമണമുണ്ടായെന്ന് സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചു.
സംഭവത്തിൽ സുരേഷ് ഗോപി പൊലീസിലും പരാതി നൽകി. തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. തൃശ്ശൂർ രാമനിലയം ഗസ്റ്റ് ഹൗസിൽ മാധ്യമപ്രവർത്തകർ മാർഗ തടസം സൃഷ്ടിച്ചെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥൻ്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്നും പരാതിയിലുണ്ട്. സിറ്റി പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി. രാമനിലയം ഗസ്റ്റ് ഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.
അതേസമയം സംഭവത്തിൽ സുരേഷ് ഗോപിക്കെതിരെ അന്വേഷണം തുടങ്ങി. തൃശൂര്‍ പോലീസ് കമ്മീഷ്ണറുടെ നിർദേശത്തെ തുടർന്ന് സിറ്റി എസിപിയാണ് അന്വേഷണം തുടങ്ങിയത്. അനില്‍ അക്കരയുടെ പരാതിയിലാണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. അനിൽ അക്കരെയുടെ മോഴി വ്യാഴാഴ്ച രേഖപ്പെടുത്തും. പരാതിക്കാരനില്‍ നിന്നും മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വേണ്ടി വന്നാല്‍ മൊഴിയെടുക്കും.